play-sharp-fill
ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു ; കൊലപാതകത്തിനു ശേഷം പ്രതി ഓടി രക്ഷപ്പെട്ടു

ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു ; കൊലപാതകത്തിനു ശേഷം പ്രതി ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ

ആലപ്പുഴ∙ ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. ഇന്ന് വൈകീട്ട് പള്ളിച്ചന്തയിൽ വച്ച് രാജേഷ് സ്‌കൂട്ടറിലെത്തിയ അമ്പിളിയെ കുത്തികൊല്ലുകയായിരുന്നു.

കൊലപാതകത്തിനു ശേഷം രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണു വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനല്ലൂർ ബാങ്കിലെ കളക്ഷൻ ഏജന്റായ അമ്പിളി കേളമംഗലം സ്വദേശിയാണ്.