അറസ്റ്റ് ചെയ്തത് പെൺവാണിഭത്തിനാണ് എന്നു മനസിലായത് പൊലീസ് പിടികൂടിയപ്പോൾ: എന്ന ഹോട്ടലിലേയ്ക്കു വിളിച്ചു വരുത്തിയത് അതിനായിരുന്നില്ല; പെൺവാണിഭ സംഘത്തിന്റെ പിടിയിൽ കുടുങ്ങിയതിനെപ്പറ്റി വെളിപ്പെടുത്തലുമായി സീരിയൽ താരം സംഗീത

അറസ്റ്റ് ചെയ്തത് പെൺവാണിഭത്തിനാണ് എന്നു മനസിലായത് പൊലീസ് പിടികൂടിയപ്പോൾ: എന്ന ഹോട്ടലിലേയ്ക്കു വിളിച്ചു വരുത്തിയത് അതിനായിരുന്നില്ല; പെൺവാണിഭ സംഘത്തിന്റെ പിടിയിൽ കുടുങ്ങിയതിനെപ്പറ്റി വെളിപ്പെടുത്തലുമായി സീരിയൽ താരം സംഗീത

തേർഡ് ഐ ബ്യൂറോ

ഹൈദരാബാദ്: സിനിമാ താരങ്ങളും സീരിയൽ താരങ്ങളും എന്നും ഗോസിപ്പിന്റെയും ആരോപണങ്ങളുടെയും നിഴലിലാണ്. ആരുടെയെങ്കിലും പേരിനെച്ചേർത്തു താരങ്ങളുടെ പേരുകൾ പറയുന്നത് പതിവ് കാഴ്ചയാണ്. ഇതിനിടെയാണ് ഇപ്പോൾ പെൺവാണിഭ സംഘത്തിന്റെ പിടിയിൽ കുടുങ്ങി, കേസിൽ കുടുങ്ങിയ സീരിയൽ താരത്തിന്റെ വെളിപ്പെടുത്തൽ പുറത്തു വന്നിരിക്കുന്നത്.

രണ്ട് വർഷങ്ങൾക്ക് മുൻപ് പെൺവാണിഭത്തിന് പിടിയിലായ സീരിയൽ താരമാണ് സംഗീത. ചെന്നൈയിൽ ഒരു റിസോട്ട് കേന്ദ്രീകരിച്ചു പെൺവാണിഭം നടത്തുന്നതിനിടെയാണ് സീരിയൽ താരമായ സംഗീത പോലീസ് പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീരിയലുകളിൽ പ്രധാന വേഷത്തിലെത്തുന്ന സംഗീത പെൺവാണിഭത്തിന് അറസ്റ്റിലായത് വലിയ വാർത്തയായിരുന്നു. എന്നാൽ ആ സംഭവത്തിൽ തന്നെ പെടുത്തിയതാണെന്നും സീരിയലുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്ക് തന്നെ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചു വരുത്തുകയായിരുന്നെന്നുമാണ് താരം ഇപ്പോൾ വെളിപ്പെടുത്തുന്നത്.

പുതിയ സീരിയലിൽ പ്രധാന വേഷമുണ്ടെന്നും അതിന്റെ ചർച്ചയ്ക്കായി മാഡം റിസോട്ടിൽ എത്തണമെന്നുമായിരുന്നു പ്രൊഡക്ഷൻ കണ്ടറോളർ ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് താൻ അവിടെ ചെന്നതെന്നും എന്നാൽ അവിടെ എത്തിയപ്പോൾ വിളിച്ചവരെ കണ്ടില്ലെന്നും കുറച്ചു നേരം ഇരുന്നപ്പോൾ പോലീസ് വന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും താരം പറയുന്നു. പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തന്നെ അറസ്റ്റ് ചെയ്തത് പെൺവാണിഭത്തിനാണെന്ന് തനിക്ക് മനസിലായതെന്നും സംഗീത പറയുന്നു.

റിസോട്ടിൽ നിന്ന് സംഗീത ഉൾപ്പെടെ നിരവധി സീരിയൽ താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സീരിയലിന്റെ മറവിൽ പുതുമുഖ താരങ്ങളെ പ്രലോഭിപ്പിച്ചും വൻ തുക വാഗ്ദാനം ചെയ്തുമാണ് റിസോട്ടിൽ എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞിരുന്നു.

എന്നാൽ, തനിക്ക് ഈ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇപ്പോൾ സംഗീത വെളിപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ നേരത്തെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അടക്കം പുനരന്വേഷണം ആവശ്യമുണ്ടെന്നും ഇവർ പറയുന്നു.