ആ പത്താം നമ്പരുകാരന്റെ കാലിൽ കുരുങ്ങിയ ലോകം ഇനി ഉരുളില്ല..! ലോകഫുട്‌ബോളിലെ തെമ്മാടിയായ പ്രതിഭയ്ക്കു വിട; ദൈവത്തിന്റെ കയ്യേ, നൂറ്റാണ്ടിന്റെ ഗോളിലൂടെ വിശുദ്ധ വത്കരിച്ച താന്തോന്നിയ്ക്കു വിട

ആ പത്താം നമ്പരുകാരന്റെ കാലിൽ കുരുങ്ങിയ ലോകം ഇനി ഉരുളില്ല..! ലോകഫുട്‌ബോളിലെ തെമ്മാടിയായ പ്രതിഭയ്ക്കു വിട; ദൈവത്തിന്റെ കയ്യേ, നൂറ്റാണ്ടിന്റെ ഗോളിലൂടെ വിശുദ്ധ വത്കരിച്ച താന്തോന്നിയ്ക്കു വിട

Spread the love

തേർഡ് ഐ സ്‌പോട്‌സ്

ബ്യൂണസ് ഐറിസ്: മറഡോണ ഒരു നിഷേധിയായിരുന്നു. കാലവും.. ചരിത്രവും കരുതിവെച്ച, ഊതിക്കാച്ചിയെടുത്ത നിഷേധി. ദൈവത്തിന്റെ കയ്യിലൂടെ ചെകുത്താനെ കളത്തിലെത്തിച്ച മറഡോണ എന്ന പത്താം നമ്പരുകാരൻ ആ പാപക്കറ കഴുകിക്കളയാൻ നാലു മിനിറ്റിൽ താഴെ സമയം മാത്രമാണ് ആ പത്താം നമ്പരുകാരനു വേണ്ടി വന്നത്. കളത്തിലെ അലസനായ, താന്തോന്നിയായ ആ പത്താം നമ്പരുകാരൻ വിട വാങ്ങുന്നതോടെ നിശ്ചലമാകുന്നത് ഫുട്‌ബോൾ ലോകം തന്നെയാണ്…!

ലോകത്തെ മാറ്റിയെഴുതിയ
അച്ഛന്റെ തുണിപ്പന്ത്
അർജന്റീന എന്ന ഒരു കൊച്ചു രാജ്യം ഇന്ന് ലോക ഫുട്‌ബോളിൽ എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അത് ഈ അഞ്ചടി അഞ്ചിഞ്ചുകാരന്റെ ബൂട്ടിൽ കയറി സഞ്ചരിച്ച ദൂരം മാത്രമാണ്. തുണിയും കടലാസും കൂട്ടിച്ചേർത്ത് അർജന്റീനയിലെ ബ്യൂണസ് ഐറിസ് തെരുവുകളിലായിരുന്നു ആ ഇതിഹാസം നഗ്നപാദനായി പന്തു തട്ടി നടന്നിരുന്നത്. ജീവിത പ്രാരാബദ്ധങ്ങളായിരുന്നു ആ കാലുകളുടെ ഊർജം. തെരുവിൽ പന്തു തട്ടി നടന്നിരുന്ന മകന് ആ അച്ഛൻ മൂന്നാം വയസിലാണ് ആദ്യമായി ഒരു തുകൽ പന്ത് സമ്മാനമായി നൽകിയത്. ആ പന്ത് തട്ടി ആ മകൻ നടന്നു നീങ്ങിയത് ലോകത്തിന്റെ നെറുകയിലേയ്ക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിയഗോ അർമാൻഡോ മറഡോണ
ലോകത്തിന് മറഡോണ എന്ന ഒരൊറ്റ പേര് മാത്രം മതി. ചരിത്രത്തിൽ മറ്റൊന്നു വേണ്ടിയിരുന്നില്ല. ദൈവം സമം മറഡോണ എന്നാണ് ലോകം പറഞ്ഞിരുന്നത്. ഇറ്റലിയുടെ പരിശീലകൻ സെസാറോ മൽദീനിയുടെ വാക്കുകൾ കടമെടുത്താൻ പെലയുടെയും യോഹാൻ ക്രഫിന്റെയും പുഷ്‌കാസിന്റെയും സമ്മിശ്ര സമന്വയം മറഡോണയിൽ കാണാം എന്ന വിശേഷണം കേൾക്കാം. ഈ പ്രതിഭയുടെ തന്നെ ഉദാഹരണമായിരുന്നു 1986 ലെ ലോകകപ്പ്.
അർജന്റീനയുടെ ക്യാപ്റ്റന്റെ ആംബാൻഡ് അണിഞ്ഞ് മറഡോണ വിമാനത്തിൽ ലോകകപ്പിനായി യാത്ര തിരിക്കുമ്പോൾ അർജന്റീനൻ പ്രസിഡന്റ് താരങ്ങൾക്കു നൽകിയ നിർദേശം ഒന്നു മാത്രമായിരുന്നു – ആർക്കെതിരെയും തോൽക്കാം.. പക്ഷേ, അത് ഇംഗ്ലണ്ടിനെതിരെയാവരുത്..! തങ്ങളുടെ പ്രസിഡന്റിന്റെ ആജ്ഞ ശിരസേറ്റിയാണ് മറഡോണ ആ ലോകകപ്പിന്റെ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയത്.
എന്തു വിലകൊടുത്തും ജയിക്കണം എന്നതു മാത്രമായിരുന്നു ആദ്യത്തെ ലക്ഷ്യം. ഈ ലക്ഷ്യം തന്നെയാണ് മറഡോണ, ഇംഗ്ലണ്ട് ഗോളി പീറ്റർ ഷെൽട്ടനെ വീഴ്ത്തി ദൈവത്തിന്റെ കൈ ഉപയോഗിച്ചത്. ഈ ഗോളിന്റെ പേരിൽ ചെകുത്താനെന്ന് ആർത്തു വിളിച്ച കാണികളെ നാലു മിനിറ്റിനുള്ളിൽ നെഞ്ചിടിപ്പിച്ച മനുഷ്യനായിരുന്നു ആ ക്യാപ്റ്റൻ.

നാലു മിനിറ്റിന് ശേഷം സ്വന്തം സുഹൃത്തുക്കളുടെ 11 ടച്ചുകൾക്കു ശേഷം പന്ത് മറഡോണയുടെ ബൂട്ടിൽ തൊടുമ്പോൾ, മുന്നിൽ ഇംഗ്ലണ്ടിന്റെ ഗ്ലെൻ ഹോഡിൽ, പീറ്റർ ഷീൽഡ്, കെന്നി സാൻസം, ടെറി ബുച്ചർ, ടെറി ഫെൻവിക്ക് എന്നിവരാണ് പ്രതിരോധക്കോട്ട കെട്ടിയിരുന്നത്. ഒരു ചെറിയ കാറ്റു പോലെ.. മൈതാനത്തെ പുൽക്കൊടികളെ പോലും നോവിക്കാതെ ഡ്രിബ്ലിങിലൂടെ ആ പ്രതിരോധ മതിലിനെ മറികടന്നെത്തുമ്പോൾ മുന്നിൽ ഇംഗ്ലണ്ട് ഗോളി പീറ്റർ ഷിൽട്ടൻ മാത്രം.. പിന്നെ കണ്ടത് ചരിത്രം… 2002 ൽ ആ ഗോളിനെ നൂറ്റാണ്ടിലെ ഗോളാക്കി തിരഞ്ഞെടുക്കുമ്പോൾ… അത് ആ മനുഷ്യനോടുള്ള.. ആ ദൈവത്തോടുള്ള ആരാധന ഊട്ടി ഉറപ്പിക്കുന്നതായിരുന്നു.
അതുകൊണ്ടു തന്നെ ഉറപ്പിച്ചു പറയാം… ലോകമുള്ള കാലത്തോളം.. ആ ദൈവത്തിന്റെ കാലുകൾ മനുഷ്യന് മറക്കാനാവാത്ത ചരിത്രമായി നിലകൊള്ളും.