നാളേയ്ക്കായി പൂർത്തിയായി

സ്വന്തം ലേഖകൻ കൊച്ചി : കുപ്പിവള, ഓർമ്മ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ‘നാളേയ്ക്കായി ‘ പൂർത്തിയായി. കോവിഡിനെ തുടർന്ന് ചിത്രീകരണം പാതിവഴിയിൽ നിറുത്തി വെയ്ക്കുകയും തുടർന്ന് സർക്കാർ അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്ത ആദ്യസിനിമ കൂടിയാണ് നാളേയ്ക്കായ്. പുതിയ കാലത്ത് ബന്ധങ്ങൾ ബന്ധനങ്ങളാക്കുന്ന ഒരു കാലഘടനയിൽ വൈകാരികമായ അവഗണനകൾക്കും തിരസ്‌ക്കരണങ്ങൾക്കും സമാശ്വാസമായി നമ്മളെത്തിപ്പിടിക്കുന്ന കരുതലിന്റെയും സ്വീകാര്യതയുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, മധുപാൽ, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്‌സപ്പൻ മത്തായി, ഷിബു ലബാൻ, […]

മന്ത്രിസഭാ യോഗം നടക്കുന്നതിനിടയിൽ സെക്രട്ടറിയേറ്റിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ; പ്രവർത്തകർ സെക്രട്ടറിയേറ്റിനുള്ളിൽ കടന്നത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ആരോപിച്ച് മന്ത്രിസഭായോഗം നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് ഉള്ളിലെത്തി. സെക്രട്ടറിയേറ്റിനുള്ളിൽ നിലനിൽക്കുന്ന കനത്ത സുരക്ഷാക്രമീകരണം ലംഘിച്ചാണ് മൂന്നു പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടുതാഴെ വരെ എത്തിയത്. മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇരച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. അതേസമയം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കരനെ ഒൻപതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ ചോദ്യം ചെയ്യലിനൊടുവിൽ ഇന്നു […]

ലോക് ഡൗണിൽ ഇളവുകൾ വരുത്തിയത് സ്വപ്നയെ സഹായിക്കാനോ…? അതിർത്തി കടക്കുന്നതിനുള്ള പാസ് നിബന്ധന പോർട്ടലിൽ നിന്നും നീക്കിയത് സ്വപ്‌ന സംസ്ഥാനം വിട്ട അന്ന് തന്നെ ; സർക്കാരിനെ വെട്ടിലാക്കി സ്വപ്‌നയ്ക്കായി നിയമം മാറ്റിയെന്ന ആരോപണം

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷിനെ സംസ്ഥാനം വിടാൻ പൊലീസ് സഹായിച്ചെന്ന ആരോപണത്തിനിടെ സ്വപ്‌നയ്ക്കായി സർക്കാർ നിയമം മാറ്റിക്കൊടുത്തെന്ന ആരോപണവും ശക്തമാകുന്നു. ജാഗ്രത പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്ത് പാസെടുത്താൽ മാത്രമേ കഴിഞ്ഞ നാലു വരെ സംസ്ഥാന അതിർത്തി കടക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ അഞ്ചിന് ഈ നിബന്ധന പോർട്ടലിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു. സ്വർണം പിടിച്ച അഞ്ചിനുതന്നെ സ്വപ്‌ന തിരുവനന്തപുരം നഗരത്തിൽനിന്നു കടന്നെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. അഞ്ചിനു രാത്രി ഏഴിനാണു മുഖ്യമന്ത്രി തിരുവനന്തപുരം നഗരത്തിൽ […]

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും ; ബാഗിൽ നിർണ്ണായക വിവരങ്ങൾ ഉണ്ടെന്ന് എൻ.ഐ.എ

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യ പ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും. കേസിൽ വഴിത്തിരിവാകുന്ന തരത്തിലുള്ള വിവരങ്ങൾ ബാഗിൽ നിന്നും ലഭിക്കുമെന്നാണ് എൻഐഎ അധികൃതർ പ്രതീക്ഷിക്കുന്നത്. കൊച്ചി എൻഐഎ കോടതിയിലാകും പരിശോധനകൾ നടക്കുക. സന്ദീപ് നായർ സ്വർണം അയച്ച ആളുകളുടെ പേര് വിവരങ്ങൾ, നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയപ്പോൾ ഇടപെട്ടവരുടെ വിവരങ്ങൾ ഉൾപ്പെടെ ഈ ബാഗിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം, സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന്റെ ഏഴ് ദിവസത്തെ […]

കോവിഡ് വ്യാപനം രൂക്ഷം : കർണാടകയിൽ രണ്ട് ജില്ലകളിൽ വീണ്ടും സമ്പൂർണ്ണ ലോക് ഡൗൺ

സ്വന്തം ലേഖകൻ ബെംഗളൂരു: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടകത്തിലെ രണ്ട് ജില്ലകളിൽ വീണ്ടും ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു അർബൻ, റൂറൽ ജില്ലകളാണ് പൂർണ്ണമായും അടച്ചിടുന്നത്. ഇന്നലെ മാത്രം 87 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ചു മരിച്ചത്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ മൂന്നാംമതാണ് കർണാടക. സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച രണ്ട് ജില്ലകൾക്ക് പുറമെ രോഗവ്യാപനം രൂക്ഷമായ മറ്റു ജില്ലകളിലും ലോക് ഡൗൺ നടപ്പാക്കാനൊരുങ്ങുകയാണ് കർണാടക സർക്കാർ. അതേ സമയം ഇന്ത്യയിലെ മറ്റു […]

കൊവിഡ് രോഗിയുടെ സമ്പർക്കപട്ടികയിൽ 18 ജീവനക്കാർ; കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോ അടച്ചു; സർവീസുകൾ മറ്റു ഡിപ്പോയിൽ നിന്നും നടത്തും; ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപനം നടത്തി പി.സി ജോർജ്

സ്വന്തം ലേഖകൻ കോട്ടയം: ഈരാറ്റുപേട്ട – പാലാ ഭാഗത്ത് കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി കെ.എസ്.ആർ.ടി.സിയിലെ 18 ജീവനക്കാർ സമ്പർക്കത്തിലേർപ്പെട്ടതായി കണ്ടെത്തിയതോടെ ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു. പാലായിലെ കൊവിഡ് രോഗി കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ ഡിപ്പോ അടച്ചിരിക്കുന്നത്. കോട്ടയം ജില്ലയിൽ ആദ്യമായാണ് കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചിട്ടിരിക്കുന്നത്. പാലാ നഗരസഭയിലെ കൊവിഡ് രോഗിയാണ് ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ബസിൽ കയറിയതെന്ന സൂചനയാണ് ലഭിക്കുന്നത്. കൊവിഡ് രോഗ ബാധിതനായ ആളുടെ സമ്പർക്കപ്പട്ടികയിൽ ഇവിടെ നിന്നുള്ള 18 ജീവനക്കാരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡിപ്പോ […]

സ്വർണ്ണക്കടത്തിന് പുറമെ മാസ്‌കിന്റെ മറവിലും റമീസിന്റെ തട്ടിപ്പ് ; ദുബായിലേക്ക് തടിക്കടത്തിനുള്ള പണം കേരളത്തിൽ നിന്നും അയച്ചത് മാസ്‌കിന്റെ മറവിലെന്ന് സൂചന

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ റമീസ്, കൊറോണക്കാലത്ത് മാസ്‌ക് കടത്തിന്റെ മറവിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സംശയം. ദക്ഷിണാഫ്രിക്കയിൽനിന്ന് ദുബായിലേക്ക് തടിക്കടത്തിനുള്ള പണം കേരളത്തിൽ നിന്നും റമീസ് അയച്ചത് മാസ്‌കിന്റെ മറവിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വളരെപ്പെട്ടന്ന് തട്ടിക്കൂട്ടിയ ബിൽ ഉപയോഗിച്ച് വിദേശ നാവിക കപ്പലിൽ രണ്ടു ലക്ഷം മാസ്‌കുകൾ കയറ്റി അയച്ചിരുന്നു. ഇതിന്റെ മറവിൽ പണവും അയച്ചിരുന്നുവെന്നാണ്് അധികൃതരുടെ സംശയം. ഇതിന് പുറമെ മാസ്‌കുകൾക്ക് വിലകൂട്ടിക്കാണിച്ച് അയച്ചതാണ് സംശയത്തിന് ഇടയാക്കിയത്. സ്വർണ്ണക്കടത്ത് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയാണ് റമീസ്. കസ്റ്റഡിയിലുള്ള […]

ബച്ചനും ഐശ്വര്യയ്ക്കും കുടുംബത്തിനും എങ്ങിനെ കോവിഡ് കിട്ടി; രോഗ ഉറവിടം അജ്ഞാതമായതിൽ ആശങ്ക വർദ്ധിക്കുന്നു

തേർഡ് ഐ ബ്യൂറോ മുംബൈ: കൊവിഡ് എന്ന മഹാമാരിയ്ക്കു മുന്നിൽ വലുപ്പച്ചെറുപ്പമില്ലെന്നുള്ള സൂചനകളാണ് പുറത്തു വരുന്നത്. അമിതാ ബച്ചനും ഐശ്വര്യ റായിയും മുതൽ സാധാരണക്കാരൻ വരെ കൊവിഡിന്റെ പിടിയിൽപ്പെട്ടിരിക്കുകയാണ്. ബച്ചൻ കുടുംബത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചത് ആശങ്കയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്. ഇവർക്കു കൊവിഡ് ബാധിച്ചത് എവിടെ നിന്നെന്നു കണ്ടെത്താൻ സാധിക്കാത്തതാണ് സിനിമാ ലോകത്ത് ആശങ്ക വിതച്ചിരിക്കുന്നത്. ബച്ചൻ കുടുംബത്തിൽ അമിതാഭ് ബച്ചൻ ഉൾപ്പടെ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 30ഓളം ജീവനക്കാർ ക്വാറന്റൈനിൽ പോകുകയും ചെയ്തത് ബോളിവുഡ് ഞെട്ടലോടെയാണ് കേട്ടത്. ഇവർക്ക് പൂർണാരോഗ്യം നേർന്നുകൊണ്ട് മലയാളത്തിൽ […]

സ്വപ്‌നയും സരിത്തും നിരന്തരം വിളിച്ചതെന്തിന്; മറുപടികളില്ലാതെ ശിവശങ്കരൻ കുടുങ്ങുന്നു; ശിവശങ്കരന്റെ അറസ്റ്റ് ഉണ്ടായേക്കുമെന്നു സൂചന; ശിവശങ്കരനെ രക്ഷിക്കാൻ ഇനി പിണറായിക്കും ആകില്ല

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സ്വപ്‌നയും സരിത്തും നിരന്തരം ഫോണിൽ വിളിച്ചത് എന്തിനെന്നുള്ള ചോദ്യങ്ങൾക്കു കൃത്യമായ മറുപടിയില്ലാതെ കുഴങ്ങി ശിവശങ്കരൻ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും, ഐടി സെക്രട്ടറിയുമായ ശിവശങ്കരനെ കുടുക്കാൻ പര്യാപ്തമായ തെളിവുകൾ കൃത്യമായി ലഭിച്ചിട്ടുണ്ട് എന്ന സൂചനയാണ് ലഭിക്കുന്നത്. സ്വർണ്ണക്കടത്തിന് സ്വപ്‌നയ്ക്കും സംഘത്തിനും ലഭിച്ച സഹായം എന്താണ്, ഇതിനു പിന്നിൽ ആരൊക്കെ എന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോൾ ശിവശങ്കരനെയും ചോദ്യം ചെയ്തിരിക്കുന്നത്. ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെങ്കിലും അറസ്റ്റ് ചെയ്യില്ലെന്നുള്ള ഒരു സൂചനയുമില്ല. ചോദ്യം ചെയ്യൽ തുടർന്ന് കൊണ്ടിരിക്കുമ്പോൾ സംസ്ഥാനത്തിന്റെ ഭരണതലത്തിലും […]

മണർകാട്ടെ ചീട്ടുകളി ക്ലബ്: മാലം സുരേഷിനു സംരക്ഷണം ഒരുക്കുന്നത് മുൻ കാഞ്ഞിരപ്പള്ളി ബിഷപ്പ്; അവസാന നിമിഷം വരെ കേസിൽ കുടുങ്ങാതിരിക്കാൻ നീക്കം നടത്തി മാലം സുരേഷ്; അറസ്റ്റ് വൈകിയാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബ്ലേഡ് വിരുദ്ധ സമിതി

തേർഡ് ഐ ബ്യൂറോ കോട്ടയം: മണർകാട് ക്രൗൺ ക്ലബിൽ ലക്ഷങ്ങൾ മറിഞ്ഞ ചീട്ടുകളി കളത്തിൽ നിന്നും രക്ഷപെടാൻ തന്റെ ബന്ധങ്ങളെല്ലാം ഉപയോഗിച്ച് മാലം സുരേഷ്. മണർകാട് ക്രൗൺ ക്ലബ് സെക്രട്ടറി കൂടിയായ മാലം സുരേഷ് നടത്തുന്ന ശ്രമങ്ങൾ ഇദ്ദേഹത്തിന്റെ ഉന്നത സ്വാധീനം ഉപയോഗിച്ചാണ്. മുൻ കാഞ്ഞിരപ്പള്ളി ബിഷപ്പുമായി ഇദ്ദേഹത്തിനുള്ള ഉന്നത ബന്ധങ്ങളാണ് ഇദ്ദേഹത്തെ സംരക്ഷിച്ചു നിർത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന. പൊലീസിലും രാഷ്ട്രീയത്തിലും ശക്തമായ ബന്ധങ്ങളുള്ള മാലം സുരേഷിനെ പൊലീസുകാർക്കും നാട്ടുകാർക്കും ഒരു പോലെ ഭയമാണ്. എന്നാൽ അറസ്റ്റ് വൈകിയാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബ്ലേഡ് വിരുദ്ധ […]