പെട്രോൾ വില മേലോട്ട് തന്നെ: നൂറുമായി അകലം 18 രൂപ മാത്രം
സ്വന്തം ലേഖകൻ കൊച്ചി: ഒരു ലിറ്റർ പെട്രോളും നൂറു രൂപയും തമ്മിലുള്ള വ്യത്യാസം പന്ത്രണ്ട് രൂപ മാത്രം..! തുടർച്ചയായ പന്ത്രണ്ടാം ദിവസവും വില വർധിച്ചതോടെയാണ് കൊച്ചിയിലെ പെട്രോളിന്റെ വില 82 രൂപയിൽ എത്തി. പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് വെള്ള്ിയാഴ്ച വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 82 രൂപയും ഡീസലിന് 74.60 രൂപയുമായി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം തുടർച്ചയായ 12ാം ദിവസമാണു വിലവർധന ഉണ്ടാകുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് വിലവർധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്പനികൾ നൽകുന്ന വിശദീകരണം. […]