ദേശീയ പണിമുടക്ക് ഓഫീസുകളില്‍ ജീവനക്കാരുടെ സമരഭേരി മുഴങ്ങി : പണിമുടക്ക് സമ്പൂര്‍ണമാകും

സ്വന്തം ലേഖകൻ

കോട്ടയം : കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധവും തൊഴിലാളി-കര്‍ഷകവിരുദ്ധവുമായ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ദേശീയ പണിമുടക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ സമ്പൂര്‍ണമാകും.

പണിമുടക്ക് പ്രചരണങ്ങളുമായി ബന്ധപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെയും സമരസമിതിയുടെയും സംയുക്ത നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഓഫീസ് തല വിശദീകരണങ്ങള്‍, കോര്‍ണര്‍ യോഗങ്ങള്‍, പ്രാദേശിക വിശദീകരണ യോഗങ്ങള്‍ എന്നിവ കൂടാതെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വീടുകളില്‍ ഭവനസന്ദര്‍ശനവും നടത്തി.

ഓഫീസുകളില്‍ സമരഭേരി മുഴക്കി ജീവനക്കാര്‍ പ്രകടനം നടത്തി. വൈകുന്നേരം എല്ലാ ഏരിയ കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തി. കോട്ടയത്ത് എന്‍ജിഒ യൂണിയന്‍ ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ച പന്തംകൊളുത്തി പ്രകടനം തിരുനക്കരയില്‍ സമാപിച്ചു.