video
play-sharp-fill

കർണ്ണാടകത്തിൽ വീണ്ടും ട്വിസ്റ്റ്: യദ്യൂരിയപ്പ മാത്രം സത്യപ്രതിജ്ഞ ചെയ്തു; ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം സമയം

പൊളിറ്റിക്കൽ ഡെസ്‌ക് ബംഗളൂരു: കർണ്ണാടകത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തി. വീണ്ടും മുഖ്യമന്ത്രിയായി ബി.എസ് യദ്യൂരിയപ്പ അധികാരമേറ്റു. വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങിൽ പതിനായിരക്കണക്കിനു പ്രവർത്തകരെ സാക്ഷിയാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയായി യദ്യൂരിയപ്പ സത്യപ്രതിജ്ഞ ചെയ്ത് ആധികാരമേറ്റത്. ബുധനാഴ്ച രാത്രി ആരംഭിച്ച് വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ട നിയമയുദ്ധത്തിനു ശേഷം ലഭിച്ച ആശ്വാസത്തോടെയാണ് ബിജെപി സർക്കാർ അധികാരത്തിൽ എത്തിയത്. അതിവേഗത്തിൽ കർണ്ണാടക രാജ്ഭവനു മുന്നിൽ ക്രമീകരിച്ച പന്തലിൽ വൻ സുരക്ഷാ സന്നാഹങ്ങളാണ് സത്യപ്രതിജ്ഞയ്ക്കായി ഒരുക്കിയിരുന്നത്. നിലവിൽ 104 അംഗങ്ങളുടെ മാത്രം പിൻതുണയാണ് ബിജെപിയ്ക്ക് കർണ്ണാടകത്തിലുള്ളത്. […]

സുപ്രീം കോടതിയിൽ ശക്തമായ വാദം: എന്നിട്ടും കോൺഗ്രസ് പൊളിഞ്ഞു; വ്യാഴാഴ്ച 9.30 നു യദൂരിയപ്പയുടെ സത്യപ്രതിജ്ഞ ; 1000 കോടി ഇറക്കി ബിജെപി

സ്വന്തം ലേഖകൻ ബംഗളൂരു: കർണ്ണാടകത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ ശ്രമം തടയാനുള്ള കോൺഗ്രസ് നീക്കത്തിനു കനത്ത തിരിച്ചടി. അർധരാത്രിയ്ക്കു ശേഷം സുപ്രീം കോടതിയെ സമീപച്ചെങ്കിലും യദൂരിയപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയാൻ കോൺഗ്രസിനായില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നത് ഗവർണറുടെ വിവേചന അധികാരമാണെന്നു കണ്ടെത്തിയ സുപ്രീം കോടതി കോൺഗ്രസിന്റെ കേസ് വീണ്ടും വാദം കേൾക്കാൻ നാളെ രാവിലെ 10.30 നു പരിഗണിക്കും. ഇതിനിടെ ബിജെപി സത്യപ്രതിജ്ഞയ്ക്കു വേണ്ട തയ്യാറെടുപ്പുകൾ നടത്തിത്തുടങ്ങിയിട്ടുണ്ട്. രാജഭവനിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ബിജെപി പ്രവർത്തകരും നേതാക്കളും പുലർച്ചെ മുതൽ […]

ഭൂമി കുലുക്കുന്ന അണുവിസ്‌ഫോടനം: ഒരു പർവതം തകർക്കാൻ ശേഷി

സ്വന്തം ലേഖകൻ സോൾ: ലോകത്തെ മുഴുവൻ ഒരുഞൊടിയിൽ തകർക്കാൻ ശേഷിയുള്ള അണുബോംബ് പരീക്ഷിച്ച് ഉത്തരകൊറിയ. കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു വർഷം മുൻപ് നടത്തിയ വലിയ വിസ്‌ഫോടനത്തിന്റെ വിശദാംശങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഇതോടെ ലോകത്തെ തന്നെ വിറപ്പിക്കാനുള്ള ശേഷി വീണ്ടും ഒന്നുകൂടി ഊട്ടിഉറപ്പിച്ചിരിക്കുകയാണ് കിം ജോങ് ഉൻ. 2017 സെപ്റ്റംബർ മൂന്നിന് ഉത്തരകൊറിയ അവസാനമായി നടത്തിയ അണുബോംബിനു ശക്തി ഒരു പർവതത്തെ മുഴുവനായി ചലിപ്പിക്കുവാൻ കഴിയുന്നതായിരുന്നുവെന്നാണ് ആ ആണവപരീക്ഷണമെന്നാണ് പുതിയ കണ്ടെത്തൽ. അണുബോംബ് പരീക്ഷണത്തെത്തുടർന്ന് ഉത്തരകൊറിയൻ […]

അദ്ദേഹം ഗന്ധർവനല്ല: വെറും മനുഷ്യൻ

സിനിമാ ഡെസ്‌ക് കൊച്ചി: സെൽഫി വിവാദത്തിൽ ഗാനഗന്ധർവൻ യേശുദാസിനൊപ്പം നിന്ന് എഴുത്തുകാരിയായ ജെസ്മി. എന്നാൽ യേശുദാസ് തെറ്റും കുറ്റവും ഉള്ള ഒരു സാധാരണ മനുഷ്യനാണെന്നും ആരാധകർ ചേർന്ന് അദ്ദേഹത്തെ ദൈവാവതാരമാക്കേണ്ടതില്ലെന്നും എഴുത്തുകാരിയായ ജെസ്മി പറയുന്നു. ജസ്മിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം സെൽഫി, സെൽഫിഷ് , ഗാനഗന്ധർവ്വൻ , പിന്നെ ഞാനും….. അനുകൂലവും പ്രതികൂലവും ആയ ഒരുപാട് പ്രതികരണങ്ങൾ ഗാനഗന്ധർവ്വൻറെ സെൽഫി സംഭവത്തിൽ വായിച്ചു. കുറേ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്നു. അദ്ദേഹം ഗാനമണ്ഡപത്തിൽ അതുല്യൻ ആകാം… നരച്ച താടിയും മുടിയും നീട്ടിവളർത്തിയ ലുക്ക് ഉണ്ടെങ്കിലും അദ്ദേഹം […]

യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും; കോണ്‍ഗ്രസ് നിയമ നടപടിക്ക്

ബംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനായി ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ ക്ഷണിച്ചു. നാളെ 9.30ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഭൂരിപക്ഷം തെളിയിക്കുന്നതിന് ബിജെപിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ബിജെപിക്ക് അധികാരം പിടിക്കാന്‍ ഇനി എട്ട് എംഎല്‍എമാരുടെ പിന്തുണകൂടി വേണം. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിയെ ക്ഷണിച്ച നടപടിക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണും. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടുമെന്നും […]

ബംഗാളിൽ മിന്നലേറ്റ് ഏഴു പേർ മരിച്ചു

കൊൽക്കത്ത∙ ബംഗാളിൽ മിന്നലേറ്റ് ഏഴു പേർ മരിച്ചു. രാവിലെ മുതലുണ്ടായ ശക്തമായ മഴയിൽ വിവിധ ജില്ലകളില്‍ ഒൻപതു പേർക്കു പരുക്കേറ്റു. നാദിയ ജില്ലയിൽ നാലു പേരും വടക്ക് 24 പർഗാനസ് ജില്ലയിൽ രണ്ടു പേരുമാണ് അപകടത്തിൽപെട്ടതെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ബങ്കൂര ജില്ലയില്‍ വയലിൽ ജോലിചെയ്യുകയായിരുന്ന ഒരു കർഷകനും മിന്നലേറ്റു. നാദിയ ജില്ലയിൽ കൊല്ലപ്പെട്ട നാലു പേരും കർഷക തൊഴിലാളികളാണെന്നാണു വിവരം. ഏപ്രിൽ മുതൽ ബംഗാളിൽ മിന്നലേറ്റ് 25 പേരാണ് ഇതുവരെ മരിച്ചത്.

പ്ലസ് വൺ പ്രവേശനം: അപേക്ഷ തീയതി 30 വരെ നീട്ടി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ തീയതി 30 വരെ നീട്ടി. 18നായിരുന്നു അവസാന തീയതി നിശ്ചയിച്ചിരുന്നത്. സിബിഎസ്ഇ ഫലം വരുന്നതു വൈകുന്നതു കണക്കിലെടുത്താണ് തീയതി നീട്ടിയത്. സിബിഎസ്ഇ ഫലം 28നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യാജ വാർത്തയ്‌ക്കെതിരെ കെ.ടി ജലീൽ

സ്വന്തം ലേഖകൻ മലപ്പുറം: തീയറ്റർ പീഡനക്കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടന്ന വ്യാജ പ്രചാരണങ്ങൾക്തെരിയും ശക്തമായി തിരിച്ചടിച്ച് മന്ത്രി കെ.ടി ജലീൽ. വ്യാജ വാർത്തകൾ ചമയ്ക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് ബിജെപിയും മുസ്ലിം ലീഗും എന്ന് ആരോപണം ഉയർത്തിയാണ് മന്ത്രി കെടി ജലീൽ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. എടപ്പാൾ പീഡനക്കേസുമായി ബന്ധപ്പെട്ട് ജലീലിനെതിരെ ഉയർന്നു വന്ന ആരോപണങ്ങളിൽ പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തനിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവെരക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ നുണപ്രചാരണത്തിന് ന്യായമായി സംഘി ബുദ്ധിജീവി […]

ഈ നാട് നമ്മുടെ കുട്ടികളോട് ഇങ്ങനെ: ബാലപീഡനത്തിലും കേരളം നമ്പർ വൺ; ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കിൽ കേരളം ഒന്നാമത്

ക്രൈം ഡെസ്‌ക് കോഴിക്കോട്: കേരളത്തിൽ നിന്നും ഇപ്പോൾ പുറത്തു വരുന്ന കണക്കുകൾ നമ്മൾ മലയാളികളെ നാണിപ്പിക്കുന്നതാണ്. സാക്ഷരമെന്ന് അഭിമാനിച്ചിരുന്ന കേരളം ഇന്ന് നാണംകെട്ട് മൂക്കിൽ വിരൽ വച്ചിരിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് അടക്കം അഭിമാനകരമായ നേട്ടം കൊയ്ത കേരളം ഇന്ന് ഏറെ അപമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. തലയിൽ മുണ്ടിട്ടു മാത്രമേ ഈ അപമാനത്തിന്റെ ട്രോഫി ഏറ്റുവാങ്ങാൻ ഓരോ മലയാളിക്കും പോകാനാവൂ. ദൈവത്തിന്റെ സ്വന്തം നാടായ കേരളം കുട്ടികൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പീഡനകേന്ദ്രമാകുന്നു. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തു വിട്ട കണക്കുകൾ പ്രകാരം നമ്മുടെ […]

വില്ലേജ് ഓഫിസിൽ കമ്പ്യൂട്ടറില്ലാത്തത് കൈക്കൂലിക്കാർക്കു വേണ്ടി: ജോയ് മാത്യു

സ്വന്തം ലേഖകൻ കൊച്ചി: എന്തു കാര്യത്തിലും സ്വന്തം നിലയിൽ നിലപാട് ഉള്ളയാളാണ് നടൻ ജോയ് മാത്യു. താരപദവിയോ, താരമൂല്യമോ നോക്കാതെ തന്റെ നിലപാടുകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ എപ്പോഴും തുറന്നു പറയാറുമുണ്ട്. ഏറ്റവും ഒടുവിൽ വയോധികൻ വില്ലേജ് ഓഫിസിനു തീയിട്ട സംഭവത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. താന്‍ കരമടച്ച് കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുവാന്‍ അപേക്ഷയുമായി വില്ലേജ് ഓഫീസില്‍ വര്‍ഷങ്ങളോളം കയറിയിറങ്ങി സഹികെട്ട് വില്ലേജ് ആപ്പീസിലെ റിക്കോര്‍ഡുകള്‍ക്ക് തീയിട്ട ആ വ്യക്തിയോട് തനിക്ക് ബഹുമാനം തോന്നുന്നുവെന്നും ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ […]