ഇലന്തൂർ ഗാന്ധി സ്മൃതി മണ്ഡപത്തിൽ ജനാധിപത്യ സംരക്ഷണ ദിനാചരണം നടത്തി

സ്വന്തം ലേഖകൻ ഇലന്തൂർ: ലോകത്തിലെ എറ്റവും വലിയ ജനാതിപത്യ രാജ്യത്ത് ഇന്ന് ജനാധിപത്യത്തെ കാശപ്പു ചെയ്യുന്ന നടപടികളാണ് നടക്കുന്നതെന്നും ജനാധിപത്യ സംരക്ഷണത്തിനായി രണ്ടാം സ്വാതന്ത്ര്യ സമരത്തിലെക്ക് ജനം എത്തെണ്ട കാലം അതിക്രമിച്ചു എന്നു കെ.പി സി സി നിർവ്വാഹണ സമിതി അംഗം പി.മോഹൻരാജ് പറഞ്ഞു. ഗാന്ധിജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ഇലന്തൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മ്യതി മണ്ഡപത്തിൽ നടത്തപ്പെട്ട ജനാധിപത്യ സംരക്ഷണ ദിനാചരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് പി.എം.ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് […]

കേരളത്തിലൊട്ടാകെ നിരോധനാജ്ഞ ഇല്ല, ജില്ലയിലെ സാഹചര്യം നോക്കി ഇക്കാര്യത്തിൽ കളക്ടർമാർക്ക് ഉത്തരവിറക്കാമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ ; പൊതുയിടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ലെന്ന് ഡി.ജി.പി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഇല്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. അതാത് ജില്ലയിലെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യം നോക്കി ഇക്കാര്യത്തിൽ കളക്ടർമാർക്ക് ഉത്തരവിറക്കാം. ഒപ്പം ആരാധനാലയങ്ങളുടെ ഇളവുകളിലും കളക്ടർക്ക് വ്യക്തത വരുത്താമെന്നും മന്ത്രി പറഞ്ഞു. അതേസമയം നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ പാർക്കിലും ബീച്ചിലും ആൾക്കൂട്ടം അനുവദിക്കില്ലെന്ന് ഡി ജി പി വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നാളെ രാവിലെമുതൽ സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.ഒരു സമയം അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ലെന്നതാണ് പ്രധാന നിർദ്ദേശം. […]

ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് ; രോഗം സ്ഥിരീകരിച്ചത് ഉപദേഷ്ടാവായ ഹോപ് ഹിക്‌സിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചു. ഉപദേഷ്ടാവായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളുള്ള ഹിക്‌സ് ക്വാറന്റീൽ കഴിയുകയാണ്. ഹിക്‌സിന് രോഗം സ്ഥിരീകരിച്ചതോടെ പ്രസിഡന്റ് ട്രംപും ഭാര്യ മെലാനിയയും ക്വാറന്റീനിൽ കഴിയുകയും ചെയ്തിരുന്നു. താൻ രോഗബാധിതനായ വിവരം ട്രംപ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇരുവരും ക്വാറന്റൈനിൽ പ്രവേശിച്ചതായും രോഗത്തെ ഒരുമിച്ചു നേരിടാമെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. എയർ ഫോഴ്‌സ് വണിൽ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളിൽ […]

പട്ടാപ്പകൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘നീതി ദേവതേ കണ്ണുതുറക്കൂ’ എന്ന പേരിൽ ഗാന്ധി ജയന്തി ദിനത്തിൽ മരങ്ങാട്ടുപിള്ളിയിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് സമരം ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധിക്കുനേരെയും ഹത്രാസിലെ ഇരയ്ക്കുനേരെയുമുണ്ടായ ഉത്തർപ്രദേശ് പോലീസിന്റെ അതിക്രമത്തിൽ പ്രതിഷേധിച്ചാണ് പട്ടാപ്പകൽ പ്രതിഷേധജ്വാല കൊളുത്തിയത്. സമുന്നത നേതാവായ രാഹുൽ ഗാന്ധിയോടുള്ള പോലീസിന്റെ സമീപനം, ജംഗിൾ രാജ് നടക്കുന്ന യുപിയിലെ സാധാരണക്കാരന്റെ ദയനീയാവസ്ഥയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത കെ.എസ്.യു ജില്ലാ പ്രസിഡന്റ് […]

അച്ഛന്റെ കൈകൾ തോളിന് സമാന്തരമായാണ് ഇരിക്കുന്നത്, താഴ്ത്താൻ പറ്റുന്നില്ല ; ശരീരം അനക്കാനും സംസാരിക്കാനും കഴിയാത്ത മനുഷ്യനെയാണ് അവർ കെട്ടിയിട്ടത് : കോവിഡ് ഭേദമായി ആശുപത്രിയിൽ നിന്നും പുഴുവരിച്ച നിലയിൽ വീട്ടിലെത്തിയ അച്ഛനെകുറിച്ച് മകൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ കുറിച്ച് വാനോളം പുകഴ്ത്തുന്നിനിടയിലാണ് കോവിഡ് ഭേദമായി ആശുപത്രിയിൽ നിന്നും പുഴുവരിച്ച നിലയിൽ വീട്ടിലെത്തിയ ആളുടെ കഥ പുറംലോകമറിയുന്നത്. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്‌ സംഭവം ഉണ്ടായത്. കൈകൾ തലയ്ക്കു മുകളിലേക്ക് മടക്കി വെച്ച് കെട്ടിയിട്ടു. abhilasകാലുകൾ കട്ടിൽ കാലിൽ കെട്ടിയിട്ടു. സമയത്ത് ആഹാരം നൽകിയില്ല. ഇങ്ങനെ ഇരുപത് ദിവസോളം അച്ഛന് നരക ജീവിതമായിരുന്നുവെന്നാണ് മകൻ പറയുന്നത്. ‘അച്ഛന്റെ കൈകൾ തോളിന് സമാന്തരമായാണ് ഇരിക്കുന്നത്. താഴ്ത്താൻ പറ്റുന്നില്ല. ശരീരം അനക്കാനും സംസാരിക്കാനും കഴിയാത്ത […]

കരുതലോടെ കൈയ്ക്കുള്ളിൽ വച്ച് പുറത്തേക്ക് ചിരിയോടെ പറഞ്ഞയച്ച എണ്ണമറ്റ മനുഷ്യരെ കാണാതെ ചിലത് മാത്രം തിരഞ്ഞെടുത്ത് ഞങ്ങൾ ഉത്തരം പറയേണ്ടി വരുമ്പോൾ ചിലപ്പോഴെങ്കിലും ആ വെള്ളക്കുപ്പായത്തിൽ നിന്നുമിറങ്ങി വെറും മനുഷ്യരായി പോകുന്നു : വൈറലായി ഡോ. ഷിംന അസീസിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ കൊല്ലം: ചികിത്സയ്ക്കിടെ പിഴവ് മൂലം കുട്ടി മരിച്ച സംഭവത്തെ തുടർന്ന് ഉണ്ടായ സൈബർ ആക്രമണങ്ങൾ താങ്ങാനാവാതെ യുവ ഡോക്ടർ അനൂപ് കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തിൽ നിന്നും കേരളക്കര ഇതുവരെ മുക്തരായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് ഡോ. ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഡോ. ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം മുപ്പത്തിനാല് വയസ്സിനുള്ളിൽ എംബിബിഎസ് പഠിച്ച്, അസ്ഥിരോഗവിഭാഗത്തിൽ പിജിയെടുത്ത് സ്വന്തമായൊരു ആശുപത്രി തുടങ്ങി ‘നല്ല […]

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: ജില്ലയിൽ ഈ വിലയ്ക്ക് സ്വർണം വാങ്ങാം

തേർഡ് ഐ ബ്യൂറോ കോട്ടയം : സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ജില്ലയിലെ സ്വർണ വില ഇങ്ങനെ. സ്വർണ്ണവില ഗ്രാമിന് 10 രൂപയും പവന് 80രൂപയും വർദ്ധിച്ചു. അരുൺസ് മരിയ ഗോൾഡ് 02/10/2020 *GOLD RATE* 1gm:4670 8gms:37360

കോട്ടയം ജില്ലയിൽ പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം : കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിൽ പുതിയ കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിച്ചു. കോട്ടയം- 44, മുളക്കുളം -8, പായിപ്പാട്-13, പനച്ചിക്കാട്-18 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകൾ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി – 39, പുതുപ്പള്ളി – 3, കുമരകം -10 എന്നീ വാർഡുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവില്‍ 29 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 51 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍) മുനിസിപ്പാലിറ്റികള്‍ ========= 1.കോട്ടയം […]

സ്വർണ്ണക്കടത്തും ലൈഫ് മിഷനും കെ.ടി ജലീലുമെല്ലാം വിവാദങ്ങളായപ്പോഴെക്കും ചാനലുകളിലെത്തി പ്രതികരിക്കാതെ ശോഭാ സുരേന്ദ്രൻ ; കുമ്മനത്തെ തഴഞ്ഞ് അബ്ദുള്ളക്കുട്ടിയ്ക്ക് ബി.ജെ.പി ദേശീയ ഉപാധ്യക്ഷ സ്ഥാനം നൽകിയതിന്റെ നടുക്കത്തിൽ ആർ.എസ്.എസും : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അനുഭവമാകും ബിജെപിയെ കാത്തിരിക്കുകയെന്ന കണക്കുകൂട്ടലിൽ നേതാക്കളും

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിലെത്തിയിട്ടും സംസ്ഥാന ബിജെപിയിൽ നിലനിൽക്കുന്ന ശക്തമായ പടലപ്പിണക്കങ്ങൾ വിജയ സാധ്യതകളെ ഉലച്ചേക്കും എന്ന ഭീതി സംസ്ഥാന നേതൃത്വത്തിൽ ശക്തമാകുന്നു. സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി സ്വർണക്കടത്തും ലൈഫ് മിഷനും കെടി ജലീലുമെല്ലാം വിവാദങ്ങളായപ്പോഴും ചാനലുകളിൽ ചർച്ചയ്ക്കായി ശോഭാ സുരേന്ദ്രന്റെ പൊടിപോലും കണ്ടിരുന്നില്ല. ഇത് മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാവുകയും ചെയ്തു. കെ.സുരേന്ദ്രനിലൂടെ പാർട്ടി മുരളീധരൻ ഗ്രൂപ്പ് പിടിച്ചിരിക്കുകയാണ്. സംസ്ഥാന നേതൃതലത്തിലും ജില്ല തലത്തിലും മുരളീധരൻ ഗ്രൂപ്പിന് ആധിപത്യമുണ്ട്. പക്ഷെ നേതാക്കൾക്കിടയിൽ കൃഷ്ണദാസിനും എം ടി.രമേശിനും എഴുതി തള്ളാൻ കഴിയാത്ത സ്വാധീനവുമുണ്ട്. അതേസമയം […]

പുരാവസ്തുക്കൾ മോഷ്ടിച്ച് കടത്തിയ സംഭവം : ഇടുക്കിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ഇടുക്കി: പുരാവസ്തുക്കൾ മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചുപേരാണ് പൊലീസ് പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പൊലീസ് പിടിയിലാവാനുണ്ട്. സിപിഎം പന്നൂർ ബ്രാഞ്ച് സെക്രട്ടറിയും എസ്എഫ്‌ഐയുടെ ജില്ലാ വൈസ് പ്രസിഡന്റുമായ തെറ്റാമലയിൽ വിഷ്ണു (22), തച്ചാമഠത്തിൽ പ്രശാന്ത് (24), പാറയ്ക്കൽ വീട്ടിൽ രാകേഷ് (30), തച്ചാമഠത്തിൽ സുധി (28), കാവാട്ടുകുന്നേൽ തനീഷ് (19) എന്നിവരാണ് കരിമണ്ണൂർ പൊലീസ് പിടിയിലായത്. ജലസേചന വകുപ്പിൽനിന്ന് വിരമിച്ച ഉപ്പുകുന്ന് അറയ്ക്കൽ ജോൺസന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന […]