ഒന്നിലധികം ഡ്രൈവിങ്ങ് ലൈസൻസുകൾ ഉള്ളവരെല്ലാം കുടുങ്ങും..! ശക്തമായ നടപടികളുമായി മോട്ടോർ വാഹനവകുപ്പ്

ഒന്നിലധികം ഡ്രൈവിങ്ങ് ലൈസൻസുകൾ ഉള്ളവരെല്ലാം കുടുങ്ങും..! ശക്തമായ നടപടികളുമായി മോട്ടോർ വാഹനവകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒന്നിലധികം ഡ്രൈവിങ് ലൈസൻസുകൾ ഉള്ളവരെ കുടുക്കാൻ ശക്തമായ നടപടികളുമായി മോട്ടോർ വാഹനവകുപ്പ്.

ഇന്ത്യയിൽ ഏകീകൃത ഡ്രൈവിംഗ് ലൈസൻസ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടന്ന ഓൺലൈൻ പരിശോധനയിലാണ് ഒന്നിൽ കൂടുതൻ ലൈസൻസുള്ളവരുടെ വിവരങ്ങൾ പുറത്തു വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനനിയമലംഘനക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെട്ടവർ ശിക്ഷാകാലാവധി കഴിഞ്ഞ് ലൈസൻസ് പുനഃസ്ഥാപിക്കപ്പെട്ടാലും പുതിയ ലൈസൻസിനായി അപേക്ഷിക്കാറുണ്ട്. എന്നാൽ, വിവരങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ ‘സാരഥി’ പോർട്ടലിലേക്ക് കൈമാറുന്നതോടെ ഇത്തരം ലൈസൻസുകൾ അസാധുവാകും.

അതേസമയം അപരാധികളോടൊപ്പം നിരപരാധികളും ഇതിൽ കുടുങ്ങും. ലൈസൻസ് ഉടമകളിൽ ഭൂരിഭാഗം പേരും ഒന്നിലധികം മോട്ടോർവാഹനവകുപ്പ് ഓഫീസുകളുടെ സേവനം തേടിയവരാണ്. ബൈക്കിന്റെ ലൈസൻസ് ഒരു ഓഫീസിൽനിന്നും കാറിന്റെ ലൈസൻസ് വേറെ ഓഫീസിൽനിന്നും എടുത്തവരുണ്ട്. ഇരു ഓഫീസുകളിലും ഇവരുടെ പേരിൽ ലൈസൻസുള്ളതായി രേഖയുണ്ടാകും.

മോട്ടോർ വാഹനവകുപ്പിന്റെ ഏകീകൃത സംവിധാനം വരുമ്പോൾ ഇവരും കൂടിയായിരിക്കും കുടുങ്ങുക.