അച്ഛന്റെ കൈകൾ തോളിന് സമാന്തരമായാണ് ഇരിക്കുന്നത്, താഴ്ത്താൻ പറ്റുന്നില്ല ; ശരീരം അനക്കാനും സംസാരിക്കാനും കഴിയാത്ത മനുഷ്യനെയാണ് അവർ കെട്ടിയിട്ടത് : കോവിഡ് ഭേദമായി ആശുപത്രിയിൽ നിന്നും പുഴുവരിച്ച നിലയിൽ വീട്ടിലെത്തിയ അച്ഛനെകുറിച്ച് മകൻ

അച്ഛന്റെ കൈകൾ തോളിന് സമാന്തരമായാണ് ഇരിക്കുന്നത്, താഴ്ത്താൻ പറ്റുന്നില്ല ; ശരീരം അനക്കാനും സംസാരിക്കാനും കഴിയാത്ത മനുഷ്യനെയാണ് അവർ കെട്ടിയിട്ടത് : കോവിഡ് ഭേദമായി ആശുപത്രിയിൽ നിന്നും പുഴുവരിച്ച നിലയിൽ വീട്ടിലെത്തിയ അച്ഛനെകുറിച്ച് മകൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ കുറിച്ച് വാനോളം പുകഴ്ത്തുന്നിനിടയിലാണ് കോവിഡ് ഭേദമായി ആശുപത്രിയിൽ നിന്നും പുഴുവരിച്ച നിലയിൽ വീട്ടിലെത്തിയ ആളുടെ കഥ പുറംലോകമറിയുന്നത്.

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്‌ സംഭവം ഉണ്ടായത്. കൈകൾ തലയ്ക്കു മുകളിലേക്ക് മടക്കി വെച്ച് കെട്ടിയിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

abhilasകാലുകൾ കട്ടിൽ കാലിൽ കെട്ടിയിട്ടു. സമയത്ത് ആഹാരം നൽകിയില്ല. ഇങ്ങനെ ഇരുപത് ദിവസോളം അച്ഛന് നരക ജീവിതമായിരുന്നുവെന്നാണ് മകൻ പറയുന്നത്.

‘അച്ഛന്റെ കൈകൾ തോളിന് സമാന്തരമായാണ് ഇരിക്കുന്നത്. താഴ്ത്താൻ പറ്റുന്നില്ല. ശരീരം അനക്കാനും സംസാരിക്കാനും കഴിയാത്ത മനുഷ്യനെയാണ് കെട്ടിയിട്ടത്. കെട്ടിയിട്ട കൈയുടെ മുട്ടിന്റെ ഭാഗത്തു നിന്നാണ് രക്തം കുത്തിയെടുത്തത്. ഇതിന്റെ പാടുകൾ ഇപ്പോഴുമുണ്ട്.

സമയത്ത് ആഹാരം നൽകിയിരുന്നില്ല. കൊവിഡ് പോസിറ്റീവാകുന്നതിന് മുൻപ് ഡിസ്ചാർജ് ആവശ്യപ്പെട്ടെങ്കിലും അവർ നൽകിയില്ല. മെഡിക്കൽ കോളേജിൽ നിന്ന് കൊവിഡ് ബാധിച്ച ശേഷമാണ് ശ്വാസകോശ പ്രശ്‌നങ്ങൾ രൂക്ഷമായത്.

ഡയപ്പർ പോലും മാറ്റിയിരുന്നില്ല’. സ്വന്തം അച്ഛൻ അനുഭവിച്ച നരകയാതനകൾ വിവരിക്കുമ്പോൾ അഭിലാഷിന് കണ്ണുനീർ അടക്കാനാവുന്നില്ല.

‘വീട്ടിലെ പടി കയറുമ്പോൾ വീണാണ് അച്ഛന് പരിക്കേറ്റത്. പേരൂർക്കട ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ സ്ഥിതി ഗുരുതരമാണെന്നും എംആർഐ സ്‌കാനിംഗ് വേണമെന്നും ഡോക്ടർമാർ പറഞ്ഞു. ജീവനക്കാർ മൂന്ന് ദിവസത്തിന് ശേഷമുള്ള തീയതിയാണ് നൽകിയത്.

പുറത്ത് പോയി സ്‌കാൻ ചെയ്യാൻ അനുവദിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞാണ് സ്‌കാനിംഗ് റിപ്പോർട്ടും കിട്ടിയത്. ശനിയാഴ്ച വിടുതൽ നൽകാമെന്ന് അറിയിക്കുകയായിരുന്നു. പിറ്റേന്ന് അച്ഛനുമായി മടങ്ങാൻ നേരം ചികിത്സാ റിപ്പോർട്ട് തന്നില്ല. പ്രശ്‌നമുണ്ടാക്കിയപ്പോഴാണ് തന്നതെന്നും അഭിലാഷ് പറയുന്നു.

അതേസമയം സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സസ്‌പെൻഡ് ചെയ്തു. നോഡൽ ഓഫീസർ ഡോ. അരുണ, ഹെഡ് നേഴ്‌സുമാരായ ലീന കുഞ്ചൻ, രജനി കെവി എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ആരോഗ്യ വകുപ്പിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ നടപടി. നോഡൽ ഓഫീസറടക്കമുള്ളവർക്ക് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചതായാണ് കണ്ടെത്തൽ.

വിഷയത്തിൽ മറ്റാർക്കെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ കൂടുതൽ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാനും നിർദ്ദേശം നൽകി.

Tags :