ബൈക്കിലെത്തി വയോധികയുടെ മാല കവർന്നു: ചുവന്ന പൾസർ ബൈക്കിനു പിന്നാലെ പാഞ്ഞ പൊലീസ് സംഘം മോഷ്ടാക്കളെ കുടുക്കി; പാലായിൽ വയോധികയുടെ മാല പൊട്ടിച്ച കള്ളന്മാരെ കുടുക്കിയത് ചുവന്ന പൾസർ ബൈക്ക്

ബൈക്കിലെത്തി വയോധികയുടെ മാല കവർന്നു: ചുവന്ന പൾസർ ബൈക്കിനു പിന്നാലെ പാഞ്ഞ പൊലീസ് സംഘം മോഷ്ടാക്കളെ കുടുക്കി; പാലായിൽ വയോധികയുടെ മാല പൊട്ടിച്ച കള്ളന്മാരെ കുടുക്കിയത് ചുവന്ന പൾസർ ബൈക്ക്

Spread the love

തേർഡ് ഐ ബ്യൂറോ

പാലാ: ബൈക്കിലെത്തി വയോധികയുടെ മാല മോഷ്ടിച്ച കേസിലെ പ്രതികളെ കുടുക്കിയത് ചുവന്ന പൾസർ ബൈക്ക്. ബൈക്കിലെത്തി വയോധികയുടെ മാല മോഷ്ടിച്ച ശേഷം കടക്കുകയായിരുന്ന പ്രതികളുടെ വീഡിയോ ദൃശ്യം പ്രദേശത്തെ സിസിടിവി ക്യാമറയിൽ കുടുങ്ങുകയായിരുന്നു. തുടർന്നു, പൊലീസ് പ്രദേശത്തെ ചുവന്ന പൾസർ ബൈക്കുകൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാണ് പൊലീസ് കുടുക്കിയത്.

കഴിഞ്ഞ പത്തൊൻപതിനു കടനാട് കാഞ്ഞിരമല പുളിപ്ലമാക്കൽ കമലാക്ഷിയുടെ (76) മാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രതികളായ തലനാട് മണാങ്കൽ എം.എസ് ജിസ് (38), കുമ്പിളിങ്കൽ അരുൺ കരുണാകരൻ (21), ആനന്ദശേരിൽ വി.എച്ച് സിയാദ് (33) എന്നിവരെ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ പത്തൊൻപതിനു പാലാ അന്തിനാട് ഭാഗത്ത് വച്ചാണ് ഇവരുടെ മാല മോഷണം പോയത്. റോഡരികിലൂടെ നടന്നു വരികയായിരുന്ന ഇവരുടെ മാല ബൈക്കിലെത്തിയ സംഘം മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. തുടർന്നു പാലാ ഡിവൈ.എസ്.പി സാജു വർഗീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. എസ്.എച്ച്.ഒ അനൂപ് ജോസ്, പ്രിൻസിപ്പൽ എസ്.ഐ അഭിലാഷ് എം.ഡി,
ഗ്രേഡ് എസ്.ഐമാരായ തോമസ് സേവ്യർ, ഷാജി കുര്യാക്കോസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ, സിവിൽ പൈാലീസ് ഓഫിസർ അരുൺ ചന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഇതിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ സംഭവം നടന്ന സ്ഥലത്തു നിന്നു മീറ്ററുകൾ മാത്രം അകലെയായുള്ള സിസിടിവി ക്യാമറയിൽ നിന്നും ചുവന്ന പൾസർ ബൈക്കിന്റെ ദൃശ്യം ലഭിച്ചു. തുടർന്നു, ഈ ബൈക്കിനെ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. പ്രദേശത്തെ രണ്ടു സിസിടിവി ക്യാമറകളിൽ നിന്നും ബൈക്ക് പോയത് തലനാട് ഭാഗത്തായിരുന്നു. ഈ പ്രദേശത്തുള്ള എല്ലാ ചുവന്ന പൾസർ ബൈക്കുകളും പൊലീസ് പരിശോധിച്ചു. ഈ പരിശോധനയിലാണ് ഒടുവിൽ പ്രതികളിലേയ്ക്ക് എത്തിയത്. തുടർന്നു, പൊലീസ് അന്വേഷണം നടത്തി മൂന്നു പ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു.