റീൽസ് ചിത്രീകരിക്കാൻ അപകടകരമാം വിധം കാറിൻ്റെ ഡോറിൽ ഇരുന്ന് യാത്ര ചെയ്ത് യുവാക്കൾ ; നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്

ആലപ്പുഴ : സോഷ്യൽ മീഡിയയിൽ വൈറലാവാൻ കായംകുളം – പുനലൂർ റോഡിൽ അപകടകരമാം വിധം കാറിൽ യാത്ര ചെയ്ത  യുവാക്കൾക്ക് നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്. മാവേലിക്കര ജോയിന്റ് ആർടിഒയാണ് അഞ്ച് യുവാക്കൾക്കെതിരെ നടപടി എടുത്തത്. ഇന്നോവ കാറിന്റെ ഡോറിലിരുന്ന് തല പുറത്തേക്ക് ഇട്ടായിരുന്നു യുവാക്കളുടെ സാഹസിക യാത്ര. കാർ ഓടിച്ച അൽ ഗലിബ് ബിൻ നസീർ, ഒപ്പം യാത്ര ചെയ്ത ആഫ്താർ അലി, ബിലാൽ നസീർ, മുഹമ്മദ് സജാദ്, നജാസ് എന്നിവർക്കെതിരെയാണ് നടപടി എടുത്തത്. ആലപ്പുഴ നൂറനാട് സ്വദേശികളാണ് […]

ബ്രഹ്മാനന്ദൻ എന്ന ഗായകന്റെ ചലച്ചിത്ര സംഗീത ജീവിതം ആരംഭിക്കുന്നത് കള്ളിച്ചെല്ലമ്മയിലെ “മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു താമരക്കളിത്തോണി … ” എന്ന ഗാനത്തിലൂടെയാണ്: ചിത്രത്തിന്റെ കഥ എഴുതിയത് പ്രഗത്ഭ മലയാള സാഹിത്യകാരൻ ജി.വിവേകാനന്ദൻ: വിവേകാനന്ദന്റെ ജന്മവാർഷികദിനമാണിന്ന്.

  കോട്ടയം: പ്രശസ്ത നടി ഷീല തന്റെ അഭിനയ പ്രതിഭ കൊണ്ട് അനശ്വരമാക്കിയ കഥാപാത്രമാണ് കള്ളിച്ചെല്ലമ്മ . 1969 -ൽ പുറത്തിറങ്ങിയ ഈ സിനിമ മലയാളത്തിലെ ആദ്യത്തെ ഓർവ്വോ കളർ ചിത്രമായിരുന്നു . ചിത്രത്തിന്റെ കഥ എഴുതിയത് പ്രഗത്ഭ മലയാള സാഹിത്യകാരൻ ജി.വിവേകാനന്ദൻ . മലയാള സിനിമയുടെ ചരിത്രത്തിൽ ഏകദേശം അര ഡസനോളം കഥകൾ ജി. വിവേകാനന്ദന്റേതായി ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. കള്ളിച്ചെല്ലമ്മയെ കൂടാതെ “ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ” ,മഴക്കാറ് , വാർഡ് നമ്പർ 7, ഒരു യുഗസന്ധ്യ , അരിക്കാരി അമ്മു എന്നിവയെല്ലാം […]

കുമരകം തേവലക്കാട്ടുശ്ശേരി പരേതനായ ശ്രിധരൻ്റെ ഭാര്യ ദേവയാനി (90)നിര്യാതയായി.

  കുമരകം : ( വാർഡ് – 15) തേവലക്കാട്ടുശ്ശേരി പരേതനായ ശ്രിധരൻ്റെ ഭാര്യ ദേവയാനി (90) നിര്യാതയായി. മകൾ : ആശ മരുമകൻ: എം. ബി.മനോജ് . സംസ്ക്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ .

സുഹൃത്തിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി, അമിത വേഗതയിൽ ബൈക്ക് ഓടിച്ച് അപകടം ; 17 കാരൻ മരിച്ചു, തിരിഞ്ഞുനോക്കാതെ രക്ഷപ്പെടാൻ ശ്രമിച്ച് യുവാവ്

പത്തനംതിട്ട : അപകടത്തിൽ പരുക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ച് യുവാവ്. പത്തനംതിട്ട കാരംവലിയിൽ അപകടത്തില്‍ പരുക്കേറ്റ 17കാരനെയാണ് സഹയാത്രികൾ വഴിയിൽ ഉപേക്ഷിച്ചത്.രാത്രി 9.15 നാണ് സംഭവം. അപകടത്തിൽ തുടർന്ന് നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. സുധീഷിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സുധീഷിന്‍റെ തലക്ക് ​ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി കടക്കാൻ ശ്രമിച്ച കുലശേഖരപതി സ്വദേശി സഹദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അശ്രദ്ധമായി വാഹനം […]

മഴക്കാലം അടുത്തിട്ടും മഴക്കാല പൂർവ്വ ശുചീ കരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല: കാത്തിരപ്പള്ളിയും പരിസരങ്ങളും മാലിന്യത്തിൽ മുങ്ങി .

  കാ ഞ്ഞിരപ്പള്ളി: മഴക്കാലമെത്താന്‍ ഇനിആഴ്ചകഴ്ച ള്‍ മാത്രം ബാക്കി നില്‍ക്കേ മഴക്കാല പൂർവ്വ ശുചീ കരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചി ട്ടില്ല. വേനല്‍ മഴയില്‍തന്നെ ടൗണിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിനിടെയാണ് മഴക്കാലപൂര്‍വ ശുചീ കരണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതായിആക്ഷേപമുയർന്നിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്‍ഡിനു മുന്‍വശത്ത്പുത്തനങ്ങാടി ഭാഗത്തു നിന്നെത്തുന്ന വെള്ളം ഓടയിലേക്ക് ഒഴുകി പ്പോകാന്‍ സൗകര്യമില്ലാതായതോടെ വെള്ളം നേരേ ദേശീയപാതയിലേക്കാണെത്തുന്നത്. കഴിഞ്ഞദിവസം പെയ്ത വേനല്‍ മഴയില്‍ ഇവി ടെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ദേശീയപാതയില്‍തന്നെ കുരിശുങ്കല്‍ ജംഗ്ഷനിലും മണിമല റോഡിലും ശക്തമായ മഴപെയ്താ ല്‍ വെള്ളത്തിനടിയിലാകും. ചി […]

കരീമഠം വലിയ വീട്ടിൽ ജോസഫ് (പപ്പി ) ഭാര്യ പെന്നിയമ്മ നിര്യാതയായി.

  കരീമഠം :വലിയ വീട്ടിൽ ജോസഫ് (പപ്പി ) ഭാര്യ പെന്നിയമ്മ നിര്യാതയായ്. ശവസംസ്കാരം ഇന്ന്(05/05/2024) രണ്ട് മണിക്ക് കല്ലുംങ്കത്ര സിംഹാസന പള്ളിയിൽ .

പാലക്കാട് വൻ മയക്കു മരുന്ന് വേട്ട: രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കാറിന്റെ ചില്ല് തകർത്ത് സാഹസികമായാണ് പിടികൂടിയത്: അറസ്റ്റിലായത് മലപ്പുറം തിരൂർ സ്വദേശി

  പാലക്കാട്: കാറിൽ കടത്തിയ 190 ഗ്രാം മെത്താഫെറ്റമിനുമായി മലപ്പുറം തിരൂർ സ്വദേശിയെ നാട്ടുകല്ലിൽ സാഹസികമായി പോലീസ് പിടികൂടി. നാട്ടുകൽ പോലീസും പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ പാലക്കാട് നാട്ടുകൽ പോലീസ് സ്റ്റേഷന് സമീപം വെച്ച് കാറിൽ കടത്തിയ 190.18 ഗ്രാം മെത്താഫെറ്റമിനുമായി മലപ്പുറം തിരൂർ വലിയ പീടിയേക്കൽ വീട്ടിൽ അബൂബക്കർ സിദ്ധീഖ് (32)എന്നയാൾ പിടിയിൽ. കാറിൽ ലഹരി മരുന്നു മായെത്തിയ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കാറിൻ്റെ ചില്ല് തകർത്താണ് പോലീസ് പിടി […]

ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട പരസ്യ പ്രചാരണം ഇന്നവസാനിക്കും.

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട പരസ്യ പ്രചാരണം ഇന്നവസാനിക്കും. 10 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 94 ലോക്‌സഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഗുജറാത്തിലെ എല്ലാ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ പതിനൊന്നും ഉത്തർപ്രദേശില്‍ പത്തും സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്- രജൗറി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മെയ് ഏഴില്‍ നിന്ന് മെയ് 25ലേക്ക് മാറ്റിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കെ.എസ് ഈശ്വരപ്പ, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, […]

കള്ളക്കടല്‍ പ്രതിഭാസം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ കടലാക്രമണം; വീടുകളില്‍ വെള്ളം കയറി

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തെത്തുടർന്ന് സംസ്ഥാനത്ത് പലയിടത്തും രൂക്ഷമായ കടലാക്രമണം എന്ന് റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, ആലപ്പുഴ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലാണ് ശക്തമായ കടലാക്രമണം ഉണ്ടായത്. പടയിടങ്ങളിലും കടല്‍ കരയിലേക്ക് കയറി എന്നും റിപ്പോർട്ടുണ്ട്. അഞ്ചുതെങ്ങിന് സമീപമാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്. പൂത്തുറയില്‍ ശക്തമായ കടലാക്രമത്തില്‍ വീടുകളിലേക്ക് വെള്ളംകയറി. അഞ്ചുതെങ്ങില്‍ ഇന്നലെ രാത്രിയിലും കടലാക്രമണം ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ച്‌ ബന്ധുവീടുകളിലേക്ക് മാറ്റിയിരുന്നു. തൃശൂർ കൊടുങ്ങല്ലൂർ താലൂക്കില്‍ കടലാക്രമണം രൂക്ഷമാണ്. ഇവിടെ പലയിടങ്ങളിലും കടല്‍ കരയിലേക്ക് കയറിയിട്ടുണ്ട്. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിലും […]

പാറത്തോട് വീട്ടിലെ മുറിക്കുള്ളില്‍ കുടുങ്ങി രണ്ടര വയസുകാരൻ; രക്ഷകരായി ഫയര്‍ഫോഴ്‌സ്; കുട്ടിയെ പുറത്തെത്തിച്ചത് പൂട്ട് തകര്‍ത്ത്

പാറത്തോട്: മുറിക്കുള്ളില്‍ കുടങ്ങിയ രണ്ടര വയസുകാരനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. പാറത്തോട് മലനാടിന് സമീപത്ത് ശനിയാഴ്ച രാവിലെ 11.40 തോടെയായിരുന്നു സംഭവം. മുറിക്കുള്ളില്‍ കയറിയ രണ്ടര വയസുകാരന്‍ മുറിയുടെ വാതില്‍ അടച്ച ശേഷം പൂട്ടില്‍ കിടന്ന താക്കോല്‍ ഉപയോഗിച്ച് വാതില്‍ പൂട്ടി. തുടര്‍ന്ന് ഇത് തുറക്കാന്‍ കഴിയാതെ വന്നതോടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തി വാതിന്റെ പൂട്ട് തകര്‍ത്ത് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു. മുറിയുടെ ജനാലയിലൂടെ താക്കോല്‍ എടുത്ത് തരാന്‍ കുട്ടിയോട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും താക്കോല്‍ കുടുങ്ങിയിരിക്കുന്നതിനാല്‍ ഊരിയെടുക്കാന്‍ സാധിക്കില്ലായിരുന്നു. തുടര്‍ന്നാണ് […]