നോട്ട് വാരിവിതറി ബിജെപി: തോക്കിൻ മുനയിൽ എം.എൽഎമാർ; കർണ്ണാടകയിൽ ഭരണം പിടിക്കാൻ പതിനായിരം കോടി

നോട്ട് വാരിവിതറി ബിജെപി: തോക്കിൻ മുനയിൽ എം.എൽഎമാർ; കർണ്ണാടകയിൽ ഭരണം പിടിക്കാൻ പതിനായിരം കോടി

Spread the love

പൊളിറ്റിക്കൽ ഡെസ്‌ക്

ബംഗളൂരു: കർണ്ണാടകയിൽ ഭരണം പിടിക്കാനുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ പതിനായിരം കോടി വാരിവിതറി ബിജെപി. ഇതിനിടെ ബിജെപി പ്രഖ്യാപിച്ച് ഓപ്പറേഷൻ കമല വഴി, കോൺഗ്രസിന്റെ മൂന്ന് എംഎൽഎമാർ ബിജെപി പാളയത്തിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. മൂന്നു കോൺഗ്രസ് എംഎൽഎമാർ എവിടെയാണെന്നു വ്യക്തമായ സൂചന നൽകാൻ കോൺഗ്രസ് നേതൃത്വത്തിനു സാധിക്കുന്നില്ല.
ഇതിനിടെ കോൺഗ്രസ് – ബിജെപി എംഎൽഎമാരെ തോക്കിൻ മുനയിൽ നിർത്തിയാണ് ഇരുവിഭാഗവും തങ്ങളുടെ ഭൂരിപക്ഷം ഉറപ്പാക്കാൻ ശ്രമിക്കുന്നത്. എംഎൽഎമാർക്കു സുരക്ഷ ഉറപ്പാക്കാൻ ബിജെപി സംസ്ഥാന പൊലീസിന്റെയും, കേന്ദ്ര സേനയുടെയും സഹായം തേടിയിട്ടുണ്ട്. ഇതിനിടെ ഡൽഹിയിൽ നിന്നും കോൺഗ്രസ് – ജെഡിഎസ് എംഎൽഎമാരെ ലക്ഷ്യമിട്ട് വിമാനം ബിജെപി കേന്ദ്ര നേതൃത്വം അയച്ചതായും സൂചനയുണ്ട്.
കോൺഗ്രസിന്റെ എം.എൽ.എമാരേ റാഞ്ചുക എന്ന ലക്ഷ്യത്തോടെ എത്തിയ പ്രത്യേക വിമാനത്തിൽ ബാംഗ്‌ളൂരിൽ എത്തിയ പ്രത്യേക വിമാനത്തിൽ എം.എൽ.എമാരേ കയറ്റി ദില്ലിയിലേ രഹസ്യ കേന്ദ്രത്തിൽ എത്തിക്കാനും നിയമ സഭാ ചേരുന്ന സമയത്ത് ഹാജരാക്കാനുമായിരുന്നു പരിപാടി. എന്നാൽ കോൺഗ്രസ് ഈ നീക്കം പൊളിച്ചു
കോൺഗ്രസ് എം.എൽ.എമാർ കൊച്ചിയിലേക്ക്. എല്ലാവർക്കും കുടുംബമായോ, ഭാര്യക്കൊപ്പമോ താമസം റെഡി. കൊച്ചിയിൽ കൗൺ പ്‌ളാസയിൽ കോൺഗ്രസ് എം.എൽ.എ മാർക്കും കുടുംബത്തിനും 142 സ്യൂട്ടുകൾ ബുക്ക് ചെയ്തിട്ടുണ്ട്. കൂടാതെ ക്രൗൺ പ്‌ളാസക്ക് കനത്ത് പോലീസ് കാവൽ ഏറെപ്പെടുത്തി.ഒരു കോൺഗ്രസ് എം.എല്ക്ക് വിലയിട്ടത് 100 കോടി രൂപവരെയാണ്. പണ ചാക്കുമായി എം.എൽ.എമാർക്ക് ചുറ്റും വലവിരിച്ചിരിക്കുന്നത് ബി.ജെ.പിയാണ്. പക്ക കച്ചവടം. നോട്ടുകെട്ടുകൾക്ക് വഴിമാറുന്ന ജനവിധിയും ജനാധിപത്യവും.
ഇതിനിടെ തങ്ങളുടെ എം.എൽ.എ മാരേ കൊണ്ടുപോകാൻ 3 ചാർട്ടേഡ് വിമാനങ്ങൾ കോൺഗ്രസും ഒരുക്കി. ആ വിമാനവും ബാംഗ്‌ളൂർ വിമാനത്താവളത്തിൽ വന്നതോടെ അവിടെയും വിഷയങ്ങളായി. ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് കർണാടകയിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങളെല്ലാം നിർത്തിവെക്കുകയായിരുന്നു. രാത്രി വൈകി ചെറുവിമാനങ്ങൾ അനുവദിക്കാറില്ലെന്നായിരുന്നു ഏവിയേഷൻ ഉദ്യോഗസ്ഥർ കാരണമായി പറഞ്ഞിരുന്നത്. ഇതോടെ കോൺഗ്രസിന് മറുവഴി തേടേണ്ടി വരികയായിരുന്നു. തുടർന്നാണ് ബസ് മാർഗം എം.എൽ.എമാരേ കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. 10 വോൾവോ സ്‌ളീപ്പർ ബസുകൾ കോൺഗ്രസ് ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.
ആന്ധ്ര, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചില നഗരങ്ങള്ഇ തിനായി പരിഗണിച്ചെങ്കിലും കര്ണാ ടകയില് കോണ് ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുമതല വഹിച്ച കെ സി വേണുഗോപാല് , പിസി വിഷ്ണുനാഥ് എന്നിവരുടെ നിര് ദ്ദേശ പ്രകാരം കേരളം തിരഞ്ഞെടുക്കുകയായിരുന്നു.അതേസമയം എല്ലാ എംഎൽഎമാരും ഒരുമിച്ചാണ് പോകപുന്നതെന്നും, ഒരേ സ്ഥലത്തേക്കാണ് പോകുന്നതെന്നുമാണ് എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കിയിരിക്കുന്നത്.