video
play-sharp-fill

പ്രളയത്തിനിടെ മന്ത്രിയുടെ വിദേശ യാത്ര: മന്ത്രിക്കെതിരായി നടപടി സ്വീകരിക്കും;കാനം

പ്രളയത്തിനിടെ മന്ത്രിയുടെ വിദേശ യാത്ര: മന്ത്രിക്കെതിരായി നടപടി സ്വീകരിക്കും;കാനം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സമയത്ത് വനം മന്ത്രി കെ.രാജു വിദേശ യാത്ര നടത്തിയത് ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രിക്കെതിരായി നടപടി സ്വീകരിക്കുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനിക്കും. പാർട്ടി മന്ത്രിയോട് തിരികെ വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് മന്ത്രി തിങ്കളാഴ്ച നാട്ടിലെത്തുമെന്നും കാനം പറഞ്ഞു. നടപടി പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. വിദേശയാത്രാ വിഷയത്തിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും കാനം പറഞ്ഞു. കോട്ടയം ജില്ലയുടെ പ്രളയക്കെടുതി നേരിടുന്നതിനുള്ള ചുമതല മന്ത്രി രാജുവിനായിരുന്നു. സംസ്ഥാനം പ്രളയത്തിൽ മുങ്ങി നിൽക്കുമ്പോൾ ആഗസ്ത് 16നാണ് മന്ത്രി കെ.രാജു ജർമനിയിലേക്ക് പോയത്. മലയാളി സമ്മേളനത്തിനായി മൂന്ന് ദിവസത്തെ സന്ദർശനത്തിനായിരുന്നു മന്ത്രിയുടെ ജർമൻ യാത്ര.