കെ.കെ റോഡിലെ മേൽപ്പാലം നാലുവരിയായാൽ പാത ഇരട്ടിപ്പിക്കൽ വൈകും: പറഞ്ഞ സമയത്ത് പണി തീരില്ലെന്ന് റെയിൽവേ
സ്വന്തം ലേഖകൻ കോട്ടയം: കഞ്ഞിക്കുഴിയിലെ മേൽപ്പാലം നാലുവരിയാക്കുന്നതിൽ ഇടങ്കോലുമായി റെയിൽവേ രംഗത്ത്. മേൽപ്പാലം നാലുവരിയാക്കുന്നതിനുള്ള തുക സർക്കാർ കണ്ടെത്താമെന്നറിയിച്ചിട്ടും റെയിൽവേ ഇപ്പോൾ ഉടക്കുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മേൽപ്പാലം നാലുവരിയിൽ നിർമ്മാണം നടത്തിയാൽ ഇത് റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ ജോലികൾ വൈകിപ്പിക്കുമെന്ന ആരോപണമാണ് ഇപ്പോൾ റെയിൽവേ അധികൃതർ ഉന്നയിരിച്ചിരിക്കുന്നത്. ഇത് പാത ഇരട്ടിപ്പിക്കൽ ജോലികളെ പിന്നോട്ടടിക്കും. നിലവിൽ കോട്ടയത്തെ റെയിൽവേ മേൽപാലങ്ങൾ ഉൾപ്പെടെയുള്ള നിർമാണം പൂർത്തിയാക്കി 2020 മാർച്ച് 31ന് പാതയിരട്ടിപ്പിക്കൽ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് റെയിൽവേ അധികൃതരുടെ വിലയിരുത്തൽ. റെയിൽവേ പാത ഇരട്ടിപ്പിക്കലിെൻറ ഭാഗമായി കഞ്ഞിക്കുഴിയിൽ […]