കള്ളക്കടല്‍ പ്രതിഭാസം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ കടലാക്രമണം; വീടുകളില്‍ വെള്ളം കയറി
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തെത്തുടർന്ന് സംസ്ഥാനത്ത് പലയിടത്തും രൂക്ഷമായ കടലാക്രമണം എന്ന് റിപ്പോർട്ട്.
തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, ആലപ്പുഴ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലാണ് ശക്തമായ കടലാക്രമണം ഉണ്ടായത്. പടയിടങ്ങളിലും കടല്‍ കരയിലേക്ക് കയറി എന്നും റിപ്പോർട്ടുണ്ട്.
അഞ്ചുതെങ്ങിന് സമീപമാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്. പൂത്തുറയില്‍ ശക്തമായ കടലാക്രമത്തില്‍ വീടുകളിലേക്ക് വെള്ളംകയറി. അഞ്ചുതെങ്ങില്‍ ഇന്നലെ രാത്രിയിലും കടലാക്രമണം ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ച് ബന്ധുവീടുകളിലേക്ക് മാറ്റിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂർ കൊടുങ്ങല്ലൂർ താലൂക്കില്‍ കടലാക്രമണം രൂക്ഷമാണ്. ഇവിടെ പലയിടങ്ങളിലും കടല്‍ കരയിലേക്ക് കയറിയിട്ടുണ്ട്. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിലും ഇന്നലെ രാത്രി 10 മണിയോടെ നേരിയ തോതില്‍ കടല്‍ കയറി. മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.