നവാഗത സംവിധായിക സീമ ശ്രീകുമാര്‍ ഒരുക്കുന്ന ‘ഒരു കനേഡിയന്‍ ഡയറി’യുടെ ഫസ്റ്റ് ലുക്ക് ടീസര്‍ രഞ്ജി പണിക്കര്‍ റിലീസ് ചെയ്യും

നവാഗത സംവിധായിക സീമ ശ്രീകുമാര്‍ ഒരുക്കുന്ന ‘ഒരു കനേഡിയന്‍ ഡയറി’യുടെ ഫസ്റ്റ് ലുക്ക് ടീസര്‍ രഞ്ജി പണിക്കര്‍ റിലീസ് ചെയ്യും

സ്വന്തം ലേഖകൻ

കൊച്ചി : ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ നവാഗത സംവിധായിക സീമ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒരു കനേഡിയന്‍ ഡയറിയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ റിലീസ് ചെയ്യും.

ഒക്ടോബര്‍ 14 ന് വൈകുന്നേരം 6 മണിക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുന്നത്. മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ കൊച്ചുമോളും സംവിധായികയുമായ സീമ ശ്രീകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേറിട്ട ദൃശ്യ മികവിലൂടെ പ്രണയം കലര്‍ന്ന സെമി സൈക്കോ ത്രില്ലര്‍ മൂഡിലാണ് ഒരു കനേഡിയന്‍ ഡയറി ഒരുക്കിയിരിക്കുന്നത്. 80 ശതമാനത്തിലേറെ കാനഡിയില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയോടെ എത്തുന്ന ഒരു കനേഡിയന്‍ ഡയറിയില്‍ പുതുമുഖങ്ങളായ പോള്‍ പൗലോസ്, സിംറാന്‍, പൂജ സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. കെ.എ ലത്തീഫ് ചിട്ടപ്പെടുത്തിയ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശിവകുമാര്‍ വാരിക്കര ,ശ്രീതി എന്നിവര്‍ ചേര്‍ന്നാണ് .

പുതുമുഖ അഭിനേതാക്കള്‍ക്കും ഗായകര്‍ക്കുമൊപ്പം മലയാളത്തിലെ ഹാസ്യതാരങ്ങളും പിന്നണി ഗായകന്മാരായ ഉണ്ണിമേനോന്‍ , മധു ബാലകൃഷ്ണന്‍, വെങ്കി അയ്യര്‍ ,കിരണ്‍ കൃഷ്ണന്‍ , രാഹുല്‍ കൃഷ്ണന്‍ , മീരാ കൃഷ്ണന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-കൃഷണകുമാര്‍ പുറവന്‍കര ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിത്തു ശിവന്‍. എഡിറ്റിങ്ങ് – വിപിന്‍ രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുജയ് കുമാര്‍.ജെ.എസ്സ്.