താഴത്തങ്ങാടിയിൽ ആവേശം തുഴയെറിഞ്ഞു; നടുഭാഗം ചുണ്ടൻ ജലരാജാവ്
സ്വന്തം ലേഖകൻ കോട്ടയം : നെഹ്റു ട്രോഫിക്ക് ശേഷം ജെയിംസ് കുട്ടിയ്ക്ക് വീണ്ടും ജലരാജാവിന്റെ കിരീടം. താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ നടന്ന ഗെയില്‍ കോട്ടയം മത്സരവള്ളംകളിയിൽ ജെയിംസുകുട്ടി ജേക്കബ് ക്യാപ്റ്റനായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ ജലരാജാക്കന്മാരായി. മുട്ടേല്‍ തങ്കച്ചന്‍ ക്യാപ്റ്റനായി യുബിസി കൈനകരി തുഴഞ്ഞ കാരിച്ചാലിനെയാണ് നടുഭാഗം പരാജയപ്പെടുത്തിയത്. ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ജവഹര്‍ തായങ്കരിയെ എന്‍സിഡിസി ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം പരാജയപ്പെടുത്തി. 5 വള്ളങ്ങള്‍ മാറ്റുരച്ച വെപ്പ് ഒന്നാം ഗ്രേഡ് മത്സരത്തില്‍ […]