video
play-sharp-fill

അന്തരിച്ച കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ മൃതദേഹം ഉച്ചയ്ക്ക് കൊച്ചിയിലെത്തിക്കും

സ്വന്തം ലേഖകൻ കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിലെത്തിക്കും 12.30ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അടങ്ങുന്ന കോൺഗ്രസ് നേതാക്കളുടെ സംഘം ഏറ്റുവാങ്ങും. തുടർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള വീട്ടിൽ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് മൂന്നോടെ ദർബാർഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

ഫ്രാങ്കോയ്ക്കും ആലഞ്ചേരിക്കുമെതിരെ പോരാടുന്ന ഫാ. അഗസ്റ്റിൻ വട്ടോളിയെ സഭയിൽ നിന്ന് പുറത്താക്കാൻ നീക്കം

സ്വന്തം ലേഖകൻ എറണാകുളം: സിറോ മലബാർ സഭയെ പ്രതികൂട്ടിലാക്കുന്ന തരത്തിൽ സമൂഹത്തിൽ ഇറങ്ങി നടത്തുന്ന പ്രതിഷേധ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്നില്ലെങ്കിൽ സഭ ചട്ടപ്രകാരമുള്ള നടപടിക്ക് ഫാ. വട്ടോളി വിധേയനാകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് അദ്ദേഹത്തിന് അതിരൂപത ആസ്ഥാനത്ത് നിന്നും നൽകിയിരിക്കുന്നത്. സിറോ മലബാർ സഭ ആസ്ഥാനമായ എറണാകുളം അങ്കമാലി അതിരൂപതയ്ക്കു കീഴിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുൾപ്പെടെ പ്രതിയായ ഭൂമിയിടപാടിലെ കള്ളത്തരങ്ങൾ പുറത്തു കൊണ്ടുവരാൻ നടത്തുന്ന പോരാട്ടത്തിൽ മുന്നിൽ നിൽക്കുകയും മിഷണറീസ് ഓഫ് ജീസസ് അംഗമായ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് […]

ഏൽപ്പിച്ച പണി മാത്രം ചെയ്താൽ മതി: തച്ചങ്കരിയോട് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടോമിൻ ജെ. തച്ചങ്കരി ഏൽപ്പിച്ച ജോലി ചെയ്താൽ മതിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് നിയന്ത്രണം നിലയ്ക്കൽ നിന്നുള്ള കെ.എസ്.ആർ.ടി.സി സർവീസിനെ ബാധിക്കുന്നുവെന്ന തച്ചങ്കരിയുടെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ സമരരംഗത്തുള്ള എൻ.എസ്.എസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സർക്കാരിനു കഴിഞ്ഞിട്ടില്ലേയെന്ന ചോദ്യത്തിനു സമരത്തിന് മുന്നിൽ ആരാണെന്നു മാത്രം നോക്കിയാൽ മതിയെന്നായിരുന്നു മറുപടി. വിധി നടപ്പാക്കാൻ സാവകാശം തേടി സർക്കാരിനു കോടതിയിൽ പോകാൻ കഴിയുമായിരുന്നില്ല. സുപ്രീംകോടതിവിധി നടപ്പാക്കുക മാത്രമാണ് പോംവഴി. കോടതിവിധി എന്തായാലും നടപ്പാക്കാമെന്നു സർക്കാർ ഉറപ്പുനൽകിയിരുന്നതാണ്. യുവതിപ്രവേശനകാര്യത്തിൽ തുല്യതയ്ക്കാണു സർക്കാർ […]

എനിക്ക് രക്താർബുദമാണെന്നറിഞ്ഞ വീട്ടുകാർ തകർന്നുപോയി: സ്റ്റീഫൻ ദേവസ്സി

സ്വന്തം ലേഖകൻ കീബോർഡ് കൊണ്ട് വേദികളിൽ വിസ്മയം തീർക്കുന്ന സ്റ്റീഫൻ ദേവസ്സിയെ അടുത്തറിയുന്നവർക്ക് അദ്ദേഹത്തിന്റെ ജീവിതം അതിലും വലിയ വിസ്മയമാണ്. തന്റെ ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ സ്റ്റീഫൻ മനസ്സു തുറന്നു. ‘എനിക്ക് പത്തുവയസുള്ളപ്പോഴാണ് നല്ല പനി വന്നത്. ആ പനി പതിയെ കൂടി. പിന്നീട് പരിശോധിച്ചപ്പോഴാണ് രക്താർബുദത്തിന്റെ തുടക്കമാണെന്നു കണ്ടെത്തിയത്. വീട്ടുകാരൊക്കെ ആകെ തകർന്നുപോയ നിമിഷം. പക്ഷേ, ആരംഭത്തിലെ കണ്ടെത്തിയതോടെ കൃത്യമായി ചികിൽസിച്ച് മാറ്റാൻ സാധിച്ചു. അത്തരമൊരു ജീവിതാനുഭവത്തിലൂടെയും ഞാൻ കടന്നുപോയിട്ടുണ്ട്. ദൈവം എനിക്കായി മാറ്റിവച്ച നിയോഗം പൂർത്തിയാക്കാനുള്ള യാത്രയിലാണെന്ന തോന്നലാണ് ഇപ്പോൾ. ദൈവം […]

ശബരിമലയിൽ പൊലീസ് തന്ത്രിയുടെ റോൾ ഏറ്റെടുത്തിരിക്കുന്നതായി സംശയിക്കുന്നു; മുൻ ഡി.ജി.പി. സെൻ കുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സർക്കാർ നടപടി തെറ്റെന്നു മുൻ ഡി.ജി.പി. സെൻ കുമാർ. ശബരിമലയിൽ പൊലീസുകാർ തന്ത്രിയുടെ റോൾ ഏറ്റെടുക്കുകയാണ്. കള്ളക്കേസ് എടുക്കാനറിയാവുന്ന ഉദ്യോഗസ്ഥർ പൊലീസിലുണ്ട്. അവർ നിയമം ദുരുപയോഗം ചെയ്യും. കഴിഞ്ഞ ദിവസം സന്നിധാനത്ത് നാമജപം നടത്തിയ അയ്യപ്പ ഭക്തരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇത് കൂടാതെ ഭക്തർക്ക് കടുത്ത നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയത്. നാമജപത്തിനും ശരണം വിളിക്കുമുള്ള അനുമതിയും പോലീസ് നിഷേധിച്ചിരുന്നു. ഇതിനെ തുടർന്നാണ് സെൻ കുമാറിന്റെ പ്രതികരണം.

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഇന്ന് ശബരിമലയിൽ

സ്വന്തം ലേഖകൻ നാഗർകോവിൽ: കേന്ദ്രമന്ത്രി പൊൻ രാധകൃഷ്ണൻ ശബരിമല ദർശനത്തിനായി നാഗർകോവിൽനിന്നു രാത്രി യാത്രതിരിച്ചു. നാഗർകോവിൽ മുത്താരമ്മൻ കോവിലിൽ നിന്ന് കെട്ട്‌നിറച്ചാണ് യാത്രതിരിച്ചത്. ഇന്ന് രാവിലെ അദ്ദേഹം ശബരിമലയിൽ ദർശനത്തിനെത്തുെമന്നാണ് സൂചന. ഇന്നലെ എം. പി. വി. മുരളീധരൻ സന്നിധാനത്ത് ഉണ്ടായിരുന്നു. നടപ്പന്തലിൽ ഭക്തർക്കൊപ്പം മുരളീധരൻ നാമ ജപവും നടത്തിയിരുന്നു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, നളിൻ കുമാർ കട്ടീൽ എന്നിവർ ശബരിമലയിൽ ദർശനത്തിനെത്തിയിരുന്നു . ദർശനം കഴിഞ്ഞ് ഇന്ന് മടങ്ങുമെന്നാണ് വി. മുരളീധരൻ എം.പി. അറിയിച്ചത്. ബി.ജെ.പി. പ്രവർത്തകരെ ഓരോ ദിവസവും ശരണം വിളിച്ചതിന്റെ […]

മകളെ പീഡിപ്പിച്ചതിന് റിമാൻഡിലായ ആൾ ബ്ലേഡ് ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി

സ്വന്തം ലേഖകൻ പീരുമേട്: മകളെ പീഡിപ്പിച്ച കേസിലെ റിമാൻഡ് തടവുകാരൻ ഷേവ് ചെയ്യാൻ നൽകിയ ബ്ലേഡ് ഉപയോഗിച്ച് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജയിൽ അധികൃതർ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ച് മുറിഞ്ഞഭാഗം തുന്നിച്ചേർത്തു. ചൊവ്വാഴ്ച രാവിലെ പീരുമേട് സബ്ജയിലിൽ നടന്ന ഈ ഞെട്ടിക്കുന്ന സംഭവത്തിൽ പൂർണമായി മുറിച്ചുമാറ്റിയശേഷമുള്ള ഭാഗം ഇയാൾ എറിഞ്ഞു കളഞ്ഞിരുന്നു. ജയിൽ അധികൃതർ ആദ്യം പീരുമേട് താലൂക്കാശുപത്രിയിൽ എത്തിച്ച ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സഹതടവുകാരോടൊപ്പം കഴിഞ്ഞിരുന്ന ഇയാൾ ജയിലിൽ ഷേവ് ചെയ്യാൻ നൽകിയ […]

കെ. സുരേന്ദ്രന്റേയും കൂട്ടാളികളുടേയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ പത്തനംതിട്ട: റിമാൻഡിൽ കഴിയുന്ന ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റേയും സന്നിധാനത്ത് നിന്നും അറസ്റ്റിലായ 69 തീർത്ഥാടകരുടേയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട മുൻസിഫ് കോടതിയാണ് രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. രണ്ട് ജാമ്യാപേക്ഷകളിലും പൊലീസ് ഇന്ന് റിപ്പോർട്ട് നൽകും. നിലയ്ക്കലിൽ അറസ്റ്റിലായ കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാൽ പൊലീസ് റിപ്പോർട്ട് കിട്ടിയതിന് ശേഷം പരിഗണിക്കാം എന്ന് കോടതി തീരുമാനിച്ച് ബുധനാഴ്ചത്തേക്ക് മാറ്റി […]

എം.ഐ.ഷാനവാസ് എം പി അന്തരിച്ചു

  സ്വന്തം ലേഖകൻ ചെന്നൈ : കെപിസിസി വർക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ എം.ഐ.ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടർന്നു ആരോഗ്യനില വഷളാവുകയും ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. കരൾ രോഗത്തെത്തുടർന്നു കഴിഞ്ഞ മാസം 31-നാണു ഷാനവാസിനെ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കൽ ആന്റ് റിസേർച്ച് സെന്ററിൽ പ്രവേശിപ്പിച്ചത്. നവംബർ രണ്ടിനു ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യനില അണുബാധയെത്തുടർന്നു അഞ്ചിന് വഷളായി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ […]

ജോസഫ് ഒരു പൊലീസുകാരനല്ല: ഒരായിരം പൊലീസ്..! അല്ലയോ പൊലീസുകാരാ നിങ്ങളിലും ജോസഫുണ്ട്

 സിനിമാ ഡെസ്‌ക് കോട്ടയം: ജോസഫ് ഒരു പൊലീസുകാരനല്ല, ഒരായിരം പൊലീസുകാരുടെ പ്രതീകമാണ്..! കുറ്റാന്വേഷകൻ മാത്രമല്ല, കാക്കിയുടെ ചട്ടക്കൂടിൽ നിന്ന് എല്ലാം നഷ്ടപ്പെട്ടവനാണ് ജോസഫ്. പ്രണയം കുടുംബം പുരസ്‌കാരങ്ങൾ.. ഒടുവിൽ അവന്റെ ആത്മാവിനെ തന്നെ ജോസഫിന് നഷ്ടമാകുന്നു. ജനങ്ങളുടെ സുരക്ഷിതത്വത്തിനായി കുറ്റവാളികളുടെ പിന്നാലെ പാഞ്ഞു നടക്കുന്ന ഒരു സാദാ പൊലീസുകാരന് സമൂഹം എന്തു നൽകുന്നുവെന്ന് പറയാതെ പറയുകയാണ് ജോസഫ്. എം.പത്മകുമാറിന്റെ സംവിധാനത്തിൽ, നിർമ്മാതാവും നടനുമായ ജോജു ജോസഫ് നാകയനാകുന്ന ജോസഫ്, സർവീസിലുള്ളവരും വിരമിച്ചവരുമായ ഏതൊരു പൊലീസുകാരനും കണ്ടിരിക്കേണ്ട കഥയാണ്. അവരുടെ അനുഭവകഥയാണ്. ഒരിക്കലെങ്കിലും ജോസഫാകാത്ത ഒരു […]