കേരള പോലീസിന്റെ ചെറിയ തെറ്റുകൾപോലും പെരുപ്പിച്ച് കാണിക്കുന്ന മാധ്യമങ്ങൾ അവരുടെ നന്മ തിരിച്ചറിയുന്നില്ല
ശ്രീകുമാർ ആലുവ: ഒന്നര വർഷം മുമ്പ് കാണാതായ സഹോദരനെ തേടിയെത്തിയ അസം സ്വദേശിക്ക് ആലുവ പൊലീസിനെ ഒരു കാലത്തും മറക്കാനാവില്ല. അസമിലെ മിർസാപൂറിലെ ഹാർഡ് വെയർ വ്യാപാരിയായ ജോഗേഷ് ദാസാണ് (32) 2017 ഫെബ്രുവരി അഞ്ചിന് നാടുവിട്ടത്. തൊട്ടടുത്ത ദിവസം തന്നെ അവിടുത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല വഴിക്ക് അന്വേഷണം നടത്തിയെങ്കിലും ജോഗേഷ് ദാസിനെ കണ്ടെത്താനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഒരിക്കൽ ഫോൺ ബെല്ല് അടിച്ചപ്പോൾ ജോഗേഷ് കേരളത്തിലുണ്ടെന്ന് അസം പൊലീസിന് മനസിലായി. മിർസാപൂർ എസ്.ഐ. അമിൽ […]