play-sharp-fill

പണിമുടക്ക് തൊഴിൽ മേഖലയിൽ മാത്രം: വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിനു തടസമില്ല; കോട്ടയം മെർച്ചന്റ്‌സ് അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: ബുധനാഴ്ച അർദ്ധരാത്രിയിൽ രാജ്യത്ത് ആരംഭിച്ച പൊതുപണിമുടക്കിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിനു തടസമില്ലെന്നു കോട്ടയം മെർച്ചന്റ്‌സ് അസോസിയേഷൻ. പണിമുടക്കിൽ തൊഴിൽ മേഖലയിലെ യൂണിയനുകൾ, സർവീസ് സംഘടനകൾ, സർക്കാർ ജീവനക്കാർ എന്നിവരാണ് പണിമുടക്കിൽ  പങ്കെടുക്കുന്നത്. ഈ സാഹചര്യത്തിൽ കടകൾ തുറന്നു പ്രവർത്തിക്കുന്നതിനു തടസമില്ലെന്നും കോട്ടയം മെർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.ഡി ജോസഫ്, ജനറൽ സെക്രട്ടറി ഹാജി എം.കെ ഖാദർ എന്നിവർ അറിയിച്ചു.  

കൊവിഡ് മരണം: മരണാനന്തര ചടങ്ങുകളിൽ ഇനി അടുത്ത ബന്ധുക്കൾക്കും പങ്കെടുക്കാം; മാനദണ്ഡങ്ങളിൽ മാറ്റം ഇങ്ങനെ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്ന സൂചന നൽകിത്തുടങ്ങിയതോടെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തുന്നു. അടുത്ത ബന്ധുക്കൾക്കു കൊവിഡ് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാം എന്ന ചട്ടമാണ് മാറ്റം വരുത്തിയിരിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള മാർഗനിർദേശം ആരോഗ്യ വകുപ്പാണ് ഇപ്പോൾ പുതുക്കി പുറത്തിറക്കിയിരിക്കുന്നത്. അടുത്ത ബന്ധുക്കൾക്ക് ഐസൊലേഷൻ വാർഡിലും മോർച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും സുരക്ഷാ മാനദണ്ഡം പാലിച്ച് മൃതദേഹം കാണാം. പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ് നടത്താം. ജീവനക്കാർ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കിൽ അടുത്ത ബന്ധുവിന് പ്രവേശിക്കാം. […]

ആ പത്താം നമ്പരുകാരന്റെ കാലിൽ കുരുങ്ങിയ ലോകം ഇനി ഉരുളില്ല..! ലോകഫുട്‌ബോളിലെ തെമ്മാടിയായ പ്രതിഭയ്ക്കു വിട; ദൈവത്തിന്റെ കയ്യേ, നൂറ്റാണ്ടിന്റെ ഗോളിലൂടെ വിശുദ്ധ വത്കരിച്ച താന്തോന്നിയ്ക്കു വിട

തേർഡ് ഐ സ്‌പോട്‌സ് ബ്യൂണസ് ഐറിസ്: മറഡോണ ഒരു നിഷേധിയായിരുന്നു. കാലവും.. ചരിത്രവും കരുതിവെച്ച, ഊതിക്കാച്ചിയെടുത്ത നിഷേധി. ദൈവത്തിന്റെ കയ്യിലൂടെ ചെകുത്താനെ കളത്തിലെത്തിച്ച മറഡോണ എന്ന പത്താം നമ്പരുകാരൻ ആ പാപക്കറ കഴുകിക്കളയാൻ നാലു മിനിറ്റിൽ താഴെ സമയം മാത്രമാണ് ആ പത്താം നമ്പരുകാരനു വേണ്ടി വന്നത്. കളത്തിലെ അലസനായ, താന്തോന്നിയായ ആ പത്താം നമ്പരുകാരൻ വിട വാങ്ങുന്നതോടെ നിശ്ചലമാകുന്നത് ഫുട്‌ബോൾ ലോകം തന്നെയാണ്…! ലോകത്തെ മാറ്റിയെഴുതിയ അച്ഛന്റെ തുണിപ്പന്ത് അർജന്റീന എന്ന ഒരു കൊച്ചു രാജ്യം ഇന്ന് ലോക ഫുട്‌ബോളിൽ എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ […]

ബൈക്കിലെത്തി വയോധികയുടെ മാല കവർന്നു: ചുവന്ന പൾസർ ബൈക്കിനു പിന്നാലെ പാഞ്ഞ പൊലീസ് സംഘം മോഷ്ടാക്കളെ കുടുക്കി; പാലായിൽ വയോധികയുടെ മാല പൊട്ടിച്ച കള്ളന്മാരെ കുടുക്കിയത് ചുവന്ന പൾസർ ബൈക്ക്

തേർഡ് ഐ ബ്യൂറോ പാലാ: ബൈക്കിലെത്തി വയോധികയുടെ മാല മോഷ്ടിച്ച കേസിലെ പ്രതികളെ കുടുക്കിയത് ചുവന്ന പൾസർ ബൈക്ക്. ബൈക്കിലെത്തി വയോധികയുടെ മാല മോഷ്ടിച്ച ശേഷം കടക്കുകയായിരുന്ന പ്രതികളുടെ വീഡിയോ ദൃശ്യം പ്രദേശത്തെ സിസിടിവി ക്യാമറയിൽ കുടുങ്ങുകയായിരുന്നു. തുടർന്നു, പൊലീസ് പ്രദേശത്തെ ചുവന്ന പൾസർ ബൈക്കുകൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാണ് പൊലീസ് കുടുക്കിയത്. കഴിഞ്ഞ പത്തൊൻപതിനു കടനാട് കാഞ്ഞിരമല പുളിപ്ലമാക്കൽ കമലാക്ഷിയുടെ (76) മാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രതികളായ തലനാട് മണാങ്കൽ എം.എസ് […]

ദൈവത്തിന്റെ കൈ ഇനി ചലിക്കില്ല.! ലോകത്തെ വിസ്മയിപ്പിച്ച് ഇതിഹാസ താരം മറഡോണ വിടവാങ്ങി; ഫുട്‌ബോൾ ഇതിഹാസം അന്തരിച്ചു

തേർഡ് ഐ സ്‌പോട്‌സ് ബ്യൂണസ് ഐറിസ്: ഒരു പന്തു പോലെ ഉരുളുന്ന ലോകത്തെ സ്തബ്ദമാക്കി ദൈവത്തിന്റെ കയ്യുടെ ചലനം നിലച്ചു..! ലോകത്തെ മഹത്തായ ഫുട്‌ബോൾ ഇതിഹാസം ഡിയഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു ചികിത്സയിലായിരുന്ന ഡിയഗോ മറഡോണ വിടവാങ്ങിയെന്ന വാർത്ത ലോകത്തെ തന്നെ ഞെട്ടിക്കുകയാണ്. 1986 ൽ വെസ്റ്റ് ജെർമ്മിനിയെ ഫൈനലിൽ പരാജയപ്പെടുത്തി അർജന്റീനയുടെ ഫുട്‌ബോൾ ചരിത്രം തിരുത്തി അർജന്റീനയ്ക്കു ലോകകപ്പ് സമ്മാനിക്കുകയായിരുന്നു ഡിയഗോ മറഡോണ. ഇതേ ലോകകപ്പിൽ രണ്ടു തവണയാണ് മറഡോണ ചരിത്രം സൃഷ്ടിച്ചത്. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ കൈകൊണ്ടു ഗോൾ […]

പാർട്ടിയും ചിഹ്നവും കൈപ്പിടിയിൽ ആയതോടെ നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ് എം. പാർട്ടിയുടെ പേര് ഉപയോഗിക്കുന്ന ജോസഫ് ഗ്രൂപ്പുകാരെ അയോഗ്യരാക്കാൻ നടപടി തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം : കെഎം മാണി ചെയർമാനായിരുന്ന കേരള കോൺഗ്രസ്-എം പാർട്ടിയും രണ്ടില ചിഹ്നവും കേന്ദ്ര ഇലക്ഷൻ കമ്മീഷനും പിന്നീട് കേരള ഹൈക്കോടതിയും അവരുടെ ഉത്തരവിലൂടെ ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് എമ്മിന് നൽകിയിരിക്കുന്നു. കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ട് പി ജെ ജോസഫ്, കേരള ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കേരള കോൺഗ്രസ് എം പാർട്ടിയുടെ പേരും രണ്ടില ചിഹ്നവും ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് എമ്മിന്, കേരള ഹൈക്കോടതി ഉത്തരവിലൂടെ നൽകിയത്. […]

ഒരു “കൈ” സഹായവുമായി ഒ.ഐ.സി.സി വെൽഫെയർ വിംഗ്

സ്വന്തം ലേഖകൻ അബ്ബാസിയ: കോവിഡ് സമയത്ത് നാട്ടിൽ നിന്നും ജോലിക്കായി കുവൈറ്റിലെത്തുകയും, അവസാനം കഴിഞ്ഞ ഒരു വർഷത്തോളമായി ജോലിയും, വേതനവും ലഭിക്കാതെ ദുരിതമനുഭവിക്കുകയായിരുന്നയാൾക്ക് സഹായവുമായി ഒ.ഐ.സി.സി വെൽഫെയർ വിംഗ്. എറണാകുളം ഇടക്കൊച്ചി സ്വദേശി ബെന്നി കെ.ജെയുടെ വിവരമറിഞ കുവൈറ്റ് ഒ.ഐ.സി.സി വെൽഫെയർ വിംഗ് , ഒ.ഐ.സി.സി നാഷണൽ പ്രസിഡൻ്റ് വർഗ്ഗീസ് പുതുക്കുളങ്ങരയുടെ നിർദ്ദേശാനുസരണം അദ്ദേഹത്തിന് വേണ്ട സഹായങ്ങൾ എത്തിച്ച് നൽകി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇദേഹത്തിന് കുവൈറ്റ് ഒ.ഐ.സി.സി വെൽഫെയർ വിംഗ് സഹായം എത്തിച്ചു നല്കുകയും, കഴിഞ്ഞ ദിവസം ജസീറ എയർവേയ്‌സിൽ നാട്ടിലേക്ക് തിരിച്ചു […]

പൊലീസുകാരെ ആക്രമിച്ചു; മോഷണവും കഞ്ചാവ് കച്ചവടവും ഗുണ്ടാ ആക്രമണവും: പുൽച്ചാടിയ്‌ക്കെതിരെ കാപ്പാ ചുമത്തി നാട് കടത്തി; നാട് കടത്തിയത് മണർകാട് സ്വദേശിയായ യുവാവിനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: പൊലീസുകാരെ ആക്രമിക്കുകയും, മോഷണവും ഗുണ്ടാ ആക്രമണവും കഞ്ചാവ് കച്ചവടവുമായി വിലസി നടന്ന ഗുണ്ടാ സംഘാംഗമായ യുവാവിനെ പൊലീസ് നാട് കടത്തി. മണർകാട് കുഴിപ്പുരയിടം കരയിൽ ചിറയിൽ വീട്ടിൽ ബാബുവിന്റെ മകൻ ലുതീഷി (പുൽച്ചാടി)നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ജി.ജയദേവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ലുതീഷിനെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ […]

ദേശീയ പണിമുടക്ക് ഓഫീസുകളില്‍ ജീവനക്കാരുടെ സമരഭേരി മുഴങ്ങി : പണിമുടക്ക് സമ്പൂര്‍ണമാകും

സ്വന്തം ലേഖകൻ കോട്ടയം : കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധവും തൊഴിലാളി-കര്‍ഷകവിരുദ്ധവുമായ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ദേശീയ പണിമുടക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ സമ്പൂര്‍ണമാകും. പണിമുടക്ക് പ്രചരണങ്ങളുമായി ബന്ധപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെയും സമരസമിതിയുടെയും സംയുക്ത നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഓഫീസ് തല വിശദീകരണങ്ങള്‍, കോര്‍ണര്‍ യോഗങ്ങള്‍, പ്രാദേശിക വിശദീകരണ യോഗങ്ങള്‍ എന്നിവ കൂടാതെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വീടുകളില്‍ ഭവനസന്ദര്‍ശനവും നടത്തി. ഓഫീസുകളില്‍ സമരഭേരി മുഴക്കി ജീവനക്കാര്‍ പ്രകടനം നടത്തി. വൈകുന്നേരം എല്ലാ ഏരിയ കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തി. കോട്ടയത്ത് എന്‍ജിഒ യൂണിയന്‍ ഓഫീസ് […]

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ് ; 5669 പേര്‍ക്ക് സമ്പർക്ക രോഗം : കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 66,042 സാമ്പിളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]