പ്രണയത്തിൽ നിന്നു പിന്മാറാൻ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ യുവാവ് കൊല്ലപ്പെട്ടു; മർദനമേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം പുനലൂരിലെ തോട്ടിൽ
ക്രൈം ഡെസ്‌ക് കോട്ടയം: പ്രണയബന്ധത്തിൽ നിന്നു പിന്മറാൻ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ യുവാവ് കൊല്ലപ്പെട്ട നിലയിൽ. നട്ടാശേരി എസ്.എച്ച് മൗണ്ട് കെവിൻ പി.ജോസഫിന്റെ (23) മൃതദേഹമാണ് തെന്മലയിലെ ചാലിയേക്കര തോട്ടിൽ കണ്ടെത്തിയത്. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ മാന്നാനം കളമ്പുകാട്ട് ചിറ അനീഷിനെ(30) ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊല്ലം തെന്മല ഒറ്റയ്ക്കൽ സാനഭവനിൽ നീനു ചാക്കോയുടെ(20) ബന്ധുക്കൾ ചേർന്ന് കെവിനെ തട്ടിക്കൊണ്ടു പോയത്. തെന്മലയിൽ എത്തിയ ശേഷം കെവിൻ ക്വട്ടേഷൻ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് കെവിൻ […]