video
play-sharp-fill

മാണിയെ കാണാൻ യു.ഡി.എഫ്. നേതാക്കൾ പാലായിലെ വീട്ടിൽ; കെ.എം. മാണി യു.ഡി.എഫിലേക്ക് ; പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടായേക്കും

  പാലാ: കെ.എം. മാണി തിരികെ യു.ഡി.എഫിലേക്കെന്ന് സൂചന. പ്രഖ്യാപനം ചൊവ്വാഴ്ച രാവിലെ പത്തിനു പാലായിൽ ഉണ്ടായേക്കും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസൻ, മുസ്ലീംലീഗ് നേതാവും എം.പി.യുമായ പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ തിങ്കളാഴ്ച വൈകിട്ട് നാലരയോടെ പാലായിലെ കെ.എം. മാണിയുടെ വസതിയിലെത്തി അദ്ദേഹവുമായി ഒന്നേകാൽ മണിക്കൂറോളം ചർച്ച നടത്തിയതിനു പിന്നാലെയാണ് മാണിയുടെ മടക്കത്തിന് ആക്കംകൂടുന്നത്. ചെങ്ങന്നൂരിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് കേരള കോൺഗ്രസിന്റെ(എം) പിന്തുണ ആവശ്യപ്പെട്ടതിനൊപ്പം യു.ഡി.എഫിലേക്ക് […]

മീനിൽ രാസ വസ്തു: സ്വർണ മോതിരത്തിന്റെ നിറം മാറി

സ്വന്തം ലേഖകൻ കോട്ടയം: മീൻ കേടുകൂടാതെ സൂക്ഷിക്കാൻ രാസവസ്തു ചേർക്കുന്നതായി കേട്ടിട്ടുണ്ടെങ്കിൽ ഇന്ന് ചിങ്ങവനം ഭാഗത്തു നിന്നു പുറത്തു വന്നത് ഞെട്ടിക്കുന്ന ഒരു വാർത്തയാണ്്. മീൻവെട്ടുന്നതിനിടെ യുവതിയുടെ മോതിരങ്ങളുടെ നിറം മാറി. വാകത്താനം തോട്ടയ്ക്കാട് പൊങ്ങന്താനത്താണ് സംഭവം. പൊങ്ങന്താനം കട്ടത്തറയിൽ ജനിമോന്റെ ഭാര്യ ജെസിയുടെ മോതിരത്തന്റെ നിറമാണ് മാറിയത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ നേഴ്സാണ് ജെസി. ഞയറാഴ്ച വാങ്ങിയ മത്തി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മീൻ വെട്ടിയത്. വെട്ടിക്കഴിഞ്ഞപ്പോഴാണ് മോതിരങ്ങളുടെ നിറം മാറിയത് ശ്രദ്ധയിൽപ്പെട്ടത്. ആറ് വർഷം മുൻപ് […]

നിപ്പ വൈറസ് ബാധ : കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ്പ വൈറസ് ബാധ പടരുന്ന കോഴിക്കോടും മലപ്പുറത്തും കേന്ദ്ര മെഡിക്കൽ സംഘം സന്ദർശനം നടത്തി. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ ഡോ. സുജിത് കെ.സിങ്, എപിഡെമിയോളജി ചീഫ് ഡോ.എസ്.കെ.ജയിൻ, ഇഎംആർ ഡയറക്ടർ ഡോ. പി.രവീന്ദ്രൻ, സൂനോസിസ് ഡയറക്ടർ ഡോ. നവീൻ ഗുപ്ത എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. ഇതു കൂടാതെ റസ്പിറേറ്ററി ഫിസിഷ്യൻ, ന്യൂറോ ഫിസിഷ്യൻ, അനിമൽ ഹസ്ബൻഡറി വിദഗ്ധർ തുടങ്ങിയവരും സംഘത്തിലുണ്ട്. കേന്ദ്ര സംഘം ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി. നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം […]

മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു.

സ്വന്തം ലേഖകൻ അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്ഘട്ടിൽ ദളിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. ഒപ്പം ഭാര്യയെയും മർദ്ദിച്ചതായി അരോപണം. ദളിത് യുവാവായ മുകേഷ് വനിയയാണ് കൊല്ലപ്പെട്ടത്. പഴയ സാധനങ്ങൾ ശേഖരിക്കുന്ന മുകേഷ് വനിയയും ഭാര്യയും ഞായറാഴച രാവിലെ ഓട്ടോ പാർട്സ് ഫാക്ടറിക്ക് സമീപം കാന്തം ഉപയോഗിച്ച് പഴയ വസ്തുക്കൾ ശേഖരിക്കവെയാണ് മോഷണം എന്നാരോപിച്ച് ഇരുവരെയും ഫാക്ടറി ഉടമയടങ്ങുന്ന സംഘം മർദ്ദിക്കുന്നത്. ഗുജറാത്ത് സമരനായകൻ ജിഗ്‌നേഷ് മേവാനി യുവാവിനെ സംഘം അക്രമിക്കുന്ന ചിത്രം പുറത്തുവിട്ടത് വൈറലായിരുന്നു. ഇതിനെത്തുടർന്ന് പോലീസ് ഓട്ടോ പാർട്സ് ഫാക്ടറി ഉടമയടക്കം അഞ്ചുപേർക്കെതിരെ കേസെടുത്തു. […]

ആന്ധ്രപ്രദേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിന്റെ കോച്ചുകൾക്ക് തീപ്പിടിച്ചു

ശ്രീകുമാർ ഡൽഹി: ഡൽഹിയിലെ ഹസ്രത്ത്് നിസാമുദീൻ സ്റ്റേഷനിന്നും വിശാഖപട്ടണത്തിലേയ്ക്ക് പോവുകയായിരുന്ന ആന്ധ്രപ്രദേശ് സുപ്പർഫാസ്റ്റ് എക്‌സ്പ്രസിനാണ് തീപിടിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിന് സമീപമുള്ള ബിർളനഗർ റെയിൽവേ സ്റ്റേഷന് അടുത്തുവച്ചാണ് തീപ്പിടുത്തമുണ്ടായത്. ബി 6, ബി 7 കോച്ചുകൾക്കാണ് തീപിടിച്ചത്. രാവിലെ 11.50നാണ് തീപ്പിടുത്തമുണ്ടായതെന്ന് റെയിൽവേ മന്ത്രാലയ വക്താവ് വേദ് പ്രകാശ് പറഞ്ഞു. തീപിടിച്ച ഉടൻ തന്നെ തീവണ്ടി നിർത്തുകയും യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. തീവണ്ടി നിർത്തുന്നതിന് മുമ്പ് എടുത്തുചാടിയ യാത്രക്കാർക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ റെയിൽവെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും അദ്ദേഹം അറിയിച്ചു. ആളപായമെന്നും സംഭവിച്ചിട്ടില്ലെന്നും വേദ് […]

ശോഭനാ ജോർജിനെ പരസ്യമായി അപമാനിച്ചെന്ന് പരാതി, എം.എം. ഹസ്സനെതിരെ വനിത കമീഷൻ കേസെടുത്തു.

ശ്രീകുമാർ ആലപ്പുഴ: ശോഭനാ ജോർജ്ജിനെ അപകീർത്തികരമായ പരാമർശം നടത്തി അപമാനിച്ചെന്ന പരാതിയെതുടർന്നാണ് കെ. പി. സി. സി പ്രസിഡന്റ ് എം.എം ഹസ്സനെതിരെ വനിതാ കമീഷൻ കേസെടുത്തത്. ശോഭനാ ജോർജ്ജ് നേരിട്ട് പരാതി നൽക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂർ മണ്ഡലത്തിൽ വച്ചായിരുന്നു ഹസ്സൻ ശോഭനാ ജോർജിനെതിരായ പ്രസ്താവന നടത്തിയത് . 91ൽ വിജയകുമാറിനെ കുറുക്കുവഴിയിലൂടെ വെട്ടിയാണ് ശോഭനാ ജോർജ്ജ് സ്ഥാനാർത്ഥിയായതെന്നും അതിന്റെ പിന്നാമ്പുറം ക്യാമറക്ക് മുൻപിൽ പറയാൻ കഴിയില്ലന്നുമാണ് ഹസ്സൻ പറഞ്ഞത്.

വിദേശ വനിതാ കൊല്ലപ്പെട്ട സംഭവത്തിൽ അധികാരികൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു.

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദേശ വനിതാ കൊല്ലപ്പെട്ട സംഭവത്തിൽ അധികാരികൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി അരോപിച്ച് കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭർത്താവ് ആൻഡ്രൂ രംഗത്തെത്തി. പിടിയിലായ പ്രതികൾ നിരപരാധികളാണോ എന്ന് സംശയമുണ്ടന്ന് ആൻഡ്രൂ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സഹചര്യത്ത്ിൽ തുടർന്നുള്ള അന്വേഷണത്തിന് സി.ബി.ഐയുടെ സഹായം ലഭ്യമാക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും ആൻഡ്രൂ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. സമാന രീതിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുമെന്നും രാജ്യത്തെ നിയമ വ്യവസ്ഥയിൽ ഭേദഗതി കൊണ്ട് വരാൻ ഒരുമിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും ആൻഡ്രൂ കൂട്ടിചേർത്തു. കേസ് അന്വേഷണത്തിൽ നീതി ലഭിക്കാൻ ഉണ്ടായ […]

യു. പി യിൽ വ്യാജമദ്യം കഴിച്ച് പത്തുപേർ മരിച്ചു. സർക്കാർ മദ്യശാലയിൽ വ്യാജമദ്യമെന്ന് റിപ്പോർട്ട്.

സ്വന്തം ലേഖകൻ കാൺപുർ: ഉത്തർപ്രദേശിൽ വ്യാജമദ്യം കഴിച്ച് പത്തുപേർ മരിച്ചു. 16 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. കാൺപൂർ, ദേഹാത് ജില്ലകളിലാണ് ദുരന്തമുണ്ടായത്. സർക്കാരിന്റെ മദ്യശാലയിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ചാണ് അപകടമുണ്ടായതെന്ന് മരിച്ചവരുടെ ബന്ധുക്കൾ അറിയിച്ചതായി കാൺപൂർ എസ്.പി പ്രദ്യുമൻ സിങ് വ്യക്തമാക്കി. കാൺപുർ ജില്ലയിലെ ഹൂച്ചിൽ ശനിയാഴ്ച നാലുപേർ മരിച്ചിരുന്നു. ഞായറാഴ്ച രാവിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലും ഒരാൾ മരണപ്പെട്ടു. രാജേന്ദ്ര കുമാർ(48), രത്നേശ് ശുക്ല(51), റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ജഗ്ജീവൻ റാം(62) ഉമേഷ്(30) ഭോലാ യാദവ്(30) എന്നിവരാണ് […]

ഇന്ധന വില കുതിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ എട്ടാം ദിവസവും ഇന്ധന വില വർദ്ധിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 80.69 രൂപയും ഡീസലിന് 73.61 രൂപയുമാണ് നിരക്ക്. ഈ എട്ട് ദിവസത്തിനുള്ളിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് വില ഉയർന്നത്. കൊച്ചിയിൽ പെട്രോളിന് 79.40 രൂപയും ഡീസലിന് 72.40 രൂപയുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 79.66 രൂപയും ഡീസലിന് 72.66 രൂപയുമാണ് വില.

ആദ്യ ക്വാളിഫയർ നാളെ; കപ്പിനോടടുത്ത് ഹൈദരാബാദും ചെന്നൈയും.

മുംബൈ: ഐ.പി.എൽ പ്ലേ ഓഫ് പട്ടിക വ്യക്തമായി. സൺറൈസേഴ്സ്, ചെന്നൈ, കൊൽക്കത്ത, രാജസ്ഥാൻ എന്നിങ്ങനെയാണ് പട്ടികയിൽ ടീമിന്റെ സ്ഥാനം. ആദ്യ ക്വാളിഫയർ നാളെ മുംബൈയിൽ നടക്കും. ആദ്യ രണ്ട് സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദും, ചെന്നൈ സൂപ്പർ കിംഗ്സും ഏറ്റുമുട്ടുകയും ഇതിൽ ജയിക്കുന്നവർ നേരിട്ട് ഫൈനലിന് യോഗ്യത നേടുകയും ചെയ്യും. പ്ലേ ഓഫിലെ എല്ലാ മത്സരങ്ങളും രാത്രി ഏഴിനാണ് നടക്കുക. എലിമിനേറ്ററിൽ ബുധനാഴ്ച മൂന്നും നാലും സ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. ഇതിൽ തോൽക്കുന്നവർ പുറത്താകും. ജയിക്കുന്നവർ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം […]