നീതി മെഡിക്കല്‍ സ്റ്റോറുകളിലെ നീതികേട്; ഫാര്‍മസിസ്റ്റുകള്‍ നേരിടുന്നത് കടുത്ത ചൂഷണം; ഭരണത്തിലിരിക്കുന്നവര്‍ക്ക് താല്‍പര്യമില്ലാത്തവര്‍ക്ക് തുച്ഛവേതനം; വില്‍പ്പനയ്ക്കനുസരിച്ച് മാത്രം ശമ്പളം; രോഗികളെക്കൊണ്ട് ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഫാര്‍മസിസ്റ്റുകളുടെ ഗതികേട് കാണാതെ പോകരുത്
സ്വന്തം ലേഖകന്‍
കോട്ടയം: പൊതുവിപണിയിലേക്കാള്‍ വിലകുറച്ച് മരുന്നുകള്‍ കിട്ടുമെന്നതിനാല്‍ ജനങ്ങള്‍ക്ക് ഏറെ ആശ്രയിക്കുന്നവയാണ് നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍. വില കുറവാണെങ്കിലും വില്‍പന കൂടുതലുള്ളതിനാല്‍ മികച്ച വരുമാനവും നീതിമെഡിക്കല്‍ സ്‌റ്റോറുകള്‍ക്കുണ്ട്.
എന്നാല്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള നീതി മെഡിക്കല്‍ സ്‌റ്റോറുകളിളെ ഫാര്‍മസിസ്റ്റുകള്‍ നേരിടുന്നത് കടുത്ത ചൂഷണം. നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍ സഹകരണ ബാങ്കുകളുടെ ഭരണസമിതിയുടെ തീരുമാനത്തിന് അനുസരിച്ചാണ് സേവന-വേതന വ്യവസ്ഥകള്‍ നിശ്ചയിക്കുന്നത്.ഭരണത്തിലിരിക്കുന്നവര്‍ക്ക് താല്‍പര്യമുള്ളവരാണെങ്കില്‍ മികച്ച വേതനവും അല്ലാത്തവര്‍ക്ക് തുച്ഛവേതനവും എന്നതാണ് സ്ഥിതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിറ്റുവരവിന് അനുസരിച്ച് വേതനംനല്‍കുന്ന രീതിയാണ് പല സ്ഥാപനങ്ങളും സ്വീകരിച്ചിരിക്കുന്നത്. സൂപ്പര്‍ ഗ്രേഡ് ബാങ്കുകളില്‍പോലും ദിവസം 7500 മുതല്‍ 15,000 വരെ വില്‍പനയുണ്ടെങ്കില്‍ 9190, 15,001 മുതല്‍ 25,000 വരെ 10,430, 25,001 മുതല്‍ 35,000 വരെ 11,250 അതിനുമുകളില്‍ 11,850 എന്നിങ്ങനെയാണ് അടിസ്ഥാനശമ്പളം നിശ്ചയിച്ചിരിക്കുന്നത്. വില്‍പനക്കനുസരിച്ച് മാത്രമേ ശമ്പളം ലഭിക്കൂ എന്നതിനാല്‍ നീതിയിലെത്തുന്ന രോഗികളെക്കൊണ്ട് ആവശ്യത്തില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിപ്പിക്കാന്‍ ഫാര്‍മസിസ്റ്റുകള്‍ നിര്‍ബന്ധിതരാവുകയാണ്. അധിക വരുമാനത്തിനായി ഫുഡ് സപ്ലിമെന്റ് മുതല്‍ പെര്‍ഫ്യൂം വരെ വില്‍പനക്ക് ഒരുക്കിയിരിക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകളുമുണ്ട്
ആരോഗ്യവകുപ്പില്‍ മികച്ച ശമ്പളത്തോടെ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് തുല്യമായ യോഗ്യതയും ജോലിയും ഉത്തരവാദിത്തവും സഹകരണ മേഖലയിലുള്ളവര്‍ക്കും ഉണ്ടെങ്കിലും വേതനത്തിന്റെയും ജോലി സമയത്തിന്റെയും കാര്യത്തില്‍ കടുത്ത വിവേചനമാണ് മിക്ക സഹകരണ സ്ഥാപനങ്ങളിലുള്ളവരും നേരിടേണ്ടിവരുന്നത്.