നിരോധിച്ച 35 ചാക്ക് നോട്ടുകൾ ഉപേക്ഷിച്ച നിലയിൽ
സ്വന്തം ലേഖകൻ
ചെന്നൈ: നിരോധിച്ച 500, 1000 രൂപ നോട്ടുകൾ കീറി ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ. ചെന്നൈക്കടുത്ത് റെട്ടേരിയിലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് നിന്നാണ് 35 ചാക്കുകളിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. ചാക്കുകെട്ടുകൾ കണ്ട് നാട്ടുകാർ പരിശോധന നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് എത്തി നോട്ടുചാക്കുകൾ കസ്റ്റഡിയിലെടുത്തു. കീറിയ നിലയിലായിരുന്നതിനാൽ ഇവയുടെ മൂല്യം കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മൂല്യം കോടികൾ വരുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു കണ്ടയ്നർ ലോറിയിൽ എത്തിച്ച കെട്ടുകൾ ഇവിടെ ഇറക്കുന്നത് കണ്ടതായി നാട്ടുകാരിൽ ചിലർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
Third Eye News Live
0