play-sharp-fill
മലയാളികളുടെ ജീവന് പുല്ലുവില: മുല്ലപ്പെരിയാറിനു മുകളിലൂടെ ജീപ്പുകൾ കയറ്റി തമിഴ്‌നാടിന്റെ ബലപരീക്ഷണം

മലയാളികളുടെ ജീവന് പുല്ലുവില: മുല്ലപ്പെരിയാറിനു മുകളിലൂടെ ജീപ്പുകൾ കയറ്റി തമിഴ്‌നാടിന്റെ ബലപരീക്ഷണം

സ്വന്തം ലേഖകൻ

ഇടുക്കി: മുല്ലപ്പെരിയാറിനു മുകളിലൂടെ ജീപ്പുകൾ കയറ്റി തമിഴ്നാടിന്റെ ബലപരീക്ഷണം. സുപ്രീം കോടതി നിയോഗിച്ച മോൽനോട്ട സമിതി അംഗങ്ങളെ വഹിച്ച നാലു ജീപ്പുകളാണ് അണക്കെട്ടിന്റെ മധ്യഭാഗത്തും ഇവിടെ നിന്ന് ഗാലറിയിലും എത്തിച്ചത്. ജീപ്പുകൾ അണക്കെട്ടിന്റെ മധ്യഭാഗത്ത് എത്തിച്ച് ഇവിടെ നിന്നും വാഹനത്തിൽ കയറ്റിയാണ് സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതിയംഗങ്ങളെ അണക്കെട്ടിന്റെ ചുവട്ടിലുള്ള ഗ്യാലറിയിൽ എത്തിച്ചത്. നേരത്തെ സമാനായ ജസ്റ്റിസ് ആന്റണി ചെയർമാനായ ഉന്നതാധികാര സമിതിയുടെ പരിശോധനാവേളയിൽ തമിഴ്നാട് ഇത്തരത്തിൽ ശ്രമിച്ചെങ്കിലും സമിതി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.


അതേസമയം, സമിതിയുടെ സന്ദർശനത്തിന് മുൻപേ ലക്ഷങ്ങൾ മുടക്കി തമിഴ്നാട് അണക്കെട്ടിന്റെ ചുവരുകളും ഷെയ്ഡും പെയിന്റടിച്ച് മോടിയാക്കി. ഡാം ചുവരുകളിലെ വിള്ളൽ സിമന്റ്ഗ്രൗട്ട് ഉപയോഗിച്ചു മറച്ചു. അണക്കെട്ട്, ബേബി ഡാം, സ്പിൽവേ എന്നിവയോടു ചേർന്നുള്ള മൺതിട്ടകളിലെല്ലാം കരിങ്കൽ പാകിയുമാണ് മോദികൂട്ടിയത്. പെയിന്റിങ് ജോലികൾ വെള്ളിയാഴ്ചയോടെയാണ് പൂർത്തീകരിച്ചതെന്നു തൊഴിലാളികൾ പറഞ്ഞു. അണക്കെട്ടിന്റെ സ്പിൽവേയിലെ ഷട്ടറുകളുടെ ഓപ്പറേറ്റിങ് മാനുവൽ അടിയന്തിരമായി സമർപ്പിക്കണമെന്ന് മേൽനോട്ടസമിതി തമിഴ്നാടിന് നിർദ്ദേശം നൽകി. ഗ്യാലറി സന്ദർശനത്തിനു ശേഷം തമിഴ്നാടിന്റെ മുല്ലപ്പെരിയാർ ഗസ്റ്റ്ഹൗസിൽ മുക്കാൽ മണിക്കൂർ നീണ്ട ചർച്ചയിലാണ് ചെയർമാൻ ഗുൽഷൻരാജ് നിർദ്ദേശം നൽകിയത്. ഒരു മാസത്തിനുള്ളിൽ ഇത് തയ്യാറാക്കി കേന്ദ്ര ജലകമ്മീഷനു സമർപ്പിക്കാമെന്നു തമിഴ്നാട് യോഗത്തിൽ ഉറപ്പ് നൽകിയിട്ടുണ്ട്. മുമ്പ് ജസ്റ്റിസ് ആനന്ദ് ചെയർമാനായിരുന്ന ഉന്നതാധികാര സമിതിയുടെ പരിശോധനാവേളയിൽ തമിഴ്‌നാട് ഇത്തരം നീക്കം നടത്തിയെങ്കിലും സമിതി വിയോജിപ്പ് പ്രകടിപ്പിച്ചതനെ തുടർന്ന് ആ നടപടി ഒഴിവാക്കുകയായിരുന്നു. ഡാമിന്റെ സുരക്ഷാചുമതലയുള്ള കേരള പൊലീസ് ഇതുവരെ ഇതിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group