play-sharp-fill

കെവിന്റെ മൃതദേഹത്തിനോടും പോലീസിന്റെ അനീതി

സ്വന്തം ലേഖകൻ കൊല്ലം: വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ പി.ജോസഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ചാലിയക്കര തോടിനരികില്‍ സംഘര്‍ഷം. സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. കെവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റമുണ്ടായത്. ആര്‍. ഡി. ഒയുടെയോ മജസിട്രേറ്റിന്റെയോ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് വേമെന്ന കോണ്‍ഗ്രസിന്റെ ആവശ്യമാണ് തര്‍ക്കത്തിന് ഇടയാക്കിയത്. കെവിന്റെ മരണത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തുകയായിരുന്നു. ഇരുകൂട്ടരും കലഹിച്ച നേരമത്രയും കെവിന്റെ മൃതദേഹം മഴയത്ത് കിടന്നു. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഇവിടെയെത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കള്‍ […]

അക്ഷരനഗരിയിലും ദുരഭിമാനകൊല..

സ്വന്തം ലേഖകൻ കോട്ടയം: പ്രണയവിവാഹത്തെത്തുടർന്ന് യുവാവിനെ തെന്മലയിലെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം. ദുരഭിമാനകൊല. കോട്ടയം എസ്. എച്ച്. മൗണ്ട് നട്ടാശേരി വട്ടപ്പാറ വീട്ടിൽ വാടകക്ക് താമസിക്കുന്ന ജോസഫിന്റെ (രാജൻ) മകൻ കെവിൻ പി. ജോസഫിന്റെ (23) മൃതദേഹമാണ് തിങ്കളാഴ്ച പുലർച്ചെയോടെ തെന്മക്ക് സമീപത്തെ ചാലിയക്കര തോട്ടിൽ കണ്ടെത്തിയത്. വടക്കേഇന്ത്യയിൽ മാത്രം കണ്ടുവരുന്ന ദുരഭിമാനകൊല കേരളത്തെയും ഞെട്ടിച്ചു. മരിച്ച കെവിന്റെ ദലിത് പശ്ചാത്തലവും വീട്ടുകാർ തമ്മിലെ സാമ്പത്തിക അന്തരവും നിമിത്തം പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറാൻ നടത്തിയ ശ്രമവും പരാജയപ്പെട്ടതാണ് ദുരഭിമാനകൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. […]

നൊമ്പരമായി നീനു; പ്രിയന്റെ മരണവാർത്തയറിഞ്ഞ് ബോധരഹിതയായ നീനുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ശ്രീകുമാർ കോട്ടയം: കെവിന്റെ മരണ വാർത്തയറിഞ്ഞ് ഭാര്യ നീനു ബോധരഹിതയായി. തളർന്നു വീണ നീനുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കെവിന്റെ പിതാവാണ് നീനുനെ ആശുപത്രിയിൽ എത്തിച്ചത്. പ്രണയ വിവാഹത്തിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ കോട്ടയം നട്ടാശേരി എസ്. എച്ച് മൗണ്ടിൽ കെവിൻ പി. ജോസഫിന്റെ (23) മൃതദേഹം ഇന്നു പുലർച്ചെയാണ് തെന്മലയ്ക്കു 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയപ്പോൾ കണ്ണുകൾ ചൂഴ്ന്ന് എടുത്ത നിലയിലായിരുന്നു. മൃതദേഹത്തിൽ ക്രൂരമായ മർദനമെറ്റ പാടുകളുമുണ്ട.് അതിക്രൂരമായാണ് കൊലപാതകം ചെയ്യ്തതെന്ന് ഇത് […]

നവവരന്റെ കൊലപാതകം; കോട്ടയം എസ്. പിയെ സ്ഥലം മാറ്റി, കേസ് എ. ഡി. ജി. പി അന്വേഷിക്കും.

സ്വന്തം ലേഖകൻ കോട്ടയം: നവവരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന്റെ അനാസ്ഥായ്ക്ക് എതിരെ വൻ പ്രതിക്ഷേധം. ഇതിനെ തുടർന്ന് കോട്ടയം എസ്. പിയെ സ്ഥലം മാറ്റി, കൂടാതെ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് പോലീസുക്കാർക്കെതിരെ നടപടി സ്വീകരിക്കും. കേസ് എ. ഡി. ജി. പി അന്വേഷിക്കുമെന്ന് ഡി. ജി. പി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. കെവിന്റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലാണ് കണ്ടെടുത്തത്. കണ്ണുകൾ ചൂഴ്‌ന്നെടുത്തു. മൃതദേഹത്തിൽ നിരവധി മുറിവുകളും ഉണ്ട്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഗാന്ധിനഗർ പോലീസ് സ്‌റ്റേഷനു മുൻപിൽ പ്രതിക്ഷേധക്കാരും പോലീസും […]

കോട്ടയത്ത് നാളെ ബി. ജെ. പിയും യു. ഡി. എഫും ഹർത്താൽ പ്രഖ്യാപിച്ചു.

കോട്ടയം: നവവരനെ തട്ടിക്കൊണ്ടു പോയി സംഭവത്തിൽ പ്രതിക്ഷേധിച്ച് കോട്ടയത്തു നാളെ  ബി. ജെ. പിയും യു. ഡി. എഫും ഹർത്താൽ പ്രഖ്യാപിച്ചു.

പ്രിയദർശൻ ചിത്രത്തിനെപ്പം മേജർ രവി.

പ്രിയദർശന്റെ പുതുചിത്രമായ മരക്കാർ- അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് സംവിധാന സഹായിയായി മേജർ രവി എത്തുന്നു. മോഹൻലാൽ നായകനാകുന്ന സിനിമയാണ് മരക്കാർ- അറബിക്കടലിന്റെ സിംഹം. ഇത് കൂടാതെ മോഹൻലാലിനെ നായകനാക്കി വീണ്ടും സിനിമ ഒരുക്കുന്നു മേജർ രവി. ആറാം തമ്പുരാനെ പോലൊരു ചിത്രമാണ് മനസ്സിലുള്ളതെന്ന് മേജർ രവി പറഞ്ഞു. ‘പ്രിയേട്ടൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാറിൽ ഞാൻ സംവിധാനസഹായിയായി എത്തുന്നു. എന്റെ ഗുരു കൂടിയാണ് പ്രിയേട്ടൻ. ഇതിന് ശേഷമാകും മോഹൻലാൽ പ്രോജക്ട് ആരംഭിക്കുന്നത്. നാടൻ ചിത്രമാകും ഇത്തവണ സംഭവിക്കുക. ആറാം തമ്പുരാൻ പോലൊരു ചിത്രമാണ് മനസ്സിൽ. […]

നവവരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് അനാസ്ഥക്കെതിരെ തിരൂവഞ്ചൂർ രാധാക്യഷ്ണൻ എം. എൽ. എ നിരഹാരസമരം തുടങ്ങി.

സ്വന്തം ലേഖകൻ കോട്ടയം: നവവരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് അനസ്ഥക്കെതിരെ തിരൂവഞ്ചൂർ രാധാക്യഷ്ണൻ എം. എൽ. എ നിരഹാരസമരം തുടങ്ങി. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിക്ഷേധിച്ച് ബി. ജെ. പി, എ. ഐ. വൈ. എഫ്, സി. എസ്. ഡി. എസ്, എസ്. ഡി. പി. ഐ പ്രവർത്തകർ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു.

പ്രണയത്തിൽ നിന്ന് പിന്മാറാൻ യുവാവിനെ കൊലപ്പെടുത്തിയ സംഭവം: ഗാന്ധിനഗർ എസ്. ഐ. എം. എസ് ഷിബുവിനു സസ്‌പെൻഷൻ.

സ്വന്തം ലേഖകൻ കോട്ടയം: പ്രണയത്തിൽ നിന്നു പിന്മാറാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ ഗാന്ധിനഗർ എസ്. ഐയ്ക്ക് സസ്‌പെൻഷൻ. ഗാന്ധിനഗർ എസ്. ഐ എം. എസ് ഷിബുവിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച ‘ബഡായി ബംഗ്ലാവിന്’ തിരശീല വീഴുന്നു.

സ്വന്തം ലേഖകൻ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച ‘ബഡായി ബംഗ്ലാവ്‌’ എന്ന ഹാസ്യപരിപാടിയ്ക്ക് തിരശീല വീഴുന്നു. അഞ്ചു വർഷമായി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഈ പരിപാടി നിർത്തുന്ന് വിവരം അവതാരകനായ രമേശ് പിഷരാടി ഫെയ്സ്ബൂക്കിലൂടെയാണ് അറിയിച്ചത്. സംപ്രേഷണം ചെയ്യാനിരിക്കുന്ന രണ്ടു എപ്പിസോഡുകൾ കൂടെ കഴിഞ്ഞാൽ ‘ബഡായി ബംഗ്ലാവ്‌’ പര്യവസാനിപ്പിക്കുമെന്നാണ് പിഷരാടി പറയുന്നത്. അഞ്ചു വർഷമായി സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവിന്റെ പ്രോഗ്രാം പ്രൊഡ്യൂസർ ഡയാന സിൽവേർസ്റ്ററാണ്. മുകേഷ്, ആര്യ, ധർമ്മജൻ, പ്രസീത തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. രമേശ് പിഷരാടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം പ്രിയമുള്ളവരെ…. സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന […]

പ്രണയത്തിൽ നിന്നു പിന്മാറാൻ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ യുവാവ് കൊല്ലപ്പെട്ടു; മർദനമേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം പുനലൂരിലെ തോട്ടിൽ

ക്രൈം ഡെസ്‌ക് കോട്ടയം: പ്രണയബന്ധത്തിൽ നിന്നു പിന്മറാൻ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ യുവാവ് കൊല്ലപ്പെട്ട നിലയിൽ. നട്ടാശേരി എസ്.എച്ച് മൗണ്ട് കെവിൻ പി.ജോസഫിന്റെ (23) മൃതദേഹമാണ് തെന്മലയിലെ ചാലിയേക്കര തോട്ടിൽ കണ്ടെത്തിയത്. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ മാന്നാനം കളമ്പുകാട്ട് ചിറ അനീഷിനെ(30) ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊല്ലം തെന്മല ഒറ്റയ്ക്കൽ സാനഭവനിൽ നീനു ചാക്കോയുടെ(20) ബന്ധുക്കൾ ചേർന്ന് കെവിനെ തട്ടിക്കൊണ്ടു പോയത്. തെന്മലയിൽ എത്തിയ ശേഷം കെവിൻ ക്വട്ടേഷൻ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് കെവിൻ […]