ഗുണ്ടാ നേതാവ് പുന്നമട അഭിലാഷിനെ ആക്രമിച്ച് കൊലപ്പെടുത്തി ; കാപ്പാ നിയമത്തിലും അകത്തായ കൊടുംകുറ്റവാളിയായ അഭിലാഷിനെ വീടുകയറി ആക്രമിച്ചത് ഗുണ്ടാസംഘത്തിലെ മുൻ അംഗം

ഗുണ്ടാ നേതാവ് പുന്നമട അഭിലാഷിനെ ആക്രമിച്ച് കൊലപ്പെടുത്തി ; കാപ്പാ നിയമത്തിലും അകത്തായ കൊടുംകുറ്റവാളിയായ അഭിലാഷിനെ വീടുകയറി ആക്രമിച്ചത് ഗുണ്ടാസംഘത്തിലെ മുൻ അംഗം

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: രണ്ടു കൊലപാതകം ഉൾപ്പെടെ 25ഓളം കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവ് പുന്നമട അഭിലാഷ് (42) അടിയേറ്റു കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ 12.15നു കൈനകരി തേവർകാട് വെള്ളാമത്ര റോഡിന് സമീപം ഭാര്യവീടായ കുന്നുതറയിൽ വച്ചുണ്ടായ ആക്രമണത്തിലാണ് കൊലപ്പെട്ടത്.

അഭിലാഷിനെതിരെ കുട്ടനാട്ടിൽ മാത്രം 15 കേസുണ്ട്.അഭിലാഷിന്റെ ഗുണ്ടാ സംഘത്തിലെ മുൻ അംഗവും ഒട്ടേറെ കേസുകളിൽ പ്രതിയുമായ കൈനകരി സ്വദേശി മജു എന്നയാളാണ് അഭിലാഷിനെ വീടു കയറി ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ അഭിലാഷിനെ ഭാര്യ ദീപ്തിയാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോൾ അഭിലാഷിന് ജീവൻ ഉണ്ടായിരുന്നെങ്കിലും ഏതാനും സമയത്തിനകം മരണം സംഭവിക്കുകയായിരുന്നു.

നെടുമുടി, ആലപ്പുഴ നോർത്ത് സ്റ്റേഷനുകളിൽ 2 കൊലപാതകക്കേസുകളിൽ പ്രതിയാണ് അഭിലാഷ്. പുളിങ്കുന്ന്, നെടുമുടി, ആലപ്പുഴ സൗത്ത്, നോർത്ത് സ്റ്റേഷനുകളിലായി 25ഓളം കേസുകളുണ്ട്. കൈനകരിയിൽ, അനിയൻ എന്നയാളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കഴിഞ്ഞിരുന്നു.

കൈനകരി ബോട്ട് ജെട്ടിയിൽ തൊഴിലാളികളെ ആക്രമിച്ച കേസിൽ ഈയിടെ പൊലീസ് അഭിലാഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്കുട്ടനാട്ടിൽ കുഞ്ചാക്കോ ബോബന്റെ സിനിമയായ കുട്ടനാടൻ മാർപാപ്പയുടെ സെറ്റിൽ ആക്രമണം നടത്തിയ കേസിൽ അഭിലാഷ് അറസ്റ്റിലായിരുന്നു. അന്ന് ജയിലിൽ വച്ച് അഭിലാഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഭിത്തിയിൽ തലയിടിച്ചായിരുന്നു ആത്മഹത്യ ശ്രമം. ആലപ്പുഴ കൈനകരിയിലെ ലൊക്കേഷനിലാണ് അജ്ഞാതരായ അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തിൽ ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് പ്രൊഡക്ഷൻ മാനേജർമാർക്ക് പരിക്കേറ്റിരുന്നു.

ആക്രമണം നടക്കുന്ന സമയത്ത് നടന്മാരായ കുഞ്ചാക്കോ ബോബൻ, സലീം കുമാർ തുടങ്ങി നൂറോളം പേർ സ്ഥലത്തുണ്ടായിരുന്നു. മദ്യപിച്ചെത്തിയ പുന്നമട സ്വദേശി അഭിലാഷ്, നെടുമുടി സ്വദേശി പ്രിൻസ് എന്നിവർ താരങ്ങൾക്കൊപ്പം ഫോട്ടോയെടുക്കണമെന്നാവശ്യപ്പെട്ടു. സിനിമയുടെ അണിയറ പ്രവർത്തകർ ഇത് തടഞ്ഞതോടെ ഇവർ ഷൂട്ടിങ് സ്ഥലത്ത് ബഹളമുണ്ടാക്കുകയായിരുന്നു.