മകനെ തേടി കിലോമീറ്ററുകൾ കടന്നൊരു അമ്മ: ആഗ്രഹം ഒന്നു മാത്രം അവനെ ഒന്നു കാണണം
സ്വന്തം ലേഖകൻ തിരുവനന്തപുരം: ആ അമ്മ മനം ഉരുകുകയാണ്. വാർധക്യത്തിന്റെ അവശതയിൽ എത്തിയപ്പോഴാണ് അമ്മയ്ക്ക് മകനെയൊന്നു കാണണമെന്ന് തോന്നിയത്. ഉറ്റവർ ആരുമില്ലാതെ അനാഥരായപ്പോൾ, ഏതൊരു അമ്മയും ആഗ്രഹിക്കുന്നതു പോലെ മകന്റെ തണൽ അവരും ആഗ്രഹിച്ചിരുന്നു. പക്ഷേ, അവൻ എവിടെ അത് മാത്രം അറിയില്ല. അത് തേടിയാണ് അവർ കൊയിലാണ്ടിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്. അതിനായി ഇവിടെ എത്താൻ ഇവർക്കു പ്രേരണയായത്, മകനെ ഒരു കുഞ്ഞിനൊപ്പം തലസ്ഥാനത്തു കണ്ടതായി ഒരു കൊയിലാണ്ടി സ്വദേശി നൽകിയ വിവരം. അതിന്റെ ചുവട് പിടിച്ച് ഇവിടെയെത്തിയ അമ്മ കയ്യിൽ പണമില്ലാതെ […]