തദ്ദേശത്തിൽ തട്ടി കർണ്ണാടക സഖ്യം പൊളിയുന്നു; കോൺഗ്രസ്സും ജെ.ഡി.എസും തമ്മിലടി തുടങ്ങി
സ്വന്തം ലേഖകൻ ബാംഗ്ലൂർ : തദ്ദേശത്തിൽ തട്ടി കർണ്ണാടക സഖ്യം പൊളിയുന്നു. ഓഗസ്റ്റ് 29 ന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ ഈ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സഖ്യസർക്കാരിന്റെ നിലനിൽപ്. ഇതിനു മുൻപ് ഇരു പാർട്ടികളുടെയും സഖ്യ സർക്കാരുകൾ കർണാടകയിൽ ഭരണം നടത്തിയിരുന്നപ്പോഴും പ്രാദേശിക തിരഞ്ഞെടുപ്പിൽ വെവ്വേറെയായിരുന്നു മൽസരമെന്നും പ്രാദേശിക തലത്തിൽ പ്രവർത്തകരുടെ വികാരം കൂടി കണക്കിലെടുത്താണു തീരുമാനമെന്നുമാണ് നേതാക്കളുടെ വിശദീകരണം. 29 മുനിസിപ്പാലിറ്റികളിലെ 927 വാർഡുകളിലും 51 ടൗൺ മുനിസിപ്പാലിറ്റികളിലെ 1,247 വാർഡുകളിലും 23 ടൗൺ പഞ്ചായത്തുകളിലെ 400 […]