മലകയറാൻ ആന്ധ്രയിൽ നിന്നുള്ള ആറു സ്ത്രീകൾ കോട്ടയത്ത്: തടയാൻ തയ്യാറായി സംഘപരിവാർ; തന്ത്രപരമായ പൊലീസ് ഇടപെടലിൽ റെയിൽവേ സ്റ്റേഷനിൽ സംഘർഷം ഒഴിവായി
തേർഡ് ഐ ബ്യൂറോ കോട്ടയം: ശബരിമല ദർശനം നടത്താൻ തയ്യാറായി റെയിൽവേ സ്റ്റേഷനിൽ ആറു സ്ത്രീകൾ എത്തിയതോടെ ആശങ്കയുടെ മുൾ മുനയിൽ കോട്ടയം റെയിൽവേ സ്റ്റേഷനും പരിസരവും. പ്രതിഷേധം ഒഴിവാക്കാൻ ഇടപെട്ട പൊലീസ് തന്ത്രപരമായ സമീപനത്തിലൂടെ ഇവരെ റെയിൽവേ സ്റ്റേഷനിൽ നിന്നു മാറ്റി. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ എത്തിയ മുംബൈ സി.എസ്.ടി കന്യാകുമാരി ജയന്തിജനിത എക്സ്പ്രസിലാണ് സ്ത്രീകൾ അടങ്ങുന്ന രണ്ടു സംഘങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. 26 പേരടങ്ങുന്ന ഒരു സംഘത്തിൽ നാലു സ്ത്രീകളും, നാലു പേരടങ്ങുന്ന കുടുംബമായി എത്തിയ സംഘത്തിൽ രണ്ടു സ്ത്രീകളുമാണ് […]