play-sharp-fill

ഐ ജി മനോജ് എബ്രഹാമിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചു; പതിമൂന്ന് പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഐജി മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച പതിമൂന്ന് പേർക്കെതിരെ കേസെടുത്തു. ഐജിയുടെ ചിത്രത്തിനൊപ്പം അപകീർത്തികരമായ കമൻറും പോസ്റ്റുമിട്ടയാൾക്കും അപകീർത്തികരമായ കമൻറുകളിട്ടവർക്കെതിരെയുമാണ് കേസ്. പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടർന്നാണ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശികളായ 13 പേർക്കെതിരെയാണ് കേസ്. ഭീഷണി, വ്യക്തിഹത്യ, ലഹളയ്ക്ക് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചേർത്തിരിക്കുന്നത്. പൊലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപകരമായ കമൻറുകളിടുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസിനെതിരെയുള്ള പോസ്റ്റുകൾക്ക് കീഴെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ പേരിലുള്ള പേജിൽ നിന്നാണ് മുന്നറിയിപ്പ് പോസ്റ്റ് വന്നിരിക്കുന്നത്.

കേന്ദ്രത്തിന്റേത് മുട്ടാപ്പോക്ക് നയം; ആഞ്ഞടിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്രത്തിന്റേത് മുട്ടാപ്പോക്ക് നയമാണെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന് കേരളത്തോട് പ്രത്യേക നിലപാടാണെന്നും മന്ത്രിമാരുടെ വിദേശ സന്ദർശനത്തിന് പ്രധാനമന്ത്രി ആദ്യം അനുമതി നൽകിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വിദേശത്തേക്ക് പോയത് ബിജെപി പറയുന്ന പോലെ യാചിക്കാനല്ലെന്നും യുഎ ഇ സന്ദർശനം വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെ നിലപാടിനെതിരെ ജനാധിപത്യ വിശ്വാസികൾ ശബ്ദമുയർത്തണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

സന്നിധാനത്ത് മാധ്യമങ്ങൾക്ക് സംരക്ഷണം നൽകും; ഐജി ശ്രീജിത്ത്

സ്വന്തം ലേഖകൻ ശബരിമല: സന്നിധാനത്ത് മാധ്യമപ്രവർത്തകർക്ക് സംരക്ഷണം നൽകുമെന്ന് ഐജി എസ് ശ്രീജീത്ത്. ഇന്നലെ രാത്രിയിൽ തന്നെ താൻ നേരിട്ടെത്തി മാധ്യമങ്ങൾക്ക് സുരക്ഷനൽകുമെന്ന് ഉറപ്പുകൊടുത്തിരുന്നുവെന്നും ഐജി തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. മാധ്യമപ്രവർത്തകരുടെ സുരക്ഷയെ സംബന്ധിച്ച് അഭ്യൂഹങ്ങളാണ് പരക്കുന്നത്‌. ഭയപ്പെടേണ്ട സാഹചര്യം ഇല്ല. അതുകൊണ്ടാണ് താൻ ഞായറാഴ്ച്ച സന്നിധാനത്ത് ക്യാംപ് ചെയ്തതെന്നും ഐജി അറിയിച്ചു. ഭക്തരാണെന്ന വ്യാജേന സന്നിധാനത്ത് തമ്പടിച്ചിട്ടുള്ള അക്രമികൾ മാധ്യമപ്രവർത്തകരെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്. അക്രമത്തെക്കുറിച്ചും തങ്ങൾക്കിഷ്ടമില്ലാത്തതുമായ വാർത്തകൾ നൽകിയെന്നാരോപിച്ച് ചാനലുകളുടെ വാഹനങ്ങളും മറ്റ് ഉപകരണങ്ങളും തകർക്കുകയും ചെയ്തു. ഇതോടെയാണ്‌ ചാനലുകൾ സന്നിധാനത്തുനിന്നും മടങ്ങി […]

മലയാളത്തിന്റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി

സ്വന്തം ലേഖകൻ കൊച്ചി: മലയാളത്തിന്റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. പാലാ സ്വദേശിയും മിമിക്രി കലാകാരനുമായ എ.എം.അനൂപാണ് വിജയലക്ഷ്മിയെ ജീവിത സഖിയായി സ്വീകരിച്ചത്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ രാവിലെ 10.50നായിരുന്നു വിവാഹം. പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻ നായരുടേയും ലൈലാ കുമാരിയുടേയും മകനാണ് അനൂപ്. ഉദയനാപുരം ഉഷാ നിവാസിൽ വി.മുരളീധരന്റേയും വിമലയുടേയും ഏക മകളാണ് വിജയലക്ഷ്മി. സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തെത്തിയെ വിജയലക്ഷ്മി തന്റെ സ്വതസിദ്ധമായ ആലാപനശൈലിയിലൂടെ ആസ്വാദക ഹൃദയങ്ങളിൽ ചേക്കേറുകയായിരുന്നു.ഇതിനിടയിൽ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും വിജയലക്ഷ്മിയെ തേടിയെത്തിയിരുന്നു. ഗായത്രിവീണ […]

മീ ടൂവിനു പുറകെ ‘മെൻ ടൂ’ വുമായി പുരുഷന്മാർ

സ്വന്തം ലേഖകൻ ബെംഗളൂരു: മീ ടൂവിനു പുറകെ ‘മെൻ ടൂ’ വുമായി പുരുഷന്മാർ രംഗത്ത്. സ്ത്രീകൾക്ക് നേരിട്ട ലൈംഗികാതിക്രമങ്ങൾ തുറന്നു പറയുന്ന ക്യാമ്പയിനായി മീ ടു വിൽ പ്രമുഖരടക്കം നിരവധി പേരർ രംഗത്ത് വന്നിരുന്നു. എന്നാൽ ഇതിനെതിരെ അതേരീതിയിൽ തിരിച്ചടി നൽകിയിരിക്കുകയാണ് പുരുഷന്മാരും. അതിനായി ‘മെൻ ടൂ’ എന്ന പ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബെംഗളൂരുവിൽ നിന്ന് ഒരു സംഘം. സന്നദ്ധസംഘടനയായ ‘ക്രിസ്പ്’ ആണ് ഇത് സംഘടിപ്പിച്ചത്. ലൈംഗിക പീഡനക്കേസിൽ കുറ്റവിമുക്തനായ മുൻ ഫ്രഞ്ച് നയതന്ത്ര പ്രതിനിധി പാസ്‌ക്കൽ മസൂരിയടക്കം പതിനഞ്ചോളം പുരുഷന്മാർ പരിപാടിയിൽ പങ്കെടുത്തു. സ്ത്രീകൾ […]

പവിഴപുറ്റുകളുടെ സംരക്ഷണം: മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം സ്റ്റാപ്‌കോറ് ഇന്നുമുതൽ

സ്വന്തം ലേഖകൻ കൊച്ചി: പവിഴപ്പുറ്റുകളുടെ സംരക്ഷണം സംബന്ധിച്ച മൂന്നാമത് അന്താരാഷ്ട്ര സമ്മേളനത്തിന് ഇന്ന് തിരിതെളിയിക്കും. ദ്വീപുകളുടെ നിലനിൽപ്പിനായി പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനായി നയങ്ങളും, മാർഗ്ഗങ്ങളും ആവിഷ്‌കരിക്കുകയെന്ന വിഷയത്തെ ആസ്പദമാക്കിയാണ് സ്റ്റാപ്‌കോർ-2018 നടക്കുക. ഒക്ടോബർ 22 മുതൽ 24 വരെ ലക്ഷദ്വീപിലെ ബങ്കാരം ദ്വീപിലാണ് സ്റ്റാപ്‌കോർ 2018 നടക്കുക. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ കീഴിലുള്ള സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സഹായത്തോടെ ലക്ഷദ്വീപ് കാലാവസ്ഥാ, വനം വകുപ്പാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 77 പ്രതിനിധികളാകും സമ്മേളനത്തിൽ പങ്കെടുക്കുക. ആഗോളതാപനമുൾപ്പെടെയുള്ള കാലാവസ്ഥാ […]

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴിനൽകിയ വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ ജലന്ധർ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയ വൈദികൻ ജലന്ധറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല നെടുമ്പ്രാക്കാട് സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയാണ് മരിച്ചത്. അടച്ചിട്ട മുറിയിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും ഫാ. കുര്യാക്കോസ് കാട്ടുതറയുടെ ബന്ധുക്കൾ ആരോപിച്ചു. കന്യാസ്ത്രീ പീഡനക്കേസിൽ മുഖ്യസാക്ഷി കൂടിയായ ഇദ്ദേഹം ബിഷപ്പിനെതിരെ 164 പ്രകാരം രഹസ്യമൊഴി നൽകിയിരുന്നു. കൊലപാതകമെന്ന് ആരോപിച്ച് സഹോദരൻ ജോസ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. […]

ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ; ശബരിമലയിലെ വരുമാനത്തിൽ പ്രതിദിനം 25 ലക്ഷത്തിനു മുകളിൽ കുറവ്

സ്വന്തം ലേഖകൻ പമ്പ: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനും ദേവസ്വം ബോർഡിനും നേരേ ശക്തമായ പ്രതിഷേധം തുടരവേ ശബരിമലയിലെ കാണിക്ക വരുമാനത്തിൽ വൻകുറവ്. ഭണ്ഡാരത്തിൽനിന്ന് കാണിക്ക പണത്തിനുപകരം സ്വാമി ശരണം, സേവ് ശബരിമല എന്നെഴുതിയ പേപ്പറുകളാണ് കൂടുതലായും ലഭിക്കുന്നത്. തുലാമാസപൂജയ്ക്ക് നട തുറന്ന 17 മുതൽ നാലുദിവസത്തെ കാണിക്ക വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് വളരെ കുറവാണ്. പ്രതിദിനം 25 ലക്ഷത്തിനു മുകളിൽ കുറവാണ് കാണുന്നത്. കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ 44.50 ലക്ഷം രൂപയാണ് ഇത്തവണ കുറവ്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രതിഷേധങ്ങളും […]

വീടിന്റെ ഉമ്മറത്തുള്ള അമ്പലത്തിൽ പോകാത്തവരാണ് മലകയറാൻ വരുന്നത്; മാളികപ്പുറം മേൽശാന്തി

സ്വന്തം ലേഖകൻ ശബരിമല: വീടിന്റെ ഉമ്മറത്തുളള അമ്പലങ്ങളിൽ പോകാൻ മടിക്കുന്നവരാണ് ശബരിമല കയറാൻ ശ്രമിക്കുന്നതെന്ന് മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി. ഇത്തരക്കാർ വിശ്വാസികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയാണെന്നും സവർണതയും, അവർണതയും, ഫ്യൂഡലിസവുമെല്ലാം ഇതിനിടയിൽ കൊണ്ടുവരുന്നത് വിശ്വാസികളെ അടിപ്പിക്കാനാണന്നും ധർമ്മസമരമാണ് വിശ്വാസികൾ നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ഇന്ന് രാവിലെ വീണ്ടും ശബരിമല സന്നിധാനത്ത് പ്രവേശിക്കാൻ ആന്ധ്രാപ്രദേശ് സ്വദേശിനികളായ വാസന്തിയും ആദിശേഷനും എത്തി. ഇവർ മലകയറിയതോടെ നിലിമലയിൽ ഒത്തുകൂടിയവർ ശരണംവിളികളുമായി രംഗത്തെത്തി ഇവരെ തടഞ്ഞു. പ്രതിഷേധക്കാർ യുവതികളെ തടഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി ഇവരെ തിരികെ പമ്പയിലെത്തിച്ചു. 42 […]

എസി മുറിയിലിരുന്ന് ആജ്ഞാപിക്കുന്ന മന്ത്രിമാരും ഐ.പി.എസുകാരും അറിയുന്നില്ല ഈ പാവങ്ങളുടെ കഷ്ടപ്പാട്

സ്വന്തം ലേഖകൻ ശബരിമല: ശബരിമല നടതുറന്നതുമുതൽ പൊലീസ് ശബരിമലയിൽ നിതാന്ത ജാഗ്രത തുടരുകയാണ്. എസി മുറിയിലിരുന്ന് ആജ്ഞാപിക്കുന്ന മന്ത്രിമാരും ഐ.പി.എസുകാരും അറിയുന്നില്ല ഈ പാവങ്ങളുടെ കഷ്ടപ്പാട്. വിശ്വാസികൾക്കും നിയമത്തിനും ഇടയിൽപ്പെട്ട് ബുദ്ധിമുട്ടുന്നത് പാവം പോലീസുകാരാണെന്ന് കാണിച്ച് മുണ്ടക്കയം സ്വദേശിയായ പോലീസുകാരൻ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വെള്ളം കുടിക്കാനോ വിശ്രമിക്കാനോ പോലും തങ്ങൾക്കാവുന്നില്ലെന്ന് ഷൈജുമോൻ എന്ന പോലീസുകാരൻ പറയുന്നു. ഈ രാഷ്ട്രീയ കലാപത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ഞങ്ങൾ പോലീസുകാരാണെന്നും ഷൈജുമോന്റെ വാക്കുകൾ. പോസ്റ്റിൻറെ പൂർണ്ണ രൂപം വായിക്കാം: രാവിലെ മുതൽ അഞ്ചു മണിക്കൂർ […]