വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോയ നവ വധുവിനെ സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി ; ചർച്ചയ്‌ക്കൊടുവിൽ യുവതിയെ കാമുകനൊപ്പം പറഞ്ഞ് വിട്ടത് ആഭരണങ്ങൾ ഊരി വാങ്ങിയ ശേഷം

വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോയ നവ വധുവിനെ സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി ; ചർച്ചയ്‌ക്കൊടുവിൽ യുവതിയെ കാമുകനൊപ്പം പറഞ്ഞ് വിട്ടത് ആഭരണങ്ങൾ ഊരി വാങ്ങിയ ശേഷം

സ്വന്തം ലേഖകൻ

ചെറുതുരുത്തി: വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ വീട്ടിലേക്ക് പോയ നവ വധുവിനെ വഴിയിൽ വച്ച് സിനിമ സ്റ്റൈലിൽ കാർ തടഞ്ഞ് കാമുകൻ ‘തട്ടിക്കൊണ്ടുപോയി’. ദേശമംഗലം കടുകശ്ശേരിയിലാണ് സംഭവം.

കടുകശ്ശേരിയിലുള്ള യുവതിയെ ചെറുതുരുത്തി പുതുശ്ശേരിയിലുള്ള യുവാവുമായി വിവാഹം കഴിപ്പിച്ചത് വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ്. എന്നാൽ വിവാഹത്തിന് ശേഷം വരന്റെ വീട്ടിലേക്ക് വരുന്നതിനിടെ വിജനമായ സ്ഥലത്തെത്തിയപ്പോൾ കാമുകനും കൂട്ടുകാരും ചേർന്ന് കാർ തടയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാമുകനെത്തിയതോടെ താലി മാല ഭർത്താവിന് ഊരി നൽകി വധു കാമുകന്റെ കൂടെപോവുകയായിരുന്നു. തുടർന്ന് യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന ചെറുതുരുത്തി പൊലീസ് യുവതിയെയും കാമുകനെയും സ്‌റ്റേഷനിൽ വിളിച്ചുവരുത്തി.

പൊലീസ് സ്റ്റേഷനിൽ വച്ച് ബന്ധുക്കളുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് ആഭരണങ്ങൾ ഊരി വാങ്ങിയ ശേഷം യുവതിയെ കാമുകന്റെ വീട്ടുകാർക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. ഭർത്താവിന്റെ വീട്ടുകാർക്ക് കല്യാണ ചെലവിന് നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപ യുവതിയുടെ പിതാവ് നൽകിയ ശേഷമാണ് കേസ് പിൻവലിച്ചത്.

Tags :