video
play-sharp-fill

കേരളത്തിന് ഇടക്കാലാശ്വാസമായി 500 കോടി; പ്രധാനമന്ത്രി

സ്വന്തം ലേഖകൻ കൊച്ചി: അടിയന്തര ധനസഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപ അനുവദിച്ചു. 2000 കോടിയുടെ ധനസഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇടക്കാല ആശ്വാസമായി 500 കോടി നൽകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. കൊച്ചിയിൽ നടന്ന അവലോകന യോഗത്തിനു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാൽ വെള്ളം ഇറങ്ങിയ ശേഷമേ യഥാർഥ നഷ്ടം കണക്കാക്കാൻ പറ്റൂ. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നഷ്ടപരിഹാരമായി രണ്ട് ലക്ഷം […]

തിരുവനന്തപുരത്ത് റെഡ് അലർട്ട് പിൻവലിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരത്ത് മഴ ശമിച്ചതോടെ റെഡ് അലർട്ട് പിൻവലിച്ചു. വനത്തിനുള്ളിൽ മഴ ശമിച്ചതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ഇന്നലെ ഉച്ചവരെ മറ്റിടങ്ങളിലും മഴ മാറി നിന്നു. എന്നാൽ ഉച്ച കഴിഞ്ഞതോടെ വീണ്ടും മഴ ആരംഭിച്ചു. അതേസമയം നദീതീരങ്ങളിലേക്കും സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലേക്കും കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ജലപ്രവാഹം കുറഞ്ഞതിനെ തുടർന്ന് നെയ്യാർഡാമിൻറെ നാല് ഷട്ടറുകൾ മൂന്ന് അടിയായി കുറച്ചു. ഇതോടെ ആറ്റിലെ ജലനിരപ്പും കുറഞ്ഞു. കനത്ത മഴയെ തുടർന്നാണ് 12 അടിയായി ഉയർത്തിയത്. അതും 27 വർഷത്തിനു ശേഷം. അതിനു […]

ദുരിതാശ്വാസ ക്യാമ്പുകളിൽ തേർഡ് ഐ ന്യൂസിന്റെ കൈത്താങ്ങ്; ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈ താങ്ങുമായി തേർഡ് ഐ ന്യൂസ് ലൈവ്. ജില്ലാ പൊലീസിന്റെ സഹായത്തോടെയാണ് തേർഡ് ഐ ന്യൂസ് സംഘം വിവിധ ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്തത്. രണ്ടു ദിവസം കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള അഭ്യുദയ കാംഷികളിൽ നിന്നാണ് തേർഡ് ഐ ന്യൂസ് സംഘം സാധനങ്ങൾ ശേഖരിച്ചത്. അരി , പഞ്ചസാര , ബിസ്‌ക്കറ്റ് , ചപ്പാത്തി, ഏത്തപ്പഴം , ബെഡ്ഷീറ്റുകൾ , സാനിറ്ററി നാപ്കിനുകൾ എന്നിവയെല്ലാം വിതരണം ചെയ്തു. സംക്രാന്തി പളളിപ്പുറം പള്ളി […]

ചെങ്ങന്നൂരിലും കാലടിയിലും മഹാ പ്രളയം

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: ചെങ്ങന്നൂരിലും കാലടിയിലും മഹാ പ്രളയം. ചെങ്ങന്നൂരിൽ ഈ നിലയിലാണ് രക്ഷാപ്രവർത്തനം തുടരുന്നതെങ്കിൽ 10,000 പേരെങ്കിലും നാളെ മരിക്കുമെന്ന് എംഎൽഎ സജി ചെറിയാൻ പ്രതികരിച്ചു. രക്ഷാപ്രവർത്തകർ അഹോരാത്രം പ്രയത്നിച്ചിട്ടും ദുരിത ബാധിതരിൽ വലിയൊരു വിഭാഗത്തിന്റെ അടുത്തേക്കുപോലും എത്താൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നത് ചെങ്ങന്നൂരിലാണ്. പലവീടുകളുടേയും ഒന്നാം നിലയിലേക്ക് വെള്ളം കയറിയിരിക്കുകയാണ്. മൂന്ന് ദിവസമായി ഒറ്റപ്പെട്ട് കഴിയുന്ന ആയിരക്കണക്കിന് ആളുകളെ രക്ഷപ്പെടുത്താൻ ഇതുവരെ സാധിച്ചിട്ടില്ല. പലയിടത്തും ദുരന്തത്തിൽ പെട്ടിരിക്കുന്നവരെ കണ്ടെത്താൻ പോലും രക്ഷാ പ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. ജനങ്ങൾക്കുവേണ്ട […]

നാട് പ്രളയത്തിൽ മുങ്ങി: ജനം ദുരിതക്കയത്തിൽ; ‘കോട്ടയത്തെ’ മന്ത്രി വിനോദയാത്രയിൽ

സ്വന്തം ലേഖകൻ കോട്ടയം: കേരളം മുഴുവൻ പ്രളയജലത്തിൽ കൈകാലിട്ടടിക്കുമ്പോൾ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി വിനോദ യാത്രയിൽ. സി പി ഐ ക്കാരനായ മന്ത്രി കെ.രാജുവാണ് ജനം മഴക്കെടുതിയിൽ വലയുമ്പോൾ ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ജർമ്മിനിയിൽ സന്ദർശനം നടത്തി ഉല്ലസിക്കുന്നത്. ദുരന്ത സമയത്തെ മന്ത്രിയുടെ സന്ദർശനത്തിൽ സി പി ഐ യിലെയും സി പി എമ്മിലെയും ഒരു വിഭാഗവും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയും എതിർപ്പും പ്രതിഷേധവും അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. കാലവർഷത്തിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതും ഒന്നര ലക്ഷത്തോളം പേരെ ദുരിതാശ്വാസ […]

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തതിന് ശേഷമായിരിക്കും മോദി കേരളത്തിലേക്ക് എത്തുക. രാത്രിയോടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെയോടെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. അതേസമയം, ഇതേ കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ കേന്ദ്രവും സംസ്ഥാനവും ചേർന്ന് ഒറ്റക്കെട്ടായാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒറ്റപ്പെട്ട് കഴിയുന്നവരെ വേഗത്തിൽ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ […]

രക്ഷാപ്രവർത്തനം തുടങ്ങാൻ വൈകി; റവന്യൂ അഡീ. ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ശാസന

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രളയത്തിൽ അകപ്പെട്ടവർക്ക് ദുരിതാശ്വാസമെത്തിക്കാൻ വൈകിയതിന് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന് മുഖ്യമന്ത്രിയുടെ ശാസന. സംസ്ഥാനത്തെ സ്ഥിതി ഗതികൾ വിലയിരുത്താൻ ചേർന്ന അടിയന്തര യോഗത്തിലാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. പത്തനംതിട്ടയിലും കുട്ടനാട്ടിലും കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ഇന്ന് പുലർച്ചെ തന്നെ രക്ഷാപ്രവർത്തനം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വൈകിയാണ് ഇന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

വെള്ളം കൂടി വരുന്നത് കണ്ട് ഗർഭിണി ബോധം കെട്ട് വീണു; ദുരന്ത രക്ഷാ സേന ഹെലികോപ്ടറിലെത്തി രക്ഷിച്ചു

സ്വന്തം ലേഖകൻ കോട്ടയം: വെള്ളം കൂടി വരുന്നതു കണ്ട് ബോധംകെട്ട ഗർഭിണിയെ ദുരന്തമുഖത്തു നിന്നും ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. പൂർണ ഗർഭിണിയായ യുവതി ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു. ഏയ്ഞ്ചൽവാലി ആറാട്ടുകളം മുട്ടുമണ്ണിൽ വീട്ടിൽ അനീഷിന്റെ ഭാര്യ രജനി (24)യെയാണ് ഹെലികോപ്റ്ററിലെത്തിയ സംഘം രക്ഷപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ പെയ്യുന്ന ഏയ്ഞ്ചൽ വാലിയിൽ റോഡുകൾ മിക്കതും മണ്ണിടിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്. മിക്ക വീടുകളും ഒറ്റപ്പെട്ടു കിടക്കുന്നു. ഇന്നലെ രാവിലെ വേദന അനുഭവപ്പെട്ട രജനിയെ മുൻ വാർഡംഗം സിബിയുടെ നേതൃത്വത്തിൽ ഏയ്ഞ്ചൽവാലി ഇംഗ്ലീഷ് മീഡിയം […]

രക്ഷാപ്രവർത്തനത്തിന് ഹൗസ് ബോട്ടുകളും മോട്ടോർ ബോട്ടുകളും പിടിച്ചെടുക്കും: വിട്ടുതന്നില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും; കളക്ടർ

സ്വന്തം ലേഖകൻ ആലപ്പുഴ: പ്രളയ ബാധിത പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് ഹൗസ് ബോട്ടുകളും മോട്ടോർ ബോട്ടുകളും പിടിച്ചെടുക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ. ബോട്ടുകൾ വിട്ടുതന്നില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചെങ്ങന്നൂർ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്താൻ കൊല്ലത്തു നിന്ന് 80 ബോട്ടുകൾ എത്തിയെന്നും കലക്ടർ വ്യക്തമാക്കി. വെള്ളം കയറിയ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് എത്രയും വേഗം ജനങ്ങളെ മറ്റു സുരക്ഷിത താവളങ്ങളിലേക്ക് മാറ്റുമെന്നും കളക്ടർ വ്യക്തമാക്കി.

വ്യാജ സന്ദേശങ്ങളയക്കുന്നവർക്കെതിരെ കർശന നടപടി; ഡി.ജി.പി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദുരന്തങ്ങൾക്കിടയിലും വ്യാജപ്രചരണങ്ങൾക്ക് കുറവില്ല. അത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡി.ജി.പി. മുല്ലപ്പെരിയാർ ഡാം ഏതുസമയത്തും പൊട്ടുമെന്നുമുള്ള വ്യാജസന്ദേശങ്ങൾ, ശബ്ദസന്ദേശങ്ങളടക്കം നേരത്തേ പ്രചരിച്ചിരുന്നു. ശബ്ദ സന്ദേശം തേർഡ് ഐ ന്യൂസിന് ലഭിച്ചതിനെ തുടർന്ന് ഉടൻതന്നെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയെ ഫോണിൽ ബന്ധപ്പെട്ട് ഇത്തരത്തിൽ പ്രചരിക്കുന്ന ഓഡിയോ റെക്കോർഡിനെപ്പറ്റി വിവരം കൈമാറി. തുടർന്നു ഈ ഓഡിയോ റെക്കോർഡ് അദ്ദേഹത്തിനു വാട്സ്അപ്പ് വഴി കൈമാറുകയും ചെയ്തു. തുടർന്നു കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും […]