സ്ത്രീകളെ കുടുക്കി പറക്കും കിളി: സ്വകാര്യ ബസ് ജീവനക്കാരൻ പ്രണയം നടിച്ച് കുടുക്കിയത് നിരവധി സ്ത്രീകളെ; അശ്ലീല ചിത്രം പകർത്തി ബ്ലാക്ക് മെയിലിംഗും
ക്രൈം ഡെസ്‌ക് കൊച്ചി: പ്രണയക്കെണിയിൽ കുടുക്കി പെൺകുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ച് നഗ്നവീഡിയോ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യുന്ന വിരുതനായ ബസ് ജീവനക്കാരൻ പിടിയിൽ. അരൂർ അരമുറിപ്പറമ്പിൽ താമസിക്കുന്ന ചേർത്തല എഴുപുന്ന സ്വദേശി വിജേഷ് (33) ആണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്. ചെല്ലാനം-കലൂർ പാതയിൽ സർവീസ് നടത്തുന്ന സ്വകാര്യബസിലെ ഡോർ ചെക്കറായ ഇയാൾ ഈ ബസിൽ സ്ഥിരമായി സഞ്ചരിക്കുന്ന യുവതിയെ പ്രണയം നടിച്ചു വശീകരിക്കുകയായിരുന്നു. അവിവാഹിതനാണെന്നും വിവാഹം കഴിക്കാമെന്നും യുവതിയെ വിശ്വസിപ്പിച്ചു. തുടർന്ന് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഇതിനിടെ മറ്റു സ്ത്രീകൾക്കൊപ്പം […]