വള്ളം കളി പരിശീലനതുഴച്ചിലിനിടെ അപകടം: അട്ടിമറിയെന്ന് സൂചന; ബോട്ട് ചുണ്ടന് കുറുകെയിട്ടതിന് പിന്നിൽ ഗൂഡാലോചന
സ്വന്തം ലേഖകൻ കുമരകം: കുമരകം മുത്തേരി മടയിൽ ചുണ്ടൻ വള്ളങ്ങളുടെ പരിശീലനത്തിനിടെ ശ്രീവിനായകൻ വള്ളം ശിക്കാരവള്ളത്തിലിടിച്ചതിന് പിന്നിൽ അട്ടിമറിയെന്ന് സൂചന. നെഹ്റു ട്രോഫിക്കായി ലക്ഷങ്ങൾ പൊടിച്ച് പരിശീലന തുഴച്ചിൽ നടത്തുന്ന കുമരകത്തെ വമ്പൻ ക്ലബുകൾക്ക് വെല്ലുവിളി ഉയർത്തി നാട്ടുകാരുടെ നേതൃത്വത്തിൽ തുഴച്ചിൽക്കാർ രൂപീകരിച്ച ക്ലബാണ് നവധാര ബോട്ട് ക്ലബ് കുമരകം. പരിശീലനത്തുഴച്ചിലിൽ ഇവർ മികച്ച സമയം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രാക്കിൽ ബോട്ടിട്ട് ചുണ്ടനെ അപായപ്പെടുത്താൻ ശ്രമമുണ്ടായത്. അപകടത്തിൽ ചുണ്ടൻ വള്ളത്തിന്റെ ചുണ്ട് ഒടിഞ്ഞു. ഞായറാഴ്ച വൈകുന്നേരം നാലര മണിക്കാണ് സംഭവം. കുമരകം […]