പാവപ്പെട്ടവന്റെ കഞ്ഞിയിൽ കൈയ്യിട്ടുവാരി ബാങ്കുകൾ ഉണ്ടാക്കിയത് 11,500 കോടി രൂപ
സ്വന്തം ലേഖകൻ കോട്ടയം: അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ രാജ്യത്തെ വിവിധ ബാങ്കുകൾ ഇടപാടുകാരിൽ നിന്ന് 2017-18ൽ നേടിയത് 4989.55 കോടി രൂപ. ഇതിൽ രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകൾ മാത്രം ഇടപാടുകാരിൽനിന്ന് ഈടാക്കിയത് 3550.99 കോടി രൂപ. ഏറ്റവും കൂടുതൽ പിഴ ചുമത്തിയിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് കൂടിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് – 2433.87 കോടി രൂപ. സാധാരണക്കാർ ഏറ്റവും അധികം അക്കൗണ്ട് എടുക്കുന്നത് ഈ ബാങ്കിലാണ്. എസ് ബി റ്റിയെ പോലുള്ള ബാങ്കുകളെ ലയിപ്പിച്ചതിലൂടെയും […]