ദൈവത്തിന്റെ കൈ ഇനി ചലിക്കില്ല.! ലോകത്തെ വിസ്മയിപ്പിച്ച് ഇതിഹാസ താരം മറഡോണ വിടവാങ്ങി; ഫുട്‌ബോൾ ഇതിഹാസം അന്തരിച്ചു

ദൈവത്തിന്റെ കൈ ഇനി ചലിക്കില്ല.! ലോകത്തെ വിസ്മയിപ്പിച്ച് ഇതിഹാസ താരം മറഡോണ വിടവാങ്ങി; ഫുട്‌ബോൾ ഇതിഹാസം അന്തരിച്ചു

Spread the love

തേർഡ് ഐ സ്‌പോട്‌സ്

ബ്യൂണസ് ഐറിസ്: ഒരു പന്തു പോലെ ഉരുളുന്ന ലോകത്തെ സ്തബ്ദമാക്കി ദൈവത്തിന്റെ കയ്യുടെ ചലനം നിലച്ചു..! ലോകത്തെ മഹത്തായ ഫുട്‌ബോൾ ഇതിഹാസം ഡിയഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു ചികിത്സയിലായിരുന്ന ഡിയഗോ മറഡോണ വിടവാങ്ങിയെന്ന വാർത്ത ലോകത്തെ തന്നെ ഞെട്ടിക്കുകയാണ്.

1986 ൽ വെസ്റ്റ് ജെർമ്മിനിയെ ഫൈനലിൽ പരാജയപ്പെടുത്തി അർജന്റീനയുടെ ഫുട്‌ബോൾ ചരിത്രം തിരുത്തി അർജന്റീനയ്ക്കു ലോകകപ്പ് സമ്മാനിക്കുകയായിരുന്നു ഡിയഗോ മറഡോണ. ഇതേ ലോകകപ്പിൽ രണ്ടു തവണയാണ് മറഡോണ ചരിത്രം സൃഷ്ടിച്ചത്. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ കൈകൊണ്ടു ഗോൾ നേടിയാണ് ഇദ്ദേഹം അർജന്റീനയെ ഫൈനലിലേയ്ക്കു നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക ഫുട്‌ബോളിൽ മറക്കാനാഗ്രഹിക്കുന്ന ഇതേ അവസരം തന്നെ ഒരുക്കിയ മറഡോണ തന്നെ, ഇതേ മത്സരത്തിൽ തന്നെ ഇംഗ്ലണ്ടിന്റെ അഞ്ചു ഡിഫന്റർമാരെ വെട്ടിച്ചു കയറി നേടിയ ഗോൾ ചരിത്രം കുറിക്കുന്നതായിരുന്നു. അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ 1960 ഒക്ടോബർ 30 നാണ് ഡിയഗോ അർമാൻഡ മറഡോണ ലോക ഫുട്‌ബോളിൽ ചരിത്രം തിരുത്താൻ പിറന്നു വീഴുന്നത്.

അർജന്റീനയുടെ ജൂനിയർ ടീമിന്റെ ഭാഗമായി 1976 ലാണ് മറഡോണ മത്സരത്തിനായി രംഗത്ത് ഇറങ്ങിയത്. അർജന്റീനയ്ക്കു വേണ്ടി 91 തവണ തൊപ്പിയണിഞ്ഞ മറഡോണ 34 ഗോളുകളാണ് ടീമിനു വേണ്ടി നേടിയിരിക്കുന്നത്. നാലു ഫുട്‌ബോൾ ലോകകപ്പുകളിൽ അർജന്റീനയ്ക്കു വേണ്ടി മറഡോണ ബൂട്ടണിഞ്ഞു. ഇതിൽ ഒരു തവണ കപ്പു നേടിയത് ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

2010 ലെ ലോകകപ്പിൽ അർജന്റീനയുടെ കോച്ചായും മറഡോണ സേവനം അനുഷ്ടിച്ചിട്ടുണ്ട്. അർജന്റീന ജൂനിയർ ടീം, ബൊക്കാ ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവില്ല, ന്യൂവേലി എന്നീ ക്ലബുകൾക്കു വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. തലച്ചോറിലെ അമിത രക്തസ്രാവത്തെ തുടർന്നു ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് അന്ത്യം സംഭവിച്ചത്.