മദ്യവിരുദ്ധ സമരസമിതി പൂട്ടിച്ച ബ്രാണ്ടി കട കുടിയന്മാർ സമരം ചെയ്ത് തുറപ്പിച്ചു; ആദ്യം മദ്യം മേടിച്ചയാൾക്ക് മാലയിട്ട് സ്വീകരണവും നൽകി
സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യ വിരുദ്ധ സമിതി പൂട്ടിച്ച പരുത്തിക്കുഴിയിലെ ബിവറേജസ് ഔട്ട്ലെറ്റ് മദ്യപന്മാരുടെ കൂട്ടായ്മ ആറ് മാസത്തെ സമരം നടത്തി വീണ്ടും തുറപ്പിച്ചു. ആദ്യം മദ്യം വാങ്ങിയ ആൾക്ക് മാലയിട്ട് ആഘോഷപൂർവ്വം സ്വീകരണവും നൽകി. ആറുമാസം നീണ്ട പോരാട്ടം തന്നെയായിരുന്നു ഈ കാലഘട്ടം കുടിയന്മാർക്ക്. ബിവറേജസ് തുറക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് ഒരുകൂട്ടർ. എന്തുവന്നാലും തുറക്കണമെന്ന് ഉറപ്പിച്ച് മദ്യപരും. നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ വ്യാഴാഴ്ച രാവിലെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. സമരപന്തൽ പൊളിച്ചു. ഇതോടെ മദ്യപർക്ക് ആശ്വാസവുമായി. ഓട്ട്ലെറ്റ് തുറക്കുമെന്നറിഞ്ഞ് പാഞ്ഞെത്തിയവർ ബൈപ്പാസ് റോഡിലെ […]