ഗൂഗിൾ പേ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്…! പണകൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങി ഗൂഗിൾ പേ ; അടുത്ത വർഷം വെബ് ആപ്പ് സേവനം നിർത്തുമെന്നും കമ്പനി

ഗൂഗിൾ പേ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്…! പണകൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങി ഗൂഗിൾ പേ ; അടുത്ത വർഷം വെബ് ആപ്പ് സേവനം നിർത്തുമെന്നും കമ്പനി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : പണ കൈമാറ്റത്തിന് ഇനി മുതൽ ഫീസ് ഈടാക്കാനൊരുങ്ങി ഗൂഗിൾ പേ. ഇതിന് പുറമെ അടുത്ത വർഷം മുതൽ വെബ് ആപ്പ് സേവനം നിർത്തുമെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.

പുതിയ മാറ്റം വെബ് ആപ്പ് വഴിയാണ് ഗൂഗിൾ ഉപഭോക്താക്കളോട് പങ്കുവച്ചിരിക്കുന്നത്. നിലവിൽ പണമിടപാടുകൾ കൈകാര്യം ചെയ്യാനും പണം കൈമാറാനും നിലവിൽ ഗൂഗിൾ പേയ്ക്ക് ഒപ്പം പേ ഡോട്ട് ഗൂഗിൾ ഡോട്ട് കോം സേവനവും ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം അടുത്ത വർഷം ജനുവരി മുതൽ സൈറ്റ് പ്രവർത്തിക്കില്ലെന്ന അറിയിപ്പും വെബ് ആപ്പ് വഴി ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്. ‘2021 തുടക്കം മുതൽ പണം അയക്കാനും സ്വീകരിക്കാനും പേ ഡോട്ട് ഗൂഗിൾ ഡോട്ട് കോം ഉപയോഗിക്കാൻ കഴിയില്ല. പണം അയക്കാനും സ്വീകരിക്കാനും ഗൂഗിൾ പേ ആപ്പ് ഉപയോഗിക്കുകയെന്നാണ് സന്ദേശം.

എന്നാൽ വെബ് ആപ്പ് വഴി പേയ്‌മെന്റ് രീതികൾ നിയന്ത്രിക്കാനാകും. എങ്കിലും പണമിടപാട് അനുവദിക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.തൽക്ഷണ പണ കൈമാറ്റത്തിന് ഫീസും കമ്പനി ഈടാക്കുമെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാൻ ഒന്ന് മുതൽ മൂന്ന് പ്രവർത്തി ദിവസം വരെ സമയമെടുക്കും. ഡെബിറ്റ് കാർഡ് കൈമാറ്റം സാധാരണയായി തൽക്ഷണമാണ്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം കൈമാറുമ്പോൾ 1.5% ഫീസ് ഈടാക്കുമെന്ന് കമ്പനി സപ്പോർട്ട് പേജിൽ അറിയിച്ചതായി റിപ്പോർട്ടിലുണ്ട്.