play-sharp-fill
ഐ ജി മനോജ് എബ്രഹാമിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചു; പതിമൂന്ന് പേർക്കെതിരെ കേസ്

ഐ ജി മനോജ് എബ്രഹാമിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചു; പതിമൂന്ന് പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഐജി മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച പതിമൂന്ന് പേർക്കെതിരെ കേസെടുത്തു. ഐജിയുടെ ചിത്രത്തിനൊപ്പം അപകീർത്തികരമായ കമൻറും പോസ്റ്റുമിട്ടയാൾക്കും അപകീർത്തികരമായ കമൻറുകളിട്ടവർക്കെതിരെയുമാണ് കേസ്. പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടർന്നാണ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശികളായ 13 പേർക്കെതിരെയാണ് കേസ്. ഭീഷണി, വ്യക്തിഹത്യ, ലഹളയ്ക്ക് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചേർത്തിരിക്കുന്നത്. പൊലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപകരമായ കമൻറുകളിടുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസിനെതിരെയുള്ള പോസ്റ്റുകൾക്ക് കീഴെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ പേരിലുള്ള പേജിൽ നിന്നാണ് മുന്നറിയിപ്പ് പോസ്റ്റ് വന്നിരിക്കുന്നത്.