video
play-sharp-fill

എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വിമാനത്താവളത്തിൽ നിന്നു പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ കോട്ടയം: എട്ടു വയസുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേയ്ക്കു നാടുവിട്ട പ്രതിയെ വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടികൂടി. വിദേശത്തു നിന്നു മടങ്ങിയെത്തുന്നതിനിടെയാണ് ഇയാളെ തന്ത്രപരമായി നെടുമ്പാശേരിയിൽ നിന്നും പൊലീസ് പിടികൂടിയത്. അറസ്റ്റിലായ നെടുങ്ങാടപ്പള്ളി കണിയാംകുന്ന് ഇരുപ്പക്കൽ അനൂപ് തമ്പിയെ(30) കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡ് ചെയ്തു. ഒരു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയായ പെൺകുട്ടിയെ ഇയാൾ രണ്ടു മാസത്തോളം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ഇതിനിടെയാണ സംഭവത്തിനുശേഷം ഇയാൾ വിദേശത്ത് പോകുകയുമായിരുന്നു. സ്‌കൂളിൽ നടത്തിയ കൗൺസിലിങിനിടെ കുട്ടി അധ്യാപകരോട് വിവരം പറയുകയും ചെയ്തു. തുടർന്ന് […]

സൗദി രാജകുമാരൻ കൊല്ലപ്പെട്ടു..? റിപ്പോർട്ടുകളുമായി മാധ്യമങ്ങൾ

സ്വന്തം ലേഖകൻ റിയാദ്: സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ രംഗത്ത്. രാജകുമാരന്റെ തിരോധാനം ഒരു മാസം പിന്നിടുമ്പോഴാണ് വിശ്വസനീയമെന്നു തോന്നുന്ന റിപ്പോർട്ടുകളുമായി മാധ്യമങ്ങൾ എത്തുന്നത്. ഏപ്രിൽ 21ന് ശേഷം ഇദ്ദേഹം പൊതുവേദികളിൽ എത്താതായതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ കൊല്ലപ്പെട്ടുവെന്ന സൗദി ഇന്റലിജൻസിന്റെ റിപ്പോർട്ട് തങ്ങൾക്കു ലഭിച്ചുവെന്നാണ് ടെഹ്റാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘കഹ്യാൻ’ പത്രം റിപ്പോർട്ട് ചെയ്യുന്നത്. റിയാദിന് നേർക്ക് ഹൂതി വിമതരുടെ ആക്രമണം ഉണ്ടായതിന് ശേഷമാണ് ഈ തിരോധാനമെന്നായിരുന്നു ഫാർസ് […]

യെദ്യൂരപ്പ സർക്കാർ ഭൂരിപക്ഷം തെളിയിക്കണം; ബി. ജെ. പിയുടെ വാദങ്ങൾ കോടതി തള്ളി.

ബംഗളൂരു: കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ നാലുമണിക്ക് നടത്താൻ സുപ്രീംകോടതി നിർദ്ദേശം. കൂടുതൽ സമയം വേണമെന്ന് ബിജെപിയുടെ ആവശ്യം കോടതി തള്ളി. എന്നാൽ കോൺഗ്രസും ജെഡിഎസും കോടതി തീരുമാനത്തെ അനുകൂലിച്ചു. കർണാടകയിൽ യെദ്യൂരപ്പ സർക്കാരിന് നിയമസഭയിൽ നാളെ ഭൂരിപക്ഷം തെളിയിക്കാനാവുമോ എന്നു സുപ്രീം കോടതി ചോദിച്ചിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാമെന്ന നിലപാടു തുടരുന്നതിനിടെ സർക്കാരുണ്ടാക്കാൻ തീരുമാനം എടുത്തതെങ്ങനെയെന്ന് ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു. മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ ഗവർണർക്കു നൽകിയ കത്തുകൾ പരിശോധിക്കുന്നതിനിടെയാണു കോടതിയുടെ ചോദ്യം. ബിജെപി വലിയ ഒറ്റകക്ഷിയാണെന്നു ബിജെപിക്ക് സർക്കാർ […]

റോഡപകടം തടയുന്നതിനായി ഇനി 85 സ്‌ക്വാഡുകൾ.

തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ 85 സ്‌ക്വാഡുകൾ നിരത്തിലിറങ്ങുന്നു. അപകടസാധ്യതയേറിയ മേഖലകളിലായിരിക്കും സ്‌ക്വാഡുകളുടെ സാന്നിധ്യം കൂടുതൽ ഉണ്ടാകുക. നിയമലംഘനങ്ങൾ കയ്യോടെ പിടികൂടുകയും അപകടങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ ചുമതല. ഇതിനായി ഗതാഗതവകുപ്പിൽ 262 പേരുടെ തസ്തിക സൃഷ്ടിക്കാൻ സർക്കാർ അംഗീകാരം നൽകി. രാത്രിയും പകലും സ്‌ക്വാഡിന്റെ സാന്നിധ്യം ഉണ്ടാകും. ശബരിമല പാതയിൽ ഈ പദ്ധതി നടപ്പാക്കുകയും അത് ഫലപ്രദമായതിനെ തുടർന്നാണ് സംസ്ഥാനം മുഴുവനും ഇത് നടപ്പിലാക്കുന്നത്. നിലവിലെ 34 സ്‌ക്വാഡുകൾക്ക് പുറമെ 51 പുതിയ സ്‌ക്വാഡുകളാണ് വരുന്നത്. കാസർകോട്, […]

ആ അമ്മമനം നിറഞ്ഞു: പത്തു വർഷം മുൻപ് കാണാതായ മകനെ കണ്ട് അമ്മയുടെ കണ്ണു നിറഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പത്തു വർഷം മുൻപ് കാണാതായ മകനെ തേടി കിലോമീറ്ററുകളോളം സഞ്ചരിച്ച അമ്മയ്ക്ക് ഒടുവിൽ ആശ്വാസ വാക്ക്. കൊയിലാണ്ടി സ്വദേശിനിയായ ജാനകിയമ്മയുടെ കണ്ണീരണിഞ്ഞ കണ്ണുകൾ കണ്ണു നിറഞ്ഞ് മകനെ കണ്ടു. പത്തുവർഷംമുമ്പ് ജോലിതേടി വീടുവിട്ട മകൻ ഷാജികുമാറിനെയാണ് തിരികെ കിട്ടിയത്. മകനെത്തേടി തിരുവനന്തപുരത്ത് അലഞ്ഞു തിരിഞ്ഞ കൊയിലാണ്ടി സ്വദേശിനിയുടെ വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് കൂടിച്ചേരലിനു വഴിയൊരുങ്ങിയത്. പത്തുവർഷങ്ങൾക്കിപ്പുറം ജാനകിയമ്മ മകനെ കൺനിറയെ കണ്ടു. ഷാജികുമാർ അമ്മയെ നെഞ്ചോടു ചേർത്തു പിടിച്ചു. കണ്ടുനിന്നവരുടെ പോലും കണ്ണും മനസും നിറഞ്ഞു. തലസ്ഥാനത്തെ ബേക്കറി വർക്കേഴ്സ് […]

കർണ്ണാടകയിലെ ജനാധിപത്യ ധ്വംസനം: കോൺഗ്രസ് നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും

സ്വന്തം ലേഖകൻ ഡൽഹി: കർണ്ണാടകയിൽ ഗവർണർ നേരിട്ട് നടത്തിയ രാഷ്ട്രീയ അട്ടിമറിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും. ഇന്ന് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധിക്കു ശേഷമായിരിക്കും നേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നത്. കര്‍ണാടകയില്‍ മന്ത്രിസഭയുണ്ടാക്കാന്‍ യെദ്യൂരപ്പയെ ക്ഷണിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എങ്കിലും സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. ഇന്നലെ രാജ്ഭവനില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വച്ച് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.  

ഐപിഎല്‍; ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ്

ബംഗളൂരു: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സിനു 14 റണ്‍സ് ജയം. ടോസ് നേടിയ സണ്‍റൈസേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി. നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാന്‍ മാത്രമാണ് ഹൈദരാബാദിനായി മികച്ച രീതിയില്‍ പന്തെറിഞ്ഞത്. എബി ഡിവില്യേഴ്‌സ്(36 പന്തില്‍ 69 റണ്‍സ്), മൊയീന്‍ അലി(34 പന്തില്‍ 65 റണ്‍സ്), ഗ്രാന്‍ഡ്‌ഹോം(17 പന്തില്‍ 40 റണ്‍സ്), സര്‍ഫ്രാസ് ഖാന്‍(എട്ട് പന്തില്‍ 22നോട്ടൗട്ട്) എന്നിവരാണ് […]

കർ’നാടക’ത്തിൽ ബിജെപിക്ക് തിരിച്ചടി: ശനിയാഴ്ച വിശ്വാസവോട്ട്; ഒടുവിൽ കോൺഗ്രസിന്റെ പുഞ്ചിരി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കർണ്ണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്കു നാളെ അന്ത്യമായേക്കും. സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ ബിജെപി മുഖ്യമന്ത്രി യദിയൂരപ്പ മേയ് 19 ശനിയാഴ്ച തന്നെ വിശ്വാസവോട്ട് തേടണമെന്ന കർശന നിർദേശമാണ് സുപ്രീം കോടതി നൽകിയത്. യദൂരിയപ്പ സർക്കാരിനു പതിനഞ്ച് ദിവസം സമയം നൽകിയ ഗവർണ്ണറുടെ തീരുമാനത്തിനുള്ള കനത്ത തിരിച്ചടിയാണ് ഇന്ന് സുപ്രീം കോടതിയിൽ നിന്നും വന്നിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് നാലിനു ബിജെപി സർക്കാർ വിശ്വാസ വോട്ട് നേടണമെന്നാണ് സർക്കാർ അന്തിമ നിർദേശം നൽകിയിരിക്കുന്നത്. ബിജെപിയെ സർക്കാരുണ്ടാക്കാൻ അനുവദിച്ച കർണാടക ഗവർണറുടെ നടപടി ചോദ്യം ചെയ്ത് […]

വയലായിൽ ഒരു കുടുംബത്തിലെ നാലുപേർ അത്മഹത്യ ചെയ്തു: സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന

ക്രൈം ഡെസ്‌ക് കോട്ടയം: വയലായിലെ ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യ ചെയ്തു. മെയ് 18 വെള്ളിയാഴ്ച രാവിലെയാണ് കുടുംബം ആത്മഹത്യ ചെയ്ത വിവരം പുറത്ത് അറിഞ്ഞത്. മരങ്ങാട്ടുപ്പള്ളി വയലാ കൊശപ്പിള്ളിയിൽ ഷിനോജ് (40), ഭാര്യ നിഷ (38), മക്കൾ അഞ്ചാം ക്ലാസ് വിദ്യാർഥി സൂര്യതേജസ്, മൂന്നാം ക്ലാസ് വിദ്യാർഥി ശിവതേജസ്, ഷിനോജിന്റെ സഹോദരൻ എന്നിവരാണ് ജീവനൊടുക്കിയത്. രാവിലെ വീട്ടിൽ നിന്നും അനക്കമില്ലാതെ വന്നതിനെ തുടർന്നു അയൽവാസികളാണ് വിവരം അറിയിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ നാലു പേരും തൂങ്ങി നിൽക്കുന്നത് കണ്ടെത്തിയത്. തുടർന്നു […]

നോട്ട് വാരിവിതറി ബിജെപി: തോക്കിൻ മുനയിൽ എം.എൽഎമാർ; കർണ്ണാടകയിൽ ഭരണം പിടിക്കാൻ പതിനായിരം കോടി

പൊളിറ്റിക്കൽ ഡെസ്‌ക് ബംഗളൂരു: കർണ്ണാടകയിൽ ഭരണം പിടിക്കാനുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ പതിനായിരം കോടി വാരിവിതറി ബിജെപി. ഇതിനിടെ ബിജെപി പ്രഖ്യാപിച്ച് ഓപ്പറേഷൻ കമല വഴി, കോൺഗ്രസിന്റെ മൂന്ന് എംഎൽഎമാർ ബിജെപി പാളയത്തിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. മൂന്നു കോൺഗ്രസ് എംഎൽഎമാർ എവിടെയാണെന്നു വ്യക്തമായ സൂചന നൽകാൻ കോൺഗ്രസ് നേതൃത്വത്തിനു സാധിക്കുന്നില്ല. ഇതിനിടെ കോൺഗ്രസ് – ബിജെപി എംഎൽഎമാരെ തോക്കിൻ മുനയിൽ നിർത്തിയാണ് ഇരുവിഭാഗവും തങ്ങളുടെ ഭൂരിപക്ഷം ഉറപ്പാക്കാൻ ശ്രമിക്കുന്നത്. എംഎൽഎമാർക്കു സുരക്ഷ ഉറപ്പാക്കാൻ ബിജെപി സംസ്ഥാന പൊലീസിന്റെയും, കേന്ദ്ര സേനയുടെയും സഹായം തേടിയിട്ടുണ്ട്. ഇതിനിടെ […]