കെവിന്റെ വീഴ്ചയും ഏറ്റുമാനൂരിലെ ഉയർച്ചയും: മാധ്യമങ്ങൾ കാണാതെ പോയ കൈകാര്യ മികവ്; അന്വേഷണ ഉദ്യോഗസ്ഥർക്ക് പാഠമാക്കാവുന്ന രണ്ടു സംഭവങ്ങൾ; കിട്ടിയത് കല്ലേറും കയ്യടിയും
ശ്രീകുമാർ കോട്ടയം: കൈകാര്യ പിഴവിന്റെ പേരിൽ കെവിൻ വധക്കേസിൽ പൊലീസിനു സംഭവിച്ച വീഴ്ചകൾ ആഘോഷമാക്കിയ മാധ്യമങ്ങൾ കാണാതെ പോയ ഒന്ന് ഇങ്ങ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലുണ്ടായി. കെവിൻ കേസിനു സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ ഒരു സംഭവത്തെ, തന്ത്രപരമായ കയ്യടക്കത്തിലൂടെയും അനുഭവസമ്പത്തിലൂടെയും കൃത്യമായി പരിഹരിച്ചു. ഒന്ന് പാളിപ്പോയാൽ ഏറെ പഴി കേൾക്കുമായിരുന്ന സംഭവമാണ് കൃത്യമായ കയ്യടക്കത്തോടെ കൈകാര്യം ചെയ്ത് പൊലീസ് കൈകാര്യം ചെയ്തത്. കെവിനും നീനുവും വീടുവിട്ടിറങ്ങിയതിനു സമാനമായ സാഹചര്യമായിരുന്നു കഴിഞ്ഞ ദിവസം ഏറ്റുമാനൂർ കിസ്മത്ത് പടിയിൽ നടന്നത്. സാഹചര്യങ്ങളെല്ലാം രണ്ടു കേസിലും സമാനം. രണ്ടിലും […]