സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കർ കസ്റ്റംസ് അറസ്റ്റിൽ ; കസ്റ്റംസ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത് ജയിലിലെത്തി

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കർ കസ്റ്റംസ് അറസ്റ്റിൽ ; കസ്റ്റംസ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത് ജയിലിലെത്തി

സ്വന്തം ലേഖകൻ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽഎം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു.കാക്കനാട് ജില്ലാ ജെയിൽ എത്തിയാണ് കസ്റ്റംസ് അന്വേഷണം സംഘം ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ വിശദമായ ചോദ്യം ചെയ്യലിനായി ശിവശങ്കറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകും.

സ്വർണ്ണക്കടത്ത് കേസിൽ മൂന്നു മാസത്തെ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ കസ്റ്റംസ് ശിവശങ്കറെ അറസ്റ്റു ചെയ്തിരിക്കുന്നത്. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തതിനെ തുടർന്നാണ് ശിവശങ്കർ കാക്കനാട് ജയിലിൽ റിമാന്റിൽ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കസ്റ്റംസ് ജെയിലിൽ എത്തി ശിവശങ്കറെ ചോദ്യം ചെയ്തിരുന്നു.സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്റെ പങ്കാളിത്തം സംബന്ധിച്ച് തെളിവ് ലഭിച്ചുവെന്നും ശിവശങ്കറെ പ്രതചേർത്ത് അറസ്റ്റ് ചെയ്യണമെന്നും ചൂണ്ടിക്കാട്ടി കസ്റ്റംസ് ഇന്നലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

തുടർന്ന് കോടതി ശിവശങ്കറെ അറസ്റ്റു ചെയ്യാൻ കസ്റ്റംസിന് അനുമതി നൽകുകയായിരുന്നു.സ്വർണക്കടത്തിൽ കസ്റ്റംസും എൻഐഎയും രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായ സ്വപ്‌നയുടെ ബാങ്ക് ലോക്കറുകളിൽ നിന്നു കണ്ടെത്തിയ പണം ശിവശങ്കറിന്റെയാണെന്നാണ് ഇ ഡിയുടെ നിഗമനം. ഒക്ടോബർ 28 നാണ് ശിവശങ്കറെ അറസ്റ്റു ചെയ്തത്.