ജോസ് കെ.മാണി കേന്ദ്ര മന്ത്രി; ഒപ്പമുള്ളവർക്കെല്ലാം ഉന്നത സ്ഥാനം; കേരളം പിടിക്കാൻ വൻ പദ്ധതിയുമായി ബിജെപി; ലക്ഷ്യം ക്രൈസ്തവ വോട്ടും, സംസ്ഥാന ഭരണവും

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: ജോസ്.കെ മാണിയെ കേന്ദ്രമന്ത്രി സ്ഥാനത്ത് എത്തിച്ച് കേരളം പിടിക്കാൻ ബിജെപിയുടെ തന്ത്രം. കോട്ടയം ജില്ലാ പഞ്ചായത്തിനെച്ചൊല്ലി യുഡിഎഫിൽ ഉടലെടുത്ത അസ്വാരസ്യം മുതലെടുക്കാനൊരുങ്ങി ബിജെപി. ജോസ് കെ.മാണിയെയും – പി.ജെ ജോസഫിനെയും ബിജെപി മുന്നണിയിലേയ്ക്കു ക്ഷണിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രംഗത്ത് എത്തിയതോടെയാണ് വീണ്ടും കേരള കോൺഗ്രസുകളുടെ ബിജെപി മുന്നണി പ്രവേശനം ചർച്ചയായിരിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഒരു മാസത്തിലേറെയായി കോട്ടയം ജില്ലയിൽ യുഡിഎഫിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെ ജോസ് കെ.മാണിയെയും ജോസഫിനെയും എ്ൽഡിഎഫിലേയ്ക്കു ക്ഷണിച്ച പല […]

ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന ക്രിക്കറ്റ് താരമായ വസന്ത് റായ്ജി അന്തരിച്ചു

സ്വന്തം ലേഖകൻ മുംബൈ: രാജ്യത്തെ ഏറ്റവും പ്രായം ചെന്ന ക്രിക്കറ്റ് താരവും ഫസ്റ്റ് ക്ലാസ ക്രിക്കറ്റ് താരമെന്ന വിശേഷണത്തിന് ഉടമയുമായ വസന്ത് റായ്ജി(100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മുംബയിലെ വാൽക്കേശ്വറിലുള്ള സ്വവസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ദക്ഷിണ മുംബയിലെ ബോംബെ ജിംഖാനയിൽ ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരം കളിക്കുമ്പോൾ 13 വയസായിരുന്നു വസന്ത് റായ്ജിയ്ക്ക്. വലംകൈയൻ ബാറ്റ്‌സ്മാനായിരുന്ന റായ്ജി 1941ൽ മുംബയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചു. ജനുവരിയിൽ വസന്ത് റായ്ജിക്ക് 100 വയസ് തികഞ്ഞ വേളയിൽ അദ്ദേഹത്തോടുള്ള ആദര സൂചകമായി സച്ചിൻ തെണ്ടുൽക്കറും […]

രാജ്യത്ത് സ്ഥിതി രൂക്ഷം ; ഇതുവരെ റിപ്പോർട്ട് ചെയ്തത് മൂന്ന് ലക്ഷം കൊറോണ കേസുകൾ ; തുടർച്ചയായ മൂന്നാം ദിനവും റിപ്പോർട്ട് ചെയ്തത് 300 കോവിഡ് മരണങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കോവിഡിൽ രാജ്യത്തിന്റെ സ്ഥിതി അതീവ ഗുരുതരം. രാജ്യത്ത് കൊവിഡ് കേസുകൾ മൂന്ന് ലക്ഷം കടന്നു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,08,993 ആയി. അതേസമയം തുടർച്ചയായ മൂന്നാം ദിവസവും റിപ്പോർട്ട് ചെയ്ത മരണസംഖ്യ 300 കടന്നു. 24 മണിക്കൂറിനിടെ 11,458 പോസിറ്റീവ് കേസുകളും 386 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ 8,884 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. തുടർച്ചയായ നാലാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായത് രാജ്യത്തിന് നേരിയ ആശ്വാസം പകരുന്നുണ്ട്. 1,54,329 പേരാണ് രോഗമുക്തി […]

ഒന്നിലധികം ഡ്രൈവിങ്ങ് ലൈസൻസുകൾ ഉള്ളവരെല്ലാം കുടുങ്ങും..! ശക്തമായ നടപടികളുമായി മോട്ടോർ വാഹനവകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒന്നിലധികം ഡ്രൈവിങ് ലൈസൻസുകൾ ഉള്ളവരെ കുടുക്കാൻ ശക്തമായ നടപടികളുമായി മോട്ടോർ വാഹനവകുപ്പ്. ഇന്ത്യയിൽ ഏകീകൃത ഡ്രൈവിംഗ് ലൈസൻസ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടന്ന ഓൺലൈൻ പരിശോധനയിലാണ് ഒന്നിൽ കൂടുതൻ ലൈസൻസുള്ളവരുടെ വിവരങ്ങൾ പുറത്തു വന്നത്. വാഹനനിയമലംഘനക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെട്ടവർ ശിക്ഷാകാലാവധി കഴിഞ്ഞ് ലൈസൻസ് പുനഃസ്ഥാപിക്കപ്പെട്ടാലും പുതിയ ലൈസൻസിനായി അപേക്ഷിക്കാറുണ്ട്. എന്നാൽ, വിവരങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ ‘സാരഥി’ പോർട്ടലിലേക്ക് കൈമാറുന്നതോടെ ഇത്തരം ലൈസൻസുകൾ അസാധുവാകും. അതേസമയം അപരാധികളോടൊപ്പം നിരപരാധികളും ഇതിൽ കുടുങ്ങും. ലൈസൻസ് ഉടമകളിൽ ഭൂരിഭാഗം പേരും ഒന്നിലധികം […]

എണ്ണകമ്പനികളുടെ കൊള്ള വീണ്ടും തുടരുന്നു: തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവിലയിൽ വൻ വർദ്ധനവ്; സാധാരണ്കാർക്ക് വൻ തിരിച്ചടി

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമ്പോൾ, അതിലും വേഗത്തിൽ ഇന്ധന വില കൂട്ടി കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും. ഒരാഴ്ചയ്ക്കിടെ പെട്രോളിനും ഡീസലിനും മൂന്നു രൂപയ്ക്കു മുകളിലാണ് വില വർദ്ധിച്ചിരിക്കുന്നത്. ശനിയാഴ്ച പെട്രോളിനു 59 പൈസയും, ഡീസലിനു 55 പൈസയുമാണ് ഇപ്പോൾ വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരാഴ്ചയ്ക്കിടെ പെട്രോളിനു 3.91 രൂപയും, ഡീസൽ 3.71 രൂപയുമാണ് ആകെ വർദ്ധിച്ചിരിക്കുന്നത്. ആഗോള വിപണിയിൽ കൊവിഡ് പ്രതിസന്ധി മൂലം അസംസ്‌കൃത എണ്ണ വില കുറയുമ്പോഴാണ് ഇന്ത്യയിൽ ഭരണകൂടത്തിന്റെ ഒത്താശയോടെ ഈ ജനദ്രോഹം എണ്ണക്കമ്പനികൾ […]

ജസ്ല മുതൽ ശ്രീലക്ഷ്മി അറയ്ക്കൽ വരെ ..! മാലാ പാർവ്വതിയുടെ മകന്റെ അശ്ലീല സന്ദേശങ്ങൾ കിട്ടിയവരെല്ലാം സ്‌ക്രീൻഷോട്ടുമായി സോഷ്യൽ മീഡിയയിൽ ; അനന്തകൃഷ്ണൻ അശ്ലീല സന്ദേശങ്ങൾ അയക്കാത്ത പെണ്ണുങ്ങൾ കേരളത്തിൽ ഉണ്ടോയെന്ന് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയമായി മാറിയിരിക്കുകയാണ് മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ. സിനിമാ താരവും ഫെമിനിസ്റ്റുമായ മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റായ സീമ വിനിതിനയച്ച അശ്‌ളീല സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ ചൂണ്ടിക്കാണിച്ച് സീമ വിനീത് രംഗത്ത് വന്നിരുന്നു. എന്നാൽ ഈ വിവരം പുറത്ത് പറയരുതെന്നും മകൻ ചെയ്ത തെറ്റിന് താൻ മാപ്പ് ചോദിക്കുന്നെന്നും പറഞ്ഞ് മാലാ പാർവ്വതി സീമ വിനീതിന് സന്ദേശം അയയ്ക്കുകയും ചെയ്തു. എന്നാൽ മകനാണ് മാപ്പ് പറയേണ്ടതെന്ന ആവശ്യവുമായി സീമ വിനീത് […]

സ്റ്റാഫ്‌ നഴ്‌സ്‌ പി.എസ്.സി നിയമനനിരോധനത്തിനെതിരെ പ്രതിഷേധവുമായി റാങ്ക് ഹോൾഡേഴ്സ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്നും സ്റ്റാഫ്‌ നഴ്‌സ്‌മാരെ നിയമിക്കാത്തത്തിൽ ഡിഎംഇ- ഡിഎച്എസ് സ്റ്റാഫ്‌ നഴ്‌സ്‌ റാങ്ക്ഹോൾഡേഴ്സ് സമിതി രൂപീകരിച്ചു. സമിതി രൂപീകരണയോഗം കേരള ഗവണ്മെന്റ് നഴ്സസ് യൂണിയൻ ജനറൽ സെക്രട്ടറി സന്തോഷ്‌ കെ എസ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ യു എൻ എ തിരുവനന്തപുരം ജനറൽ സെക്രട്ടറി അഭിരാജ് ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. പി എസ് സി സ്റ്റാഫ്‌ നഴ്‌സ്‌ റാങ്ക്ലിസ്റ് മരവിപ്പിച്ചു താത്കാലിക നിയമനം നടത്തുന്നത്തിനെതിരെ യോഗം ശക്തമായ പ്രതിഷേധം അറിയിച്ചു. കൊറോണകാലത്തും ആരോഗ്യ വകുപ്പിലെ മറ്റ് […]

കായലോടിയിൽ ബിജുവിന്റെ വീട് എന്ന സ്വപ്നം പൂർത്തിയാക്കി സി.പി.എം

സ്വന്തം ലേഖകൻ കോട്ടയം: കായലോടി ബിജുവിനും മൂന്ന് പെൺകുട്ടികൾക്കും വേണ്ടി സി.പി.എം തിരുവാർപ്പ് ലോക്കൽ കമ്മിറ്റി ബഹുജന പങ്കാളിത്തത്താൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ നിർവഹിച്ചു. സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗം അഡ്വ.കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം കോ-ഓപ്പറേറ്റിവ് അർബൻ ബാങ്ക് സഹകാരിയും ബിസിനസുകാരനുമായ പ്രിൻസ് ജോസഫും ബിസിനസ് പാർട്ണറായ അബ്ദുള്ളയും ചേർന്നാണ് ഭവന നിർമ്മാണത്തിനുള്ള സ്ഥലം സൗജന്യമായി നൽകിയത്. ഒരോ ലോക്കലിലും നിർധനരായവരർക്ക് ഒരു വീടെന്ന സി.പി.എം സംസ്ഥാന സമ്മേളന തീരുമാനപ്രകാരമാണ് ഭവന നിർമ്മാണം പൂർത്തിയാക്കിയത്. […]

പള്ളിമുറിയിൽ വീണ്ടും വീട്ടമ്മയുമായി വികാരിയുടെ വികാര പ്രകടനം: ഇടുക്കിയ്ക്കു ശേഷം വികാരിയുടെ വികാരം അരങ്ങേറിയത് കണ്ണൂരിൽ; നാട്ടുകാർ പള്ളിവികാരിയെയും വീട്ടമ്മയെയും കയ്യോടെ പിടികൂടി; സംഭവം ഒതുക്കിത്തീർക്കാൻ വീണ്ടും സഭയുടെ ഇടപെടൽ

തേർഡ് ഐ ബ്യൂറോ കണ്ണൂർ: ഇടുക്കിയിലെ പള്ളിയിൽ വികാരിയും വൈദികനും തമ്മിലുള്ള വീഡിയോ വൈറലായതിനു പിന്നാലെ കണ്ണീരിലും പള്ളിമേടയിൽ വികാരിയുടെ വികാര പ്രകടനം. ഇടുക്കി വെള്ളയാംകുടിയിലെ വികാരിയ്ക്കു പിന്നാലെ ഇപ്പോൾ കുടുക്കിലായിരിക്കുന്നത് കണ്ണൂർ പൊട്ടൻപ്ലാവ് പള്ളിമേടയിലെ വികാരിയാണ്. വിവാഹിതയായ വീട്ടമ്മയോടൊപ്പം പള്ളിമേടയിൽ എത്തിയ വികാരി, ഇവരുമായി അവിഹത ബന്ധത്തിൽ ഏർപ്പെട്ടത് നാട്ടുകാർ പൊക്കിയതോടെയാണ് സംഭവം വിവാദമായിരിക്കുന്നത്. ഇടുക്കിയിൽ വിവാഹിതയായ യുവതിയുമായുള്ള അവിഹതത്തിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തു വന്നെങ്കിലും, കണ്ണൂരിൽ കാര്യങ്ങൾ ഇത്രത്തോളം എത്തും മുൻപ് വൈദികനെ സ്ഥലം മാറ്റി സഭ കൃത്യ സമയത്ത് തന്നെ […]

അറസ്റ്റ് ചെയ്തത് പെൺവാണിഭത്തിനാണ് എന്നു മനസിലായത് പൊലീസ് പിടികൂടിയപ്പോൾ: എന്ന ഹോട്ടലിലേയ്ക്കു വിളിച്ചു വരുത്തിയത് അതിനായിരുന്നില്ല; പെൺവാണിഭ സംഘത്തിന്റെ പിടിയിൽ കുടുങ്ങിയതിനെപ്പറ്റി വെളിപ്പെടുത്തലുമായി സീരിയൽ താരം സംഗീത

തേർഡ് ഐ ബ്യൂറോ ഹൈദരാബാദ്: സിനിമാ താരങ്ങളും സീരിയൽ താരങ്ങളും എന്നും ഗോസിപ്പിന്റെയും ആരോപണങ്ങളുടെയും നിഴലിലാണ്. ആരുടെയെങ്കിലും പേരിനെച്ചേർത്തു താരങ്ങളുടെ പേരുകൾ പറയുന്നത് പതിവ് കാഴ്ചയാണ്. ഇതിനിടെയാണ് ഇപ്പോൾ പെൺവാണിഭ സംഘത്തിന്റെ പിടിയിൽ കുടുങ്ങി, കേസിൽ കുടുങ്ങിയ സീരിയൽ താരത്തിന്റെ വെളിപ്പെടുത്തൽ പുറത്തു വന്നിരിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് പെൺവാണിഭത്തിന് പിടിയിലായ സീരിയൽ താരമാണ് സംഗീത. ചെന്നൈയിൽ ഒരു റിസോട്ട് കേന്ദ്രീകരിച്ചു പെൺവാണിഭം നടത്തുന്നതിനിടെയാണ് സീരിയൽ താരമായ സംഗീത പോലീസ് പിടിയിലാകുന്നത്. സീരിയലുകളിൽ പ്രധാന വേഷത്തിലെത്തുന്ന സംഗീത പെൺവാണിഭത്തിന് അറസ്റ്റിലായത് വലിയ വാർത്തയായിരുന്നു. എന്നാൽ […]