ഓക്സിജന് വീണ്ടും ദേശിയ പുരസ്കാരം ; ഏറ്റവും കൂടുതൽ ലെനോവോ ലാപ്പ്‌ടോപ്പ് വിറ്റതിനുള്ള പുരസ്‌കാരം ഓക്‌സിജനിലൂടെ കേരളത്തിലേക്ക്

തേർഡ് ഐ ബ്യൂറോ കോട്ടയം:  ഡിജിറ്റൽ ലോകത്തിന്റെ ശ്വാസമാണ് ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ്..! വളർച്ചയിൽ നിന്നും വളർച്ചയിലേയ്ക്കു കുതിക്കുന്ന ഓക്‌സിജന് രാജ്യാന്തര തലത്തിൽ നിന്നും വീണ്ടും  അംഗീകാരം. ആഗോള കമ്പ്യൂട്ടർ വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ലെനോവോ ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിനാണ് ഇപ്പോൾ ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ് അർഹരായിരിക്കുന്നത്. 2019 -20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ നോൺ മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ലാപ്പ് ടോപ്പ് വിറ്റഴിച്ചതിനുള്ള പുരസ്‌കാരമാണ് ഓക്‌സിജനെ തേടി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിലൂടെ നടന്ന നാഷണൽ ഡീലർ കോൺഫറൻസിലാണ് അവാർഡ് […]

കൊറോണ പിറന്ന ചൈനയിൽ തന്നെ കൊറോണയെകൊല്ലാൻ മരുന്ന്..! കൊറോണയെ നിയന്ത്രിക്കാൻ മരുന്നു കണ്ടു പിടിച്ചെന്ന അവകാശവാദവുമായി ചൈനീസ് കമ്പനി; മരുന്നിന് ഗ്യാരണ്ടി ആറുമാസം മാത്രമോ..!

തേർഡ് ഐ ബ്യൂറോ ബെയ്ജിംങ്: കഴിഞ്ഞ ഡിസംബറിൽ ചൈന തുറന്നു വിട്ട കൊറോണ വൈറസ് എന്ന ദുർഭൂതം ലോകത്തെ മുഴുവൻ വിഴുങ്ങാൻ തയ്യാറായി നിൽക്കുകയാണ്. ലോകത്ത് ചൈന ഒഴികെയുള്ള മറ്റൊരു സ്ഥലത്തും വൈറസ് ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. വൈറസിനെ നിയന്ത്രിക്കാൻ സാധിക്കില്ലെന്നും, വൈറസിനൊപ്പം ജീവിക്കുക മാത്രമാണ് ഏക രക്ഷാമാർഗമെന്നുമാണ് ഇപ്പോൾ അധികൃതർ ഉയർത്തുന്ന വാദം. ഇതിനിടെയാണ് ഇപ്പോൾ കൊറോണ വൈറസിനെ നിയന്ത്രിക്കാൻ മരുന്ന് കണ്ടെത്തി എന്ന വാദവുമായി ചൈനീസ് കമ്പനി രംഗത്ത് എത്തിയിരിക്കുന്നത്. വൈറസിനെ പിടിച്ചുകെട്ടാൻ കഴിയുന്ന മരുന്നു വികസിപ്പിച്ചെന്ന അവകാശവാദവുമായി ചൈനീസ് ലബോറട്ടറിയാണ് […]

റിയാദിൽ മലയാളിയെ ഉറുമ്പ് കടിച്ചു കൊന്നു: കൊല്ലപ്പെട്ടത് കരുനാഗപ്പള്ളി; നിസാമുദീനെ കടിച്ചത് വലിയ കറുത്ത ഉറുമ്പ്

തേർഡ് ഐ ബ്യൂറോ റിയാദ്: വിഷം കൂടിയ വീര്യം കൂടിയ കറുത്ത ഉറുമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും റിയാദ് ബഗ്ലഫിൽ കട നടത്തുന്നയാളുമായ പള്ളിയുടെ മകത്തിൽ എം. നിസാമുദ്ദീനെ (45)യാണ് ഉറുമ്പ് കടിച്ചു കൊലപ്പെടുത്തിയത്. ഇയാളുടെ തന്നെ ഫ്‌ളാറ്റിൽ വച്ച് യുവാവിനെ ഉറുമ്പ് കടിക്കുകയായിരുന്നു. ഉറുമ്പിന്റെ കടിയേറ്റ് കുഴഞ്ഞു വീണ നിസാമുദീനെ ബുധനാഴ്ച പുലർച്ചെ നാലോടെ റിയാദ് ഖുറൈസ് റോഡിലെ സുലൈമാൻ അൽഹബീബ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. അലർജിയുടെ പ്രശ്‌നം കൂടിയുള്ളതിനാൽ ഉറുമ്പ് കടിയേറ്റ ഉടനെ […]

മകൾക്കു സമ്മാനമായി നൽകിയ ആഭരണങ്ങൾ കാണാനില്ല: പാമ്പ് കടിച്ചത് ഭർത്താവുമൊത്ത് ഒരു കട്ടിലിൽ കിടക്കുമ്പോൾ; തുടർച്ചയായ രണ്ടാം തവണയും പാമ്പ് കടിച്ചതിൽ ദുരൂഹത; അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച യുവതിയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്ത്

തേർഡ് ഐ ബ്യൂറോ കൊല്ലം: ആദ്യം ഭർത്താവിന്റെ വീട്ടിൽ വച്ചു പാമ്പ് കടിയേറ്റു. ഇതിനു ചികിത്സയിലിരിക്കെ സ്വന്തം വീട്ടിൽ വച്ചും പാമ്പ് കടിച്ചു. തുടർച്ചയായി രണ്ടു തവണ പാമ്പ് കടിയേറ്റു മരിച്ച യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്ത്. യുവതിയ്ക്കു വിവാഹത്തിനു സമ്മാനമായി നൽകിയ ആഭരണങ്ങൾ കാണാനില്ലെന്നും, മരണ സമയത്തും, പാമ്പ് കടിക്കുമ്പോഴും ഭർത്താവും ഒപ്പമുണ്ടായിരുന്നു എന്നത് അടക്കമുള്ള ആരോപണങ്ങൾ ഉയർത്തിയാണ് യുവതിയുടെ ബന്ധുക്കൾ രംഗത്ത് എത്തിയിരിക്കുന്നത്. മകളെ അപായപ്പെടുത്തിയെന്നാണു മാതാപിതാക്കളുടെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ടു പിതാവ് വിജയസേനൻ, അമ്മ മണിമേഖല […]

മുണ്ടക്കയം മടുക്കയിലെ കോവിഡ് രോഗിയുടെ പ്രാഥമിക കോൺടാക്ട് ക്വാറന്റൈൽ ലംഘിച്ചു: ഇയാൾ ക്വാറന്റൈൻ ലംഘിച്ച് യാത്ര ചെയ്തത് കിലോമീറ്ററുകളോളം; ഗുരുതരമായ വീഴ്ചയെന്ന് ആരോഗ്യ വകുപ്പ്

തേർഡ് ഐ ബ്യൂറോ മുണ്ടക്കയം: മടുക്കയിൽ കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ പ്രാഥമിക സമ്പർക്കപട്ടികയിലുള്ള ആൾ ക്വാറന്റൈൻ ലംഘിച്ച് കിലോമീറ്ററുകളോളം കറങ്ങി നടന്നതായി കണ്ടെത്തി. രോഗ സാധ്യത ഏറെയുള്ള ഇയാൾ രോഗം ബാധിച്ച ആളോടൊപ്പം ദീർഘദൂരം സഞ്ചരിച്ചിരുന്നു. ഇയാളാണ് ഇപ്പോൾ ക്വാറന്റൈൻ പോലും ലംഘിച്ച് കറങ്ങി നടന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച ആരോഗ്യ വകുപ്പ് നടപടികളും തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നും എത്തി ക്വാറണ്ടയിനിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച 23 കാരനെ കോഴിക്കോട് നിന്നും കൂട്ടികൊണ്ടു വന്ന വ്യക്തിയാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിച്ചു കിലോമീറ്ററുകളോളം […]

ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റി പച്ചക്കറി തൈ വിതരണം ചെയ്തു

തേർഡ് ഐ ബ്യൂറോ കടുത്തുരുത്തി: ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി തൈ വിതരണം നടത്തി. തൈ വിതരണം കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. മരങ്ങാട്ടുപിള്ളി ഗാമപഞ്ചായത്ത് പ്രസിഡന്റ്് ആൻസമ്മ ാബു അദ്ധൃക്ഷത ഹിച്ചു. പഞ്ചായത്ത് അംഗം സി.പി രാഗിണി മുഖൃ പ്രഭാഷണം നടത്തി. യോഗത്തിൽ സൊസൈറ്റി പ്രസിഡന്റ് വിജികുമാർ എ കെ, സ്വാഗതം പറഞ്ഞു. സെക്രട്ടറി സുമേഷ് ജോസഫ് നന്ദി പറഞ്ഞു.

പുഴയിൽ കുളിക്കുകയായിരുന്ന യുവതികളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി: ചോദ്യം ചെയ്ത പിതാവിന്റെ പല്ല് അടിച്ചു കൊഴിച്ചു; അഞ്ചു പ്രതികൾ ഒടുവിൽ പൊലീസ് പിടിയിൽ

തേർഡ് ഐ ബ്യൂറോ മാനന്തവാടി: കേരളത്തിൽ പെൺകുട്ടികൾക്കു നേരെയുള്ള ക്രൂരത ഓരോ ദിവസവും എന്ന പോലെ വർദ്ധിക്കുകയാണ്. കുളിക്കടവിലേയ്ക്കു പോയ പെൺകുട്ടികളെ ശല്യം ചെയ്യുകയും, ചിത്രങ്ങൾ പകർത്തുകയും ചെയ്ത കേസിൽ, ശല്യക്കാരായ യുവാക്കളെ ചോദ്യം ചെയ്ത അച്ഛന്റെ പല്ല് അടിച്ചു കൊഴിച്ച കേസിൽ അഞ്ചു പ്രതികൾ പൊലീസ് പിടിയിലായി. എള്ളുമന്ദം സ്വദേശികളായ വേങ്ങാരം കുന്ന് പുത്തലത്ത് നിനോജ്(40), മൂലപ്പീടിക പാലക്കാളിൽ അനൂപ് (33) ,മൂലപ്പീടിക ചേനാത്തൂട്ട് അനീഷ് (38), മൂലപ്പീടിക ചേനാത്തൂട്ട് ബിനീഷ് (41), വേങ്ങാരം കുന്ന് പള്ളിക്കൽ അജീഷ് (40) എന്നിവരെയാണ് പൊലീസ് […]

മാഹിയിൽ നിന്നും മദ്യം കിട്ടാൻ ഇനി അൽപം ബുദ്ധിമുട്ടേണ്ടി വരും: മദ്യം വാങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കി മാഹി അധികൃതർ; കുറഞ്ഞ ചിലവിൽ കള്ളുവാങ്ങാൻ ഇനി പാടുപെടും

തേർഡ് ഐ ബ്യൂറോ മാഹി: കണ്ണൂരിലേയ്‌ക്കോ തലശേരിയിലേയ്‌ക്കോ പോകുന്ന മലയാളികൾക്കു സുഹൃത്തുക്കളുടെ വക ഒരു ഉപദേശം ഉണ്ടായിരുന്നു ഇതുവരെ – മാഹി വഴി ഒന്ന് കയറിപ്പോര്..! കയറിയിറങ്ങുന്ന വഴി കുറഞ്ഞ ചിലവിൽ ഒരു കുപ്പി വാങ്ങി അരയിലും തിരുകും. എന്നാൽ, ഈ പണി ഇനി നടക്കില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് മാഹി ഭരണകൂടം. പോണ്ടിച്ചേരി സർക്കാർ മദ്യം വാങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കിയതോടെയാണ് കേരളത്തിൽ നിന്നും കുറഞ്ഞ ചിലവിൽ മദ്യം വാങ്ങാൻ എത്തുന്നവർക്കു കുടുക്കി വീണിരിക്കുന്നത്. ആധാർ കാർഡ് നിർബന്ധമാക്കിയതോടെ മറ്റിടങ്ങളിലുള്ളവർക്ക് ഇനി മാഹിയിൽ നിന്ന് മദ്യം […]

കുളിക്കാൻ പോയ പത്തൊൻപതുകാരിയെ തോട്ടുവക്കത്തിട്ട് കുത്തിപ്പരിക്കേൽപ്പിച്ചു: കറിക്കത്തിക്ക് നഴ്‌സിംങ് വിദ്യാർത്ഥിനിയെ കുത്തി വീഴ്ത്തിയ ശേഷം പ്രതി ആസിഡ് കുടിച്ചു; ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയും, ഇരയായ വിദ്യാർത്ഥിനിയും ആശുപത്രിയിൽ

ക്രൈം ഡെസ്‌ക് പത്തനംതിട്ട: പ്രണയവും, പ്രണയ നിഷേധവും കേരളത്തിൽ ഇന്ന് പതിവായിരിക്കുന്നു. ഒന്നു പറഞ്ഞ് രണ്ടാമത് കത്തിയെടുക്കുകയും, കുത്തുകയും ചെയ്യുന്ന നാടായി കേരളം മാറി. പെൺകുട്ടികളുടെ ജീവന് പ്രണയത്തിന്റെ മാത്രം വിലയാണ് കേരളത്തിലുള്ളത്. ഈ സാഹചര്യത്തിലാണ് പത്തനംതിട്ടയിൽ നഴ്‌സിംങ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച വിഷയം വീണ്ടും ചർച്ചയാകുന്നത്. പത്തനംതിട്ട മലയാലപ്പുഴയിൽ നഴ്സിങ് വിദ്യാർഥിനിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ആസിഡ് കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണംപാറ ചരുവിൽ സനോജിനെ(38)യാണ് പൊലീസ് പിടികൂടിയത്. തോട്ടിൽ കുളിക്കാൻ പോയ നഴ്സിങ് വിദ്യാർഥിനിയായ […]

ചുഴലിക്കാറ്റില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് സഹായം ലഭ്യമാക്കും: മന്ത്രി പി. തിലോത്തമന്‍; വൈക്കത്ത് മന്ത്രി സന്ദർശനം നടത്തി

തേർഡ് ഐ ബ്യൂറോ കോട്ടയം : ചുഴലിക്കാറ്റിലും മഴയിലും വൈക്കം മേഖലയില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പ്രകൃതിക്ഷോഭ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി വീടുകള്‍ക്കും വൈക്കം ക്ഷേത്രത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പല വീടുകളും അറ്റകുറ്റപ്പണി നടത്താന്‍ പോലും കഴിയാത്തവിധത്തില്‍ തകര്‍ന്നു. വിശദാംശങ്ങള്‍ ജില്ലാ കളക്ടര്‍ സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു-മന്ത്രി പറഞ്ഞു. ടി.വിപുരത്തെയും വൈക്കം ടൗണിലെയും […]