ഓൺലൈൻ പഠനം തുടരാൻ അര്‍ഹത ഉള്ള കുട്ടികള്‍ക്ക് കോട്ടയം കൂട്ടായ്മ ടി.വി വിതരണം ചെയ്തു

ഓൺലൈൻ പഠനം തുടരാൻ അര്‍ഹത ഉള്ള കുട്ടികള്‍ക്ക് കോട്ടയം കൂട്ടായ്മ ടി.വി വിതരണം ചെയ്തു

സ്വന്തം ലേഖകൻ

തിരുവഞ്ചൂർ: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തിരുവഞ്ചൂര്‍ എൽ.പി സ്കൂളിലും ,പൊൻപുഴയിൽ ഉള്ള വീടുകളിലും അർഹരായ വിദ്യാർത്ഥികൾക്ക് കോട്ടയം കൂട്ടായ്മ ടി.വികൾ എത്തിച്ചു നല്‍കി.

കോട്ടയം കൂട്ടായ്മ കോർഡിനേറ്റർമാരായ വിനോദ് സാമുവേല്‍,ഗോർബി രാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോട്ടയം കൂട്ടായ്മ അംഗവുമായ ജോയിസ് കൊറ്റത്തിൽ ,ഷിൻസ് പീറ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളെ സ്പോണ്‍സര്‍ ചെയ്ത സുമനസ്സുകൾക്കും ,കോട്ടയം കൂട്ടായ്മ അംഗങ്ങള്‍ക്കും സ്കൂൾ അധികൃതർ നന്ദി അറിയിച്ചു. ഇത് വരെ വിദ്യാഭ്യാസം മുടങ്ങിയ ജില്ലയിലെ പന്ത്രണ്ടോളം കുടുംബങ്ങളില്‍ ടി.വി എത്തിച്ചു നൽകാൻ കോട്ടയം കൂട്ടായ്മയ്ക്ക് കഴിഞ്ഞു.

കോട്ടയം കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് പ്രമോദ് ചിറത്തലാട്ട്, ആശ ദീപ, ജിജിലി റോബി, ജോ പി ജോൺ,സുമോദ് കുര്യൻ, അനില്‍ കുമാര്‍, എന്നിവർ നേതൃത്വം നല്കി വരുന്നു.