പതിനേഴുകാരൻ ഓടിച്ച ആഡംബര ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു: പതിനേഴുകാരനും പിതാവിനുമെതിരെ കേസ്

പതിനേഴുകാരൻ ഓടിച്ച ആഡംബര ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു: പതിനേഴുകാരനും പിതാവിനുമെതിരെ കേസ്

സ്വന്തം ലേഖകൻ

ചക്കരക്കൽ: പ്ലസ്ടു വിദ്യാർത്ഥി ഓടിച്ച ആഡംബര ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ വിദ്യാർത്ഥിക്കും പിതാവിനുമെതിരെ കേസെടുത്തു. ചക്കരക്കൽ പള്ളിപൊയിൽ സ്വദേശി പരേതനായ കെ.കെ.കുമാരന്റെ ഭാര്യ പി. സാവിത്രി (64) മരിച്ച സംഭവത്തിലാണ് ചക്കരക്കൽ മൗവ്വഞ്ചേരി മാച്ചേരിയിലെ പി. സാരംഗ് (17) ഇയാളുടെ പിതാവ് പി.ചന്ദ്രൻ എന്നിവർക്ക് എതിരെയാണ് ചക്കരക്കൽ എസ്.ഐ പി.ബിജു കേസെടുത്തത്. ഇന്ന് രാവിലെ 8.45 ഓടെ ആയിരുന്നു സംഭവം. അസുഖ ബാധിതയായ അമ്മയെ കാണാൻ മുഴപ്പിലങ്ങാടെക്ക് പോകാൻ പള്ളിപൊയിൽ മഹാത്മമന്ദിരത്തിനു സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോൾ സാരംഗ് ഓടിച്ച ബൈക്ക് സാവിത്രിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

സാവിത്രിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സാരംഗ് കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലാണ്. മുഴപ്പിലങ്ങാട്ടെ പരേതനായ കുഞ്ഞിരാമന്റെയും ദേവകിയുടെയും മകളാണ് സാവിത്രി. മക്കൾ: വി.ഷിതി, വി.ഷിബി. രണ്ട് ലക്ഷം രൂപ വിലവരുന്ന ആഡംബര ബൈക്കാണ് സാരംഗ് ഉപയോഗിച്ചത്. പ്രായപൂർത്തിയാകാത്ത ലൈസൻസ് ഇല്ലാത്തവർക്ക് വാഹനങ്ങൾ ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെയാണ് കേസെടുക്കുക. ലൈസൻസില്ലാതെ വാഹനം ഉപയോഗിച്ച് അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകില്ലെന്നു മാത്രമല്ല കോടതി വിധിക്കുന്ന നഷ്ടപരിഹാര തുക രക്ഷിതാക്കളിൽ നിന്നാകും ഈടാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group