കോവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിയ്ക്കാമെന്ന ഉത്തരവുമായി സർക്കാർ ; കൂട്ടിരിക്കുന്നവർക്ക് പിപിഇ കിറ്റ് അനുവദിക്കും : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ കോവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിയ്ക്കാമെന്ന് സർക്കാർ ഉത്തരവ്. ആശുപത്രികളിൽ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള കോവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കോവിഡ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിർദേശങ്ങളൊന്നും നിലവിലില്ല. ഈ സാഹചര്യത്തിലാണ്ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയത്. കോവിഡ് ബോർഡിന്റെ നിർദേശാനുസരണം സൂപ്രണ്ടുമാർ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസിലാക്കി ആവശ്യമുള്ള കേസുകളിലാണ് സൂപ്രണ്ടുമാർ […]

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന് നാളെ നിർണ്ണായകം ; ഒന്നും ഓർമ്മയില്ലെന്ന സ്ഥിരം പല്ലവിക്ക് പണി വരുന്നു : വിദേശയാത്രയും വിമാനത്താവളം വഴി കടന്ന് പോയ ബാഗേജുകളും ശിവശങ്കറിനെ കുരുക്കും

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ മഎം. ശിവശങ്കറിനു നാളെ നിർണായകം. അറസ്റ്റിലേക്കു വരെ നീളുന്ന നിലയിലുള്ള കടുത്ത തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. കേസുമായി ബന്ധപ്പെട്ട് അഞ്ചാം തവണയാണ് ചോദ്യം ചെയ്യലിനു തയാറായി എം.ശിവശങ്കർ കസ്റ്റംസിന്റെ മുന്നിലെത്തുന്നത്. ഈന്തപ്പഴം ഇറക്കുമതിയ്ക്ക് പുറമെ വിദേശയാത്രയും വിമാനത്താവളം വഴി കടന്നു പോയ ബാഗേജുകളും ശിവശങ്കറിനെ കുടുക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ശനിയാഴ്ച 12 മണിക്കൂറാണ് ചോദ്യം ചെയ്തത്.വെള്ളിയാഴ്ച 11 മണിക്കൂറും ചോദ്യം ചെയ്തു. ഒന്നും ഓർമയില്ലെന്ന സ്ഥിരം മറുപടിയുമായി ശിവശങ്കർ കസ്റ്റംസിനെ വട്ടംകറക്കുകയായിരുന്നു. ചോദ്യം […]

സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ വിദഗ്ദ്ധ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും ; മധ്യവേനലവധി റദ്ദാക്കി ക്ലാസുകൾ പൂർത്തിയാക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ വിദഗ്ദ്ധ സമിതി ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. ജെ.പ്രസാദാണ് മന്ത്രി സി.രവീന്ദ്രനാഥിന് റിപ്പോർട്ട് നൽകുക. വൈറസ് വ്യാപനത്തിന്റഖെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകകൾ ഉടൻ സ്‌കൂളുകൾ തുറക്കേണ്ടയെന്ന നിഗമനത്തിലാണ് വിദഗ്ദ്ധ സമിതി എത്തിച്ചേർന്നത് എന്നാണ് വിലയിരുത്തൽ. എന്നാൽ മാസമോ അടുത്ത മാസമോ സ്‌കൂൾ തുറക്കാൻ പറയാൻ സാദ്ധ്യതയില്ല. അധ്യായന വർഷം പൂർണ്ണമായും ഇല്ലാതാക്കതെ ജനുവരിക്ക് ശേഷം വേനലവധി അടക്കം റദ്ദാക്കി ക്ലാസുകൾ പൂർത്തിയാക്കാമെന്ന ശുപാർശയാണ് വിദഗ്ദ്ധ സമിതി സർക്കാരിന് […]

എം.സി റോഡിൽ ചിങ്ങവനത്ത് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു: അപകടം ഒഴിവായത് തലനാരിഴയ്ക്ക്; എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു

സ്വന്തം ലേഖകൻ ചിങ്ങവനം: എം.സി റോഡിൽ ചിങ്ങവനം ഇലക്ട്രോ കെമിക്കൽസിനു മുന്നിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേയ്ക്കു തണൽ മരം ഒടിഞ്ഞു വീണു. കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്നു എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു. റോഡരികിൽ നിന്ന തണൽ മരം അപകടകരമായി നിൽക്കുകയായിരുന്നു. ഈ മരമാണ് ഇതുവഴി കടന്നു വന്ന കാറിനു മുകളിലേയ്ക്ക് ഒടിഞ്ഞു വീണത്. കാറിനു മുകളിൽ മരത്തിന്റെ ശിഖരങ്ങൾ മാത്രമാണ് വീണത് അതുകൊണ്ടു തന്നെ വൻ ദുരന്തം ഒഴിവായി. റോഡിനു നടുവിൽ മരം […]

സെക്‌സ് ചാറ്റിൽ കുടുക്കി നഗ്നദൃശ്യങ്ങളും വിവരങ്ങളും ഉപയോഗിച്ചുള്ള ബ്ലാക്ക്മെയിലിങ്ങ്‌; വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുസംഘങ്ങൾ കേരളത്തിൽ സജീവമാകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവിഡ് കാലത്ത് ലൈംഗിക വ്യാപാരവും ഓൺലൈനാണ്. ഇതോടെ കേരളത്തിൽ തട്ടിപ്പ് സംഘങ്ങളുടെ സെക്‌സ് ചാറ്റ് വഴിയുള്ള ബ്ലാക്ക് മെയിലിങ്ങും സജീവമാണ്. ഫെയ്‌സ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളും വ്യാജ പ്രൊഫൈലുകളിലൂടെയുമാണ് തട്ടിപ്പും ബ്ലാക്ക്‌മെയിലിങ്ങും സജീവമാകുന്നത്. സോഷ്യൽ മീഡിയയിലൂടെ തട്ടിപ്പുകാരുടെ ഭീഷണിക്ക് ഇരയാകുന്നവർ നിരവധിയാണ്. എന്നാൽ പരാതി പറയാൻ പോലും ആരും തയാറാകാത്തതും തട്ടിപ്പുകാർക്ക് സഹായകരമാകുന്നു. ഫെയ്‌സ്ബുക്കിൽ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന നമ്പരുകളിലേക്ക് ആദ്യം പണം പിന്നീട് വീഡിയോകോൾ. രണ്ട് പേർ തമ്മിലുള്ള പങ്കുവെയ്ക്കലുകളായി വെറുതെ വിടാവുന്ന തരത്തിലല്ല എല്ലാ ഓൺലൈൻ ലൈംഗിക […]

ഓൺലൈൻ പഠനം തുടരാൻ അര്‍ഹത ഉള്ള കുട്ടികള്‍ക്ക് കോട്ടയം കൂട്ടായ്മ ടി.വി വിതരണം ചെയ്തു

സ്വന്തം ലേഖകൻ തിരുവഞ്ചൂർ: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തിരുവഞ്ചൂര്‍ എൽ.പി സ്കൂളിലും ,പൊൻപുഴയിൽ ഉള്ള വീടുകളിലും അർഹരായ വിദ്യാർത്ഥികൾക്ക് കോട്ടയം കൂട്ടായ്മ ടി.വികൾ എത്തിച്ചു നല്‍കി. കോട്ടയം കൂട്ടായ്മ കോർഡിനേറ്റർമാരായ വിനോദ് സാമുവേല്‍,ഗോർബി രാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോട്ടയം കൂട്ടായ്മ അംഗവുമായ ജോയിസ് കൊറ്റത്തിൽ ,ഷിൻസ് പീറ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്‍കി. കുട്ടികളെ സ്പോണ്‍സര്‍ ചെയ്ത സുമനസ്സുകൾക്കും ,കോട്ടയം കൂട്ടായ്മ അംഗങ്ങള്‍ക്കും സ്കൂൾ അധികൃതർ നന്ദി അറിയിച്ചു. ഇത് വരെ വിദ്യാഭ്യാസം മുടങ്ങിയ ജില്ലയിലെ പന്ത്രണ്ടോളം കുടുംബങ്ങളില്‍ ടി.വി എത്തിച്ചു നൽകാൻ […]

നവാഗത സംവിധായിക സീമ ശ്രീകുമാര്‍ ഒരുക്കുന്ന ‘ഒരു കനേഡിയന്‍ ഡയറി’യുടെ ഫസ്റ്റ് ലുക്ക് ടീസര്‍ രഞ്ജി പണിക്കര്‍ റിലീസ് ചെയ്യും

സ്വന്തം ലേഖകൻ കൊച്ചി : ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ നവാഗത സംവിധായിക സീമ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒരു കനേഡിയന്‍ ഡയറിയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ റിലീസ് ചെയ്യും. ഒക്ടോബര്‍ 14 ന് വൈകുന്നേരം 6 മണിക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുന്നത്. മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ കൊച്ചുമോളും സംവിധായികയുമായ സീമ ശ്രീകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വേറിട്ട ദൃശ്യ മികവിലൂടെ പ്രണയം കലര്‍ന്ന സെമി സൈക്കോ ത്രില്ലര്‍ മൂഡിലാണ് ഒരു […]

മികച്ച ഓണ്‍ലൈന്‍ അധ്യാപകര്‍ക്ക് അവാര്‍ഡുമായി പിസിഎം: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31

സ്വന്തം ലേഖകൻ കൊച്ചി: മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോഗ്രസ്സിവ് കരിക്കുലം മാനേജ്‌മെന്റ് (പിസിഎം) എന്ന സ്ഥാപനം മികച്ച ഓണ്‍ലൈന്‍ അധ്യാപകര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. കോവിഡ് കാലത്ത് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും അധ്യാപനം ഓണ്‍ലൈനാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് മികച്ച ഓണ്‍ലൈന്‍ അധ്യാപകരെ ആദരിക്കാന്‍ സ്ഥാപനം തീരുമാനിച്ചത്. കെജി മുതല്‍ 8-ാം ക്ലാസ് വരെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് അവാര്‍ഡിനായി അപേക്ഷിക്കാം. കെജി മുതല്‍ രണ്ടാം ക്ലാസ് വരെ, മൂന്ന് മുതല്‍ 5-ാം ക്ലാസ് വരെ, 6 മുതല്‍ 8-ാം ക്ലാസ് വരെ എന്നിങ്ങനെ […]

കോൺഗ്രസ് വക്താവ് സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ രാജി : ഖുശ്ബു ബി.ജെ.പിയിലേക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: എ.ഐ.സി.സി സ്ഥാനത്ത് നിന്നും ഖുശ്ബു സുന്ദറിനെ കോൺഗ്രസ് നീക്കിയതിന് പിന്നാലെ രാജികത്ത് ഖുശ്ബു സോണിയഗാന്ധിക്ക് കൈമാറി. രാജിക്കത്ത് കൈമാറിയതിന് പിന്നാലെ ഖുശ്ബു ബി.ജെ.പിയിൽ ഇന്ന് അംഗത്വമെടുക്കുമെന്ന് വിവരം. ഉച്ചയ്ക്ക് 12.30ന് ശേഷമാകും താരം ഡൽഹിയിൽ ബി.ജെ.പിയുടെ അംഗത്വം സ്വീകരിക്കുക. താരം കോൺഗ്രസ് പാർട്ടി വിടാൻ പോകുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ അടുത്തിടെ പരന്നിരുന്നു. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച താൻ പാർട്ടി വിടാൻ ഉദേശിച്ചിട്ടില്ല എന്നാണ് ഖുശ്ബു വ്യക്തമാക്കിയിരുന്നു. ഖുശ്ബുവിനെ പുറത്താക്കി കൊണ്ടുളള പത്രകുറിപ്പ് എ.ഐ.സി.സി പുറത്തുവിട്ടു. ബി.ജെ.പി സഖ്യകക്ഷി […]

ഞാൻ തോട്ടത്തിൽ കത്തിയെറിഞ്ഞ് കളിക്കുമ്പോൾ അക്ക അതുവഴി ഫോൺ ചെയ്തുകൊണ്ട് പോകുന്നത് കണ്ടെന്ന് 12കാരന്റെ മൊഴി ; കത്തി കൊണ്ട് എറിഞ്ഞാലും കുത്തിയാലും ആ മുറിവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോകർമാരും : അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടിയ്ക്ക് കത്തിക്കൊണ്ട് മുറിവേറ്റ സംഭവത്തിൽ ദുരൂഹത തുടരുന്നു

സ്വന്തം ലേഖകൻ അട്ടപ്പാടി: ആദിവാസി യുവതിയുടെ മുതുകത്ത് ആഴത്തിൽ കറികത്തി കൊണ്ട് മുറിവേറ്റ സംഭവത്തിൽ ദുരൂഹത തുടരുന്നു. കത്തി എറിയുന്നതിനിടെ തറച്ചാലും കൈയിൽ പിടിച്ച് കുത്തിയാലും നിലവിൽ യുവതിയുടെ ശരീരത്തിൽ കാണുന്ന മുറിവ് ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ഡോക്ടറുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസമാണ് ഷോളയൂരിലെ സമ്പാർക്കോട് ഊരിലെ രാജൻ ഉഷാ ദമ്പതികളുടെ മകൾ രേഷ്മ(19)യ്ക്കാണ് മുതുകിൽ കറിക്കത്തിതറച്ച് ആഴത്തിൽ മുറിവേറ്റിട്ടുള്ളത്.വിവരമറിഞ്ഞെത്തിയ സഹോദരനും അടുത്തബന്ധുക്കളും ചേർന്നണ് രേഷമയെ പെരിന്തൽമണ്ണ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ത്രീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രേഷ്മയെ അപകടനില തരണം ചെയ്തതിനെത്തുടർന്ന് […]