കേരളത്തിൽ ഇന്ന് 5420 പേർക്ക് കോവിഡ് : 4693 പേർക്ക് സമ്പർക്ക രോഗം ; 52 ആരോഗ്യപ്രവർത്തർക്ക് കൂടി രോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 852, എറണാകുളം 570, തൃശൂര്‍ 556, കോഴിക്കോട് 541, കൊല്ലം 462, കോട്ടയം 461, പാലക്കാട് 453, ആലപ്പുഴ 390, തിരുവനന്തപുരം 350, കണ്ണൂര്‍ 264, പത്തനംതിട്ട 197, ഇടുക്കി 122, വയനാട് 103, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04 ആണ്. റുട്ടീന്‍ സാമ്പിള്‍, […]

ദേശീയ പണിമുടക്ക് ജീവനക്കാരുടെ പ്രാദേശിക പ്രചരണ യോഗങ്ങൾ പൂര്‍ത്തിയായി പന്തം കൊളുത്തി പ്രകടനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം : കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് നവംബർ 26-ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം ജിവനക്കാരും അദ്ധ്യാപകരും ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ പ്രചരന്ന യോഗങ്ങൾ സംഘടിപ്പിച്ചു. സമര മുന്നണികളായ ആക്ഷൻ കൗൺസിലും സമരസമിതിയും സംയുക്തമായാണ് യോഗങ്ങൾ സംഘടിപ്പിച്ചത്. ഇന്ന് പണിമുടക്ക് സന്ദേശവുമായി മുദ്രാവാക്യം വിളിച്ചാണ് ജീവനക്കാരും അദ്ധ്യാപകരും ഓഫീസ് വിട്ടിറങ്ങുന്നത്. തുടര്‍ന്ന് എല്ലാ ഏരിയാ കേന്ദ്രങ്ങളിലും സംയുക്തമായി പന്തംകൊളുത്തി പ്രകടനം നടത്തും. കോട്ടയത്ത് എന്‍ജിഒ യൂണിയന്‍ ഓഫീസ് പരിസരത്തു നിന്നാണ് പന്തംകൊളുത്തി പ്രകടനം ആരംഭിക്കുന്നത്. കോവിഡ് ചികിത്സാ കേന്ദ്രം […]

ഗൂഗിൾ പേ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്…! പണകൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങി ഗൂഗിൾ പേ ; അടുത്ത വർഷം വെബ് ആപ്പ് സേവനം നിർത്തുമെന്നും കമ്പനി

സ്വന്തം ലേഖകൻ കൊച്ചി : പണ കൈമാറ്റത്തിന് ഇനി മുതൽ ഫീസ് ഈടാക്കാനൊരുങ്ങി ഗൂഗിൾ പേ. ഇതിന് പുറമെ അടുത്ത വർഷം മുതൽ വെബ് ആപ്പ് സേവനം നിർത്തുമെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. പുതിയ മാറ്റം വെബ് ആപ്പ് വഴിയാണ് ഗൂഗിൾ ഉപഭോക്താക്കളോട് പങ്കുവച്ചിരിക്കുന്നത്. നിലവിൽ പണമിടപാടുകൾ കൈകാര്യം ചെയ്യാനും പണം കൈമാറാനും നിലവിൽ ഗൂഗിൾ പേയ്ക്ക് ഒപ്പം പേ ഡോട്ട് ഗൂഗിൾ ഡോട്ട് കോം സേവനവും ലഭ്യമാണ്. അതേസമയം അടുത്ത വർഷം ജനുവരി മുതൽ സൈറ്റ് പ്രവർത്തിക്കില്ലെന്ന അറിയിപ്പും വെബ് ആപ്പ് വഴി […]

പുലർച്ചെ എഴുന്നേറ്റപ്പോൾ വീട്ടുവാതിക്കലിൽ കണ്ടത് പട്ടിൽ പൊതിഞ്ഞ വസ്തു ; പൊലീസ് പരിശോധിച്ചപ്പോൾ കണ്ടത് കൂടോത്രം : ആരോ കബളിപ്പിക്കാൻ ചെയ്തതാണെന്ന് പൊലീസ്

സ്വന്തം ലേഖകൻ   കൽപ്പറ്റ: പുലർച്ചെ എഴുന്നേറ്റപ്പോൾ ഗൃഹപ്രവേശം കഴിയാത്ത വീടിന്റെ പടിക്കൽ കണ്ടത് പട്ടിൽ പൊതിഞ്ഞ വസ്തു. വീട്ടുപടിക്കൽ പട്ടിൽ പൊതിഞ്ഞ വസ്തു കണ്ട വീട്ടുകാരാവട്ടെ ഭയന്ന് പൊലീസിനെ വിവരമറിയിച്ചു. സുൽത്താൻ ബത്തേരിക്ക് സമീപം കൈവട്ടമുല പൂവത്തിങ്കൽ രാജന്റെ വീട്ടുപടിക്കലാണ് കഴിഞ്ഞ ദിവസം പട്ടിൽ പൊതിഞ്ഞ വസ്തു കണ്ടെത്തിയത്. പൊതിഞ്ഞ് വച്ചിരിക്കുന്നത് ബോംബാണോ മറ്റെന്തെങ്കിലും അപകടമുണ്ടാക്കുന്ന വസ്തുവാണോ എന്ന ഭയത്തെ തുടർന്നാണ് വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ പരിശോധനയിൽ പൊതിയിൽ തേങ്ങയും ആണിയും […]

വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോയ നവ വധുവിനെ സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി ; ചർച്ചയ്‌ക്കൊടുവിൽ യുവതിയെ കാമുകനൊപ്പം പറഞ്ഞ് വിട്ടത് ആഭരണങ്ങൾ ഊരി വാങ്ങിയ ശേഷം

സ്വന്തം ലേഖകൻ ചെറുതുരുത്തി: വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ വീട്ടിലേക്ക് പോയ നവ വധുവിനെ വഴിയിൽ വച്ച് സിനിമ സ്റ്റൈലിൽ കാർ തടഞ്ഞ് കാമുകൻ ‘തട്ടിക്കൊണ്ടുപോയി’. ദേശമംഗലം കടുകശ്ശേരിയിലാണ് സംഭവം. കടുകശ്ശേരിയിലുള്ള യുവതിയെ ചെറുതുരുത്തി പുതുശ്ശേരിയിലുള്ള യുവാവുമായി വിവാഹം കഴിപ്പിച്ചത് വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ്. എന്നാൽ വിവാഹത്തിന് ശേഷം വരന്റെ വീട്ടിലേക്ക് വരുന്നതിനിടെ വിജനമായ സ്ഥലത്തെത്തിയപ്പോൾ കാമുകനും കൂട്ടുകാരും ചേർന്ന് കാർ തടയുകയായിരുന്നു. കാമുകനെത്തിയതോടെ താലി മാല ഭർത്താവിന് ഊരി നൽകി വധു കാമുകന്റെ കൂടെപോവുകയായിരുന്നു. തുടർന്ന് യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന ചെറുതുരുത്തി പൊലീസ് […]

കോട്ടയം കിംസ്ഹെല്‍ത്ത് ആശുപത്രിയില്‍ നേത്രരോഗ വിഭാഗം സേവനം ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കിംസ്ഹെല്‍ത്ത് ആശുപത്രിയും, തെള്ളകം അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലും സംയുക്തമായി കോട്ടയം കിംസ്ഹെല്‍ത്ത് ആശുപത്രിയില്‍ ആരംഭിച്ചിരിക്കുന്ന നേത്രരോഗ വിഭാഗത്തിന്‍റെ ഉത്ഘാടനം കോട്ടയം ജില്ലാ പൊലീസ് മേധാവി ജയദേവ് ജി ഐ.പി.എസ് നിര്‍വഹിച്ചു. കോട്ടയം കിംസ്ഹെല്‍ത്ത് ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റര്‍ വില്‍സണ്‍ പാടിക്കല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷാജി കെ തോമസ്, ഡോ. എ സദക്കത്തുള്ള, അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലിന്‍റെ മാനേജര്‍ ജെയ്മോന്‍ ജോര്‍ജ്, പി ആര്‍ ഒ മാരായ കെ റോബിന്‍സണ്‍, ജില്ലെറ്റ് ജോയി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. തിങ്കള്‍, […]

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കർ കസ്റ്റംസ് അറസ്റ്റിൽ ; കസ്റ്റംസ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത് ജയിലിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽഎം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു.കാക്കനാട് ജില്ലാ ജെയിൽ എത്തിയാണ് കസ്റ്റംസ് അന്വേഷണം സംഘം ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ വിശദമായ ചോദ്യം ചെയ്യലിനായി ശിവശങ്കറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകും. സ്വർണ്ണക്കടത്ത് കേസിൽ മൂന്നു മാസത്തെ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ കസ്റ്റംസ് ശിവശങ്കറെ അറസ്റ്റു ചെയ്തിരിക്കുന്നത്. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തതിനെ തുടർന്നാണ് ശിവശങ്കർ കാക്കനാട് ജയിലിൽ റിമാന്റിൽ കഴിയുകയായിരുന്നു. നേരത്തെ കസ്റ്റംസ് ജെയിലിൽ എത്തി ശിവശങ്കറെ ചോദ്യം ചെയ്തിരുന്നു.സ്വർണ്ണക്കടത്ത് കേസിൽ […]

രഹ്ന ഫാത്തിമ ഡി.എ.സി.ഡി എന്ന ഓർഗനൈസേഷൻ രൂപീകരിച്ച് ഭർത്താവുമൊത്ത് സാമ്പത്തിക തട്ടിപ്പ് നടത്തി ; രഹ്ന കേരളത്തിൽ ഒരു ക്രമിനൽ സംഘത്തെ രൂപീകരിക്കാനും ശ്രമിക്കുന്നു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദിയ സന

സ്വന്തം ലേഖകൻ കൊച്ചി : ആക്ടിവിസ്റ്റുകളായ രഹ്നാ ഫാത്തിമയ്ക്കും ഭർത്താവ് ഡി.എ.സി.ഡിയുടെ സെക്രട്ടറിയുമായ മനോജ് കെ.ശ്രീധർ , ജോയിന്റ് സെക്രട്ടറിയായ വിനോ ബാസ്റ്റിൻ എന്നിവർക്കെതിരെ ഗുരുതര ആരോപണവുമായി ദിയ സന. ഇവർ സ്വയം സാമൂഹിക പ്രവർത്തകരാണെന്ന് സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ട്രാൻസ്‌ജെന്ററും സർക്കാർ ജോലി ചെയ്യുന്നയാളുമായ കോഴിക്കോട് സ്വദേശിയിൽ നിന്നും രണ്ടരലക്ഷം രൂപ തട്ടിച്ചുവെന്നാണ് ആരോപണം. അയാൾക്ക് വേണ്ടി സുപ്രീം  കേസുകൾ നടത്താമെന്ന വാഗ്ദാനം നൽകി രഹ്ന ഫാത്തിമ നിരവധിതവണ അയാളോട് മനോജ് കെ ശ്രീധറിനും വിനോ ബാസ്റ്റിനും രണ്ടരലക്ഷം രൂപാ കൊടുക്കണമെന്ന് നിർബന്ധിച്ചു […]

പൊലീസിന്റെ വിരട്ട് ഏറ്റു: വിരണ്ടോടി ഗുണ്ട അരുൺഗോപനും സംഘവും..! ഗുണ്ടയുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ പൊലീസ് എത്തിയതിനെതിരെ തേർഡ് ഐ ന്യൂസിലേക്ക് ഊമക്കത്ത്; ജില്ലാ പൊലീസ് മേധാവി, കോട്ടയം ഡിവൈഎസ്പി, വെസ്റ്റ് ഇൻസ്പക്ടർ എന്നിവർക്കെതിരെ വാർത്ത എഴുതണം എന്ന് കത്തിൽ അജ്ഞാതൻ ആവശ്യപ്പെടുന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: ഹണിട്രാപ്പ് കേസിൽ പ്രതിയാക്കപ്പെട്ട ശേഷം നാട് വിടുകയും ഒളിവിൽ കഴിയുകയും ചെയ്യുന്ന പ്രതിയെ തേടി വീട്ടിൽ എത്തിയതിനു പൊലീസിനെതിരെ ഊമക്കത്ത്. നിരവധി ക്രിമിനൽക്കേസ് പ്രതിയും ഗുണ്ടാ സംഘത്തലവനുമായ അരുൺഗോപനെ തേടി ഇയാളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും എത്തിയ പൊലീസ് സംഘത്തിനെതിരെയാണ് ഊമക്കത്ത് എഴുതിയിരിക്കുന്നത്. തിങ്കളാഴ്ച തേർഡ് ഐ ന്യൂസ് ലൈവിന്റെ ഓഫിസിൽ പോസ്റ്റലായി എത്തിയ കത്തിലാണ് പൊലീസിനെ നിർവീര്യമാക്കാനുള്ള ആരോപണങ്ങൾ ഉള്ളത്. ഒരു മാസം മുൻപാണ് കോട്ടയത്തെ ഹണിട്രാപ്പ് കേസിൽ അടക്കം പ്രതിയായ അരുൺഗോപൻ പൊലീസിന്റെ കണ്ണ് വെട്ടിച്ച് […]

സ്വർണ വിലയിൽ വീണ്ടും കുറവ്; കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും കുറവ്. സ്വർണ്ണവില ഗ്രാമിന് 90 രൂപയും പവന് 720രൂപയും കുറഞ്ഞു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ. *GOLD RATE* അരുൺസ് മരിയ ഗോൾഡ് 24/11/2020 Todays Gold Rate ഗ്രാമിന് 4620 പവന് 36960